Connect with us

മനുഷ്യത്വമോ കരുണയോ കാട്ടാതെ ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കുന്ന മുകേഷിന് ഒരു സാധാരണ മനുഷ്യനുള്ള കരുണയും സ്നേഹവും മര്യാദയും പോലും ഇല്ല; മുകേഷിനെതിരെ എം.എസ്.എഫ് ബാലാവകാശ കമ്മീഷന് പരാതി നൽകി

News

സഹായം ആവശ്യപ്പെട്ട് ഫോണിൽ വിളിച്ച വിദ്യാർത്ഥിയോട് കയർത്ത് സംസാരിച്ച കൊല്ലം എംഎൽഎ മുകേഷിനെതിരെ പ്രതിഷേധം ശക്തമാകുകയാണ് കൊല്ലം എം.എൽ.എ മുകേഷിനെതിരെ എം.എസ്.എഫ് ബാലാവകാശ കമ്മീഷന് പരാതി നൽകി.

കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയും തളർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കൊല്ലം എം.എൽ.എയ്ക്കെതിരെ ശിക്ഷ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ്. സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ ആണ് പരാതി നൽകിയത്.

ഒരു കുട്ടിയോട് കാണിക്കേണ്ട സാമാന്യമായി മനുഷ്യത്വമോ കരുണയോ കാട്ടാതെ ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കുന്ന മുകേഷിന് ഒരു സാധാരണ മനുഷ്യനുള്ള കരുണയും സ്നേഹവും മര്യാദയും പോലും ഇല്ല എന്നത് ഖേദകരമാണെന്നും പരാതിയിൽ പറയുന്നു.

പാലക്കാട് നിന്നും സഹായം അഭ്യർഥിച്ച് വിളിച്ച പത്താം ക്ലാസുകാരനോടാണ് കൊല്ലം എംഎൽഎ കയർത്തു സംസാരിച്ചത്. സഹായത്തിനു വിളിക്കേണ്ടത് സ്വന്തം നാട്ടിലെ എംഎൽഎയെ ആണെന്നും തന്റെ നമ്പർ തന്ന കൂട്ടുകാരന്റെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കുമെന്നും മുകേഷ് പറയുന്നതിന്റെ ഓഡിയോ ക്ലിപ്പ് നവ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുകേഷിനെ വിളിച്ച വിദ്യാർഥി ആരെന്ന് വ്യക്തമായിട്ടില്ല.

More in News

Trending