Connect with us

ബാഹുബലിയിലെ ആ നടനുമായി ബ്രേക്ക് അപ്പ് ആയതിനു പിന്നലെ പ്രണയം തുറന്ന് പറഞ്ഞ് തൃഷ, ചിത്രം കണ്ട് ഞെട്ടി ആരാധകര്‍

News

ബാഹുബലിയിലെ ആ നടനുമായി ബ്രേക്ക് അപ്പ് ആയതിനു പിന്നലെ പ്രണയം തുറന്ന് പറഞ്ഞ് തൃഷ, ചിത്രം കണ്ട് ഞെട്ടി ആരാധകര്‍

ബാഹുബലിയിലെ ആ നടനുമായി ബ്രേക്ക് അപ്പ് ആയതിനു പിന്നലെ പ്രണയം തുറന്ന് പറഞ്ഞ് തൃഷ, ചിത്രം കണ്ട് ഞെട്ടി ആരാധകര്‍

തെന്നിന്ത്യയില്‍ ഇപ്പോഴും നിറയെ ആരാധകരുള്ള താരമാണ് തൃഷ. സഹനടിയായി തന്റെ അഭിനയ ജീവിതം തുടങ്ങിയ തൃഷയ്ക്ക് മുന്‍നിര നായികയായി ഉയരാന്‍ അധികം കാലതാമസമൊന്നും തന്നെ വേണ്ടി വന്നില്ല. എന്നാല്‍ ഇപ്പോഴും സിംഗിളായി തുടരുന്ന തൃഷ എന്താണ് തൃഷ വിവാഹം ചെയ്യാത്തതെന്ന് ആരാധകര്‍ ചോദിക്കാറുണ്ട്. പലപ്പോഴും ഗോസിപ്പ് കോളങ്ങളിലും തൃഷയുടെ പേര് നിറഞ്ഞു നില്‍ക്കാറുണ്ട്. എന്നാല്‍ തനിക്കെതിരെ വരുന്ന ഗോസിപ്പുകള്‍ക്ക് ഇന്‍സ്റ്റാഗ്രാമിലൂടെ മറുപടി കൊടുത്തിയിരിക്കുകയാണ് താരം . സമൂഹ മാദ്ധ്യമങ്ങളില്‍ സജീവമല്ലാത്ത നടി പോസ്റ്റുകളും സ്റ്റോറികളും ഇടുന്നത് വിരളമാണ്. ഇപ്പോള്‍ പ്രത്യക്ഷപ്പെട്ട നടിയുടെ സ്റ്റോറി കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്.

‘വൈകാരികമായി അടുപ്പമുള്ളതും നാല് കാലുകള്‍ ഉള്ളതുമായ ആണ്‍ കുട്ടികളെ എനിക്ക് ഇഷ്ടമാണ്’ എന്ന് പറഞ്ഞ് തന്റെ വളര്‍ത്ത് നായയുടെ ഫോട്ടോയും നടി പങ്കുവച്ചിട്ടുണ്ട്. ക്യാമറയിലേക്ക് ഉറ്റുനോക്കുന്ന നായയും ഫോട്ടോയുടെ ആകര്‍ഷണമാണ്. തന്റെ വിവാഹത്തെ സംബന്ധിച്ച് വരുന്ന പ്രണയ ഗോസിപ്പുകള്‍ക്കുള്ള തൃഷയുടെ മറുപടിയാണ് ഈ ഇന്‍സ്റ്റഗ്രാം സ്റ്റോറി എന്നാണ് ചിലരുടെ അഭിപ്രായം.ഇനി താരം വിവാഹം ചെയ്യില്ലേയെന്ന ആശങ്കകളും ആരാധകര്‍ പ്രകടിപ്പിക്കുന്നുണ്ട്.

എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയില്‍ വില്ലനായി എത്തിയ റാണാ ദഗുബതിയുമായി തൃഷ ദീര്‍ഘ കാല പ്രണയത്തിലായിരുന്നു. എന്നാല്‍ അത് പരാജയപ്പെട്ടതോടെ ഇനി വിവാഹം ചെയ്യില്ലെന്ന് തൃഷ പറഞ്ഞതായി പല മാദ്ധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും ഇതുവരെയും അക്കാര്യത്തില്‍ നടി പ്രതികരിച്ചിട്ടില്ല. ചിമ്പുവുമായി ഗോസിപ്പ് കോളങ്ങളില്‍ നടിയുടെ പേര് വന്നപ്പോള്‍ ചിമ്പു തന്റെ സുഹൃത്താണെന്നും നിങ്ങള്‍ പടച്ചു വിടുന്ന ഗോസിപ്പുകള്‍ക്ക് കഴമ്പില്ലെന്നും നടി പ്രതികരിച്ചിരുന്നു.

ഗൗതം വാസുദേവ് മേനോന്റെ വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിലാണ് തൃഷയും ചിമ്പുവും ഒരുമിച്ചത്. ചിത്രത്തില്‍ ഇരുവരും അവതരിപ്പിച്ച കാര്‍ത്തിക്, ജെസ്സി എന്നീ കഥാപാത്രങ്ങളെയും അവരുടെ പ്രണയത്തെയും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗോസിപ്പുകളില്‍ ഇരുവരുടെയും പേരുകള്‍ വരാന്‍ തുടങ്ങിയത്. 2015ല്‍ വരുണ്‍ മന്യന്‍ എന്ന വ്യവസായിയുമായി തൃഷയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇരുവരും വിവാഹത്തില്‍ നിന്നും പിന്തിരിയുകയായിരുന്നു.

അതേസമയം, ജീവിതത്തില്‍ വഴിത്തിരിവായ 21 വര്‍ഷം പഴക്കമുള്ള ഓര്‍മ തൃഷ പങ്കുവെച്ചത് ഏറെ വാര്‍ത്തയായിരുന്നു. മിസ്സ് ചെന്നൈ ആയി തിരഞ്ഞെടുക്കപ്പെട്ട സമയത്തെ ഒരു ചിത്രമാണ് തൃഷ ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘എന്റെ ജീവിതം മാറിയ ദിവസം’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചത്. 1999ലെ മിസ്സ് ചെന്നൈ ആയിരുന്നു തൃഷ. അതാണ് സിനിമയിലേക്ക് തൃഷയ്ക്ക് അവസരം തുറന്നു കൊടുത്തത്. ആ വര്‍ഷം തന്നെ മിസ്സ് സേലം മത്സരത്തിലും 2001 ലെ മിസ്സ് ഇന്ത്യ മത്സരങ്ങളിലും തൃഷ പങ്കെടുത്തിരുന്നു.

തമിഴ് താരമെന്ന് അറിയപ്പെടുമ്പോഴും മലയാളി ബന്ധം കൂടിയുണ്ട് തൃഷയ്ക്ക്. പാലക്കാട്ടെ അയ്യര്‍ ഫാമിലിയിലാണ് തൃഷയുടെ മാതാപിതാക്കള്‍ ജനിച്ചു വളര്‍ന്നത്. തൃഷയുടെ അച്ഛന്‍ കൃഷ്ണനും അമ്മ ഉമ്മയും ഏറെനാള്‍ ജീവിച്ചത് പാലക്കാട്ടെ കല്‍പ്പാത്തിയിലാണ്. പിന്നീടാണ് ഇവര്‍ ചെന്നൈയിലേക്ക് താമസം മാറിയത്. പ്രിയദര്‍ശനാണ് ആദ്യമായി തൃഷയെ സിനിമയിലേക്ക് പരിചയപ്പെടുത്തുന്നതും.

പ്രിയദര്‍ശന്റെ ‘ലേസ ലേസ’ എന്ന ചിത്രത്തിനു വേണ്ടിയാണ് തൃഷ ആദ്യമായി കരാര്‍ ഒപ്പിടുന്നത്. എന്നാല്‍ പലവിധ കാരണങ്ങളാല്‍ ചിത്രം വൈകിപ്പോവുകയായിരുന്നു. സൂര്യയെ നായകനാക്കി അമീര്‍ സുല്‍ത്താന്‍ സംവിധാനം ചെയ്ത ‘മൗനം പേശിയതേ’ ആണ് റിലീസിനെത്തിയ ആദ്യ തൃഷ ചിത്രം. നിവിന്‍ പോളിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഹേയ് ജൂഡ്’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും തൃഷ അരങ്ങേറ്റം കുറിച്ചു. ക്രിസ്റ്റല്‍ ആന്‍ എന്ന ആംഗ്ലോ ഇന്ത്യന്‍ കഥാപാത്രത്തെയാണ് തൃഷ ചിത്രത്തില്‍ അവതരിപ്പിച്ചത്.

ജോഡി എന്ന ചിത്രത്തില്‍ ഒരു അതിഥി വേഷത്തിലാണ് തൃഷ ആദ്യമായി അഭിനയിച്ചത്. പിന്നീട് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ലേയ്‌സ ലേയ്‌സ എന്ന ചിത്രത്തില്‍ അഭിനയിച്ചു. സൂര്യയോടൊപ്പം അഭിനയിച്ച മൌനം പേസിയാതെ എന്ന ചിത്രത്തിലൂടെയാണ് തൃഷ ശ്രദ്ധ നേടുന്നത്. വിക്രം നായകനായി അഭിനയിച്ച സാമി, വിജയ് നായകനായി അഭിനയിച്ച ഗില്ലി തുടങ്ങിയ ചിത്രങ്ങളും വിജയമായതോടെ തൃഷ മുന്‍നിര താരമായി. ആറു, വിണ്ണൈത്താണ്ടി വരുവായ, യെന്നൈ അറിന്താല്‍, 96 തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. പരമപതം വിളയാട്ട് എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ തൃഷയുടേതായി റിലീസ് ചെയ്തത്. പൊന്നിയിന്‍ സെല്‍വന്‍ , ഗര്‍ജ്ജനൈ, സതുരംഗ വേട്ടൈ 2, രാണ്‍ഗി എന്നിവയാണ് തൃഷയുടെ പുതിയ ചിത്രങ്ങള്‍ .

More in News

Trending