Connect with us

ഇപ്പോളാണ് ഒരു മനുഷ്യകൊച്ചിന്റെ രൂപമായത്, ഇപ്പോള്‍ കണ്ടാല്‍ ആളുകള്‍ കട്ടോണ്ടുപോകും; സ്വാസികയെ വാലിട്ട് കണ്ണെഴുതി ഒരുക്കി അമ്മൂമ്മ, വൈറലായി വീഡിയോ

Malayalam

ഇപ്പോളാണ് ഒരു മനുഷ്യകൊച്ചിന്റെ രൂപമായത്, ഇപ്പോള്‍ കണ്ടാല്‍ ആളുകള്‍ കട്ടോണ്ടുപോകും; സ്വാസികയെ വാലിട്ട് കണ്ണെഴുതി ഒരുക്കി അമ്മൂമ്മ, വൈറലായി വീഡിയോ

ഇപ്പോളാണ് ഒരു മനുഷ്യകൊച്ചിന്റെ രൂപമായത്, ഇപ്പോള്‍ കണ്ടാല്‍ ആളുകള്‍ കട്ടോണ്ടുപോകും; സ്വാസികയെ വാലിട്ട് കണ്ണെഴുതി ഒരുക്കി അമ്മൂമ്മ, വൈറലായി വീഡിയോ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട നടിയാണ് സ്വാസിക. സീത എന്ന പരമ്പരയിലൂടെയാണ് താരം നിരവധി ആരാധകരം സ്വന്തമാക്കിയത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അടുത്തിടെയാണ് സ്വാസിക യൂട്യൂബ് ചാനല്‍ ആരംഭിച്ചത്.

ഇപ്പോഴിതാ തന്റെ അമ്മൂമയുമൊത്തുള്ള ലളിതമായ മേക്കപ്പ് വീഡിയോയാണ് താരം യൂട്യൂബില്‍ പങ്കുവെച്ചിരിക്കുന്നത്. അമ്മൂമ്മയുടെ മേക്കപ്പ് ശേഖരം ഉപയോഗിച്ച് പഴയ രീതിയിലുള്ള മേക്കപ്പ് ധരിച്ചാണ് താരം എത്തിയിരിക്കുന്നത്. സ്വാസികയും അമ്മുമ്മയും ചേര്‍ന്നുള്ള മേക്കപ്പ് വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

കുട്ടിക്കൂറ പൗഡര്‍, കരിവള, ചന്ദനം, കുങ്കുമം, മുല്ലമൊട്ടുമാല, മഴത്തുള്ളി കമ്മല്‍ എന്നിവയാണ് മേക്കപ്പ് സാധനങ്ങള്‍. 70 കൊല്ലം മുമ്പത്തെ മേക്കപ്പാണ് അമ്മുമ്മ സ്വാസികയുടെ മുഖത്ത് പരീക്ഷിച്ചത്. ആദ്യം ചീകി പിന്നിട്ടാണ് അമ്മൂമ്മ മേക്കപ്പ് ആരംഭിച്ചത്. അനങ്ങാതെ അടങ്ങിയൊതുങ്ങി ഇരിക്കൂ എന്ന് മേക്കപ്പിനിടയില്‍ ഇടയ്ക്ക് സ്വാസികയെ ശകാരിക്കുന്നുമുണ്ട്.

പിന്നാലെ വാലിട്ട് കണ്ണെഴുതി മുഖം നിറയെ പൗഡറിട്ട് പൊട്ടു ചരിച്ചുതൊട്ട് ചന്ദനം തൊട്ട് അതിനുള്ളില്‍ കുങ്കുമം തൊട്ട് മുല്ലമാലയിട്ട് മഴത്തുള്ളികമ്മലിട്ട് വളയിട്ടാണ് അമ്മൂമ്മ സ്വാസികയെ ഒരുക്കിയത്. ഏറ്റവും ഒടുവില്‍ കണ്ണ് കിട്ടാണ്ടിരിക്കാന്‍ കവിളില്‍ ബ്യൂട്ടിസ്‌പോട്ടുമിട്ടാണ് അമ്മൂമ്മ മേക്കപ്പ് അവസാനിപ്പിച്ചത്.

ഇത് കണ്ട് ആരെങ്കിലും വിളിക്കുമോ? ഇപ്പോളാണ് ഒരു മനുഷ്യകൊച്ചിന്റെ രൂപമായതെന്നും ഇപ്പോള്‍ കണ്ടാല്‍ ആളുകള്‍ കട്ടോണ്ടുപോകുമെന്നാണ് മേക്കപ്പ് കഴിഞ്ഞ് സ്വാസികയെ പറ്റി അമ്മൂമ്മ പറഞ്ഞു. വീഡിയോ വൈറലായതിന് പിന്നാലെ കമന്റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top