Malayalam
പിന്നെ കുറേ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്, കുറെ അബദ്ധങ്ങളും ചെയ്തിട്ടുണ്ട്, പക്ഷേ ഞാനതോര്‍ത്ത് ഇരുന്ന് സങ്കടപ്പെടാറില്ല! തുറന്ന് പറഞ്ഞ് ശ്വേത മേനോന്
പിന്നെ കുറേ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്, കുറെ അബദ്ധങ്ങളും ചെയ്തിട്ടുണ്ട്, പക്ഷേ ഞാനതോര്‍ത്ത് ഇരുന്ന് സങ്കടപ്പെടാറില്ല! തുറന്ന് പറഞ്ഞ് ശ്വേത മേനോന്
അവതാരകയായും നടിയായും മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ശ്വേത മേനോന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. വളരെ ചുരുങ്ങിയ നേരം കൊണ്ടാണ് അവ വൈറലാകുന്നതും. സിനിമയില്‍ ഇപ്പോഴും സജീവമായി നില്ക്കുന്ന ശ്വേത, കോവിഡ് വ്യപനത്തെ തുടര്‍ന്ന് ഭര്‍ത്താവ് ശ്രീവല്സല് മേനോനും മകള്‍ സബൈനയ്ക്കും ഒപ്പം കഴിയുകയാണ്. എന്നാല്‍ ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി. ലോക്ഡൗണിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്ന സ്നേഹം പിന്നീട് മാറിയതിനെ കുറിച്ച് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തമാശ രീതിയില്‍ ശ്വേത പറയുകയാണ്.
വിഷു എല്ലാം കഴിഞ്ഞ് ഏപ്രില്‍ അവസാനം വരെ എല്ലാം നല്ല രസമായിരുന്നു. കുറേ പാചക പരീക്ഷണങ്ങളും ബേക്കിങ്ങും ഭയങ്കര സ്നേഹവും സന്തോഷവും ബോണ്ടിങ്ങും ഒക്കെ ആയിരുന്നു. പിന്നെ മേയ് മാസം തുടങ്ങിയതോടെ ശ്രീയ്ക്ക് എന്നെ കണ്ടൂട. എനിക്ക് ശ്രീയെ കണ്ടൂട. ഇതില്‍ ഉപ്പ് കൂടി, മുളക് പോര എന്നിങ്ങനെ ചെറിയ ചെറിയ കാര്യത്തിനൊക്കെ തൊട്ടവാടിയായി മാറി. ശരിക്കും നമ്മളാരും പ്രതീക്ഷിക്കാത്തൊരു ഷോക്ക് അല്ലേ ഇത്. സര്‍പ്രൈസ് എന്ന് പറയാന്‍ പറ്റില്ല.
ഞാന്‍ ഒന്നും ഓര്‍ക്കുന്ന ആളല്ല. പിന്നെ പറയുകയാണെങ്കില്‍ എന്റെ പിതാവ് പോയത് മാത്രമാണ് മറക്കാനാവാത്തത്. എനിക്കിപ്പോഴും തോന്നുന്നത് അച്ഛന് എന്റെ കൂടെ ഉണ്ടെന്നാണ്. അതല്ലാതെ എനിക്കൊന്നും നെഗറ്റീവായി തോന്നുന്നില്ല. പിന്നെ കുറേ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. കുറെ അബദ്ധങ്ങളും ചെയ്തിട്ടുണ്ട്. പക്ഷേ ഞാനതോര്‍ത്ത് ഇരുന്ന് സങ്കടപ്പെടാറില്ല. ഞാന്‍ ഒത്തിരി ചിരിച്ചിട്ടുണ്ട്. എന്റെ അബദ്ധങ്ങള്‍ പറഞ്ഞും കേട്ടും ഞാന്‍ തന്നെ ഒരുപാട് ചിരിക്കാറുണ്ട്. കുറേ തെറ്റുകളുണ്ടെങ്കിലും എനിക്കൊന്നും ഡിലീറ്റ് ചെയ്യണമെന്ന് തോന്നുന്നില്ല. ആ തെറ്റുകള്‍ക്കൊപ്പം ചില നല്ല കാര്യങ്ങള്‍ കൂടി നടന്നത് കൊണ്ടാണ് ഞാന്‍ ഇതുവരെ എത്തിയത്.
അത് എന്റെ നന്മയ്ക്ക് വേണ്ടി നടന്നതാണെന്ന് തോന്നുന്നു. ഈ ആറ്റിറ്റിയൂഡ് ഞാന്‍ ഉണ്ടാക്കിയതാണ്. അല്ലാതെ ജനിച്ചപ്പോഴെ ഉള്ളതല്ല. എന്റെ ആത്മീയ ഗുരു ഉണ്ടാക്കി തന്നതാണ് ഈ മൈന്‍ഡ്. അത് കുറച്ച് ബുദ്ധിമുട്ട് നിറഞ്ഞതാണ്. താനൊരു കുസൃതിക്കാരി ആണ്. എന്റെ ആണ്‍സുഹൃത്തുക്കള്‍ക്കിടയില്‍ ഡബിള്‍ മീനിങ്ങ് വരുന്ന തരത്തില്‍ സംസാരിക്കാറുണ്ട്. കുസൃതി എന്ന് പറഞ്ഞാല്‍ ഭയങ്കര കുസൃതിയുള്ള സ്വഭാവമാണ് തന്റേത്. ഹൃദയത്തില്‍ ഞാനൊരു നല്ല മനുഷ്യനാണ്. എന്നെ കുറിച്ച് അറിയണമെങ്കില്‍ സുഹൃത്തുക്കളോട് ചോദിക്കേണ്ടി വരും എന്നും ശ്വേത പറയുന്നു.
കഴിഞ്ഞ ദിവസം സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ എല്ലാ മേഖലകളിലെന്ന പോലെ സിനിമ മേഖലയിലും ഉണ്ടെന്ന് ശ്വേത തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ വ്യക്തിപരമായി അത്തരം ദുരനുഭവം തനിക്ക് ഉണ്ടായിട്ടില്ല. പറയാന്‍ മീടു ഇല്ലെന്നും ഒരു അഭിമുഖത്തില്‍ പറഞ്ഞു. തനിക്കെതിരെ എന്തെങ്കിലും ആക്രമണമോ, അനീതിയോ ഉണ്ടായാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കും. അല്ലാതെ മറ്റൊരിക്കല്‍ അത് പറയുന്നതില്‍ കാര്യമില്ലെന്നും ശ്വേത വ്യക്തമാക്കി.
‘എനിക്കെതിരെ എന്തെങ്കിലും രീതിയിലുള്ള അനീതിയുണ്ടായാല്‍ ഞാന്‍ അപ്പോള്‍ തന്നെ പ്രതികരിക്കും. വെറുതെ കൊട്ടിഘോഷിക്കുന്ന ആളല്ല. എനിക്ക് ആരുടെയെങ്കിലും പെരുമാറ്റത്തില്‍ പ്രശ്നം തോന്നിയാല്‍ ഞാന്‍ അപ്പോള്‍ തന്നെ പറയും. പിന്നെ പറയുന്നതില്‍ കാര്യമില്ല. ഞാന്‍ എല്ലാ സിനിമ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആള്‍ക്കാര്‍ക്കിടയില്‍ എന്നെ കാണുമ്പോള്‍ എന്തെങ്കിലും വികാരങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം. പക്ഷെ ഇതുവരെ എനിക്ക് നേരെ അത്തരം പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നെ ആരും ഉപദ്രവിച്ചിട്ടില്ല.
പിന്നെ സെറ്റിലും അത്തരം പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. അതിന് ഒരു പ്രധാന കാരണം ഷൂട്ടിങ്ങ് കഴിഞ്ഞാല്‍ പിന്നെ എന്നെ ആരും കാണില്ല എന്നതായിരിക്കാം. എന്റെ മേക്കപ്പ്, ഹെയര്‍ ടീം എല്ലാം മുംബൈക്കാരാണ്. ഞാന്‍ എപ്പോഴും അവരോടൊപ്പമായിരിക്കും. ഷൂട്ടിങ്ങ് സമയത്ത് താമസിക്കുന്നത് പോലും ഒരു വീട്ടിലാണ്. നമ്മള് ഒരുമിച്ച് ഭക്ഷണം ഉണ്ടാക്കുകയെല്ലാം ചെയ്യും. എന്റെ കുക്ക് എപ്പോഴും എന്നോടൊപ്പം ഉണ്ടാവും. അതുകൊണ്ട് തന്നെ എനിക്കൊപ്പം ഈ നാല് പേര് സദാസമയവും ഉണ്ടാകാറുണ്ട്.
പിന്നെ ഇത്തരം കാര്യങ്ങളെല്ലാം നമ്മള് എങ്ങനെ പെരുമാറുന്നു എന്നത് അനുസരിച്ചിരിക്കും. പിന്നെ സ്ത്രീകള്‍ക്ക് ഒരാള്‍ അടുത്ത് വരുമ്പോള്‍ തന്നെ മനസിലാകും. എനിക്കും അത്തരം പ്രശ്നം ഉണ്ടായി ഞാന്‍ പ്രതികരിച്ച് കേസെല്ലാം ഉണ്ടായതാണ്. എനിക്ക് പറയാനുള്ളത് ആ സമയത്ത് തന്നെ പറയുക എന്നതാണ് ഞാന്‍ ചെയ്തിട്ടുള്ളത്. പിന്നെ ആ വിഷയത്തില്‍ എനിക്ക് സിനിമ മേഖലയില്‍ നിന്നും നല്ല പിന്തുണ ലഭിച്ചിരുന്നു. എല്ലാവര്ക്കും അറിയാവുന്നതാണ് ഞാന്‍ അനാവശ്യമായി സംസാരിക്കാന്‍ നില്‍ക്കില്ലെന്ന്.
ഒരാളുമായി എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ തന്നെ അത് പറഞ്ഞ് തീര്‍ത്താല്‍ പിന്നെ അതെ കുറിച്ച് കൂടുതല്‍ സംസാരിക്കാനും സമയം കളയാനും നില്‍ക്കാറില്ല. പക്ഷെ സിനിമയിലും മറ്റ് എല്ലാ മേഖലകളിലും ഇത്തരം പ്രശ്നങ്ങള്‍ സ്ത്രീകള്‍ക്കെതിരെ ഉണ്ടാകുന്നുണ്ട് എന്നത് സത്യമായ കാര്യമാണ്. പിന്നെ എനിക്ക് തോന്നുന്നത് നമ്മള് തന്നെ നമ്മളെ സംരക്ഷിച്ചില്ലെങ്കില്‍ ആരും വരില്ല രക്ഷിക്കാന്‍ എന്നതാണ്’ എന്നും ശ്വേത പറഞ്ഞു.
