News
സുരറൈ പോട്ര് വീണ്ടും, ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി സൂര്യ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം
സുരറൈ പോട്ര് വീണ്ടും, ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി സൂര്യ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം
സൂര്യ നായകനായി എത്തിയ തമിഴ് ചിത്രം സുരറൈ പോട്ര് ഏറെ സൂപ്പര്‍ഹിറ്റ് ആയി മാറിയിരുന്നു. ഇപ്പോഴിതാ ചിത്രം ഹിന്ദി റീമേക്കിന് ഒരുങ്ങുന്നു എന്നുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്. സൂര്യയുടെ 2ഡി എന്റര്ടെയ്ന്മെന്റ്സും വിക്രം മല്‍ഹോത്രയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സൂര്യ തന്നെയാണ് ചിത്രത്തിന്റെ ഹിന്ദി റീമേക്ക് വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. സുധ കൊങ്കര തന്നെയായിരിക്കും ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്യുക. ചിത്രത്തിലെ അഭിനേതാക്കളെയോ മറ്റു അണിയറപ്രവര്‍ത്തകരെയോ പ്രഖ്യാപിച്ചിട്ടില്ല.
എയര്‍ ഡെക്കാന്‍ സ്ഥാപകനായ ക്യാപ്റ്റന്‍ ജി ആര് ഗോപിനാഥന്റെ കഥയാണ് സുരറൈ പോട്രു പറയുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ആമസോണ്‍ പ്രൈമിലൂടെ തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലാണ് സുരറൈ പോട്ര് റിലീസ് ചെയ്തത്.
വലിയ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിന്റെ സംവിധായിക സുധ കൊങ്കരയാണ്. അപര്‍ണ്ണ ബാലമുരളിയായിരുന്നു ചിത്രത്തിലെ നായിക. ചിത്രത്തില്‍ അപര്‍ണ്ണ ചെയ്തത് ബൊമ്മി എന്ന കഥാപാത്രത്തേയാണ്. സൂര്യയുടെ ഭാര്യയുടെ വേഷമാണ് താരം ചെയ്തത്.
അപര്‍ണ്ണയുടെ അഭിനയത്തിനും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രത്തില്‍ സൂര്യയുടെ അമ്മയായി വന്നത് ഉര്‍വ്വശിയായിരുന്നു. ഒരിക്കല്‍ കൂടി തന്റെ അഭിനയ മികവ് തെളിയിക്കുകയായിരുന്നു ചിത്രത്തിലൂടെ ഉര്‍വ്വശി.
