Connect with us

‘ഞങ്ങള്‍ പെണ്ണുങ്ങള്‍ ഒരുമിച്ചു കൂടുന്നത് പലപ്പോഴും ഒരു തെറാപ്പിയാണ്’; സയനോരയ്ക്ക് പിന്തുണ അറിയിച്ച് സിത്താര കൃഷ്ണകുമാര്‍

Malayalam

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഗായിക സയനോരയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം ട്രൗസര്‍ ധരിച്ച് നൃത്തം ചെയ്ത വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സൈബര്‍ ആക്രമണം നടന്നത്.

എന്നാല്‍ ഇപ്പോഴിതാ സയനോര ഫിലിപ്പിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഗായികയ്ക്ക് പിന്തുണ അറിയിച്ച് എത്തിയിരിക്കുകയാണ് ഗായിക സിതാര കൃഷ്ണകുമാര്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ഡാന്‍സ് വീഡിയോയിലൂടെയാണ് സിതാര പിന്തുണ പ്രഖ്യാപിച്ചത്.

ഗായിക സിതാര, മാധ്യമ പ്രവര്‍ത്തക ശ്രീജ എന്നിവരടങ്ങുന്ന അഞ്ചംഗ സുഹൃത് സംഘം ഡാന്‍സ് കളിക്കുന്ന വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ‘വീ ലവ് യു സയ, ലവ് ടു ഓള്‍ ബ്യൂട്ടിഫുള്‍ ഗേള്‍ സോള്‍’ എന്നാണ് വീഡിയോയുടെ അവസാനം എഴുതിയിരിക്കുന്നത്.

സയനോര ഡാന്‍സ് കളിച്ച ‘കഹി ആഹ് ലഗേ ലഗ് ജാവേ’ എന്ന പാട്ടിന് ചുവടു വെയ്ക്കുകയായിരുന്നു സിതാര.

‘ഞങ്ങള്‍ പെണ്ണുങ്ങള്‍ ഒരുമിച്ചു കൂടുന്നത് പലപ്പോഴും ഒരു തെറാപ്പിയാണ്. ഞങ്ങള്‍ ഞങ്ങള്‍ തന്നെയാണ്. ചിലപ്പോള്‍ ഉറക്കെ പൊട്ടിച്ചിരിക്കുകയും ചിലപ്പോള്‍ പരസ്പരം കരയുകയും ചെയ്യും,’ വീഡിയോയ്ക്ക് താഴെ സിതാര കുറിച്ചു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top