Malayalam
തൊണ്ണൂറുകളില്‍ നിറഞ്ഞു നിന്ന ഈ നായികയെ ഓര്‍മ്മയുണ്ടോ!, ശിവരഞ്ജിനി എന്ന ഊഹ ഇപ്പോള്‍ ഇവിടെയാണ്
തൊണ്ണൂറുകളില്‍ നിറഞ്ഞു നിന്ന ഈ നായികയെ ഓര്‍മ്മയുണ്ടോ!, ശിവരഞ്ജിനി എന്ന ഊഹ ഇപ്പോള്‍ ഇവിടെയാണ്
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത തിളങ്ങി നിന്നിരുന്ന താരമാണ് ശിവരഞ്ജിനി (ഊഹ). കന്നഡ സിനിമയിലൂടെയെത്തിയ അവര്‍ മലയാളത്തില്‍ പണ്ട് പണ്ടൊരു രാജകുമാരി, തിരുത്തല്‍വാദി, പുത്രന്‍, മാണിക്യചെമ്പഴുക്ക തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1997-ല്‍ തെലുങ്ക് നടന്‍ ശ്രീകാന്തിനെ വിവാഹം ചെയ്തതിന് ശേഷം ഇവര്‍ അഭിനയത്തില്‍ നിന്ന് വിടുകയായിരുന്നു. മൂന്ന് മക്കളാണ് ഊഹ-ശ്രീകാന്ത് ദമ്പതികള്‍ക്കുള്ളത്. ഹൈദരാബാദില്‍ കുടുംബത്തോടൊപ്പം കഴിയുകയാണിപ്പോള്‍.
സല്ലാപം സിനിമ തെലുങ്കില്‍ റീമേക്ക് ചെയ്തപ്പോള്‍ ദിലീപിന്റെ റോളില്‍ അഭിനയിച്ചത് ശ്രീകാന്തായിരുന്നു. നൂറിലേറെ സിനിമകളില്‍ ശ്രീകാന്ത് തെലുങ്കില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ ‘വില്ലന്‍’ എന്ന സിനിമയിലൂടെ മലയാളത്തിലും ശ്രീകാന്ത് അഭിനയിക്കുകയുണ്ടായി. തമിഴില്‍ രജിനികാന്ത് ഒഴികെ ഒട്ടുമിക്ക മുന്‍നിര നായകന്മാരുടേയും നായികയായിട്ടുണ്ട് ഊഹ. തെലുങ്കില്‍ ചിരഞ്ജീവിയടക്കം പലരുടേയും നായികയായി.
1994-ല്‍ ആമേ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ആന്ധ്രാ സര്‍ക്കാരിന്റെ നന്ദി അവാര്‍ഡും താരത്തിന് ലഭിച്ചിരുന്നു. 1990-ല്‍ റിലീസ് ചെയ്ത ഹൃദയ സാമ്രാജ്യ എന്ന കന്നഡ സിനിമയിലെ നായികാ വേഷത്തിലൂടെ അരങ്ങേറിയ ശിവരഞ്ജിനി ഏഴ് വര്‍ഷത്തോളം മാത്രമേ സിനിമാലോകത്തുണ്ടായിരുന്നുള്ളൂ. എങ്കിലും ഈ കാലയളവിനുള്ളില്‍ തന്നെ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി 36 സിനിമകളുടെ ഭാഗമായിട്ടുണ്ട്. മലപ്പുറം തവനൂര്‍ സ്വദേശികളായിരുന്നു ശിവരഞ്ജിനിയുടെ മാതാപിതാക്കള്‍.
സിനിമയിലെത്തിയ ശേഷമാണ് ശിവരഞ്ജിനി ഊഹ എന്നറിയപ്പെട്ടത്. സിനിമ വിട്ട് കുടുംബത്തോടൊപ്പം ഹൈദരാബാദില്‍ കഴിയുകയാണിപ്പോള്‍ ശിവരഞ്ജിനി. മലയാളത്തില്‍ ശിവരഞ്ജിനി അഭിനയിച്ച സിനിമകളിലെല്ലാം രണ്ട് നായികമാരില്‍ ഒരാളായിരുന്നത് കൊണ്ട് ഇവര്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. മാത്രമല്ല ആ കാലഘട്ടത്തിലെ മെയിന്‍ സ്ട്രീം നായകന്മാരുടെ ചിത്രങ്ങളിലും ഇവര്‍ക്ക് അവസരം ലഭിക്കാതിരുന്നതിനാല്‍ മലയാളത്തില്‍ വേണ്ടത്ര തിളങ്ങാനായില്ല. എങ്കിലും ചില ഗാനങ്ങളിലൂടേയും മറ്റും ഇവരുടെ മുഖം മലയാളികള്‍ മറക്കാത്ത മുഖമാണ് ഊഹയുടേത്.
