News
തന്റെ പ്രചോദനമായ വ്യക്തിയ്ക്ക് പിറന്നാള്‍ ആശംസകള്‍, ചേട്ടന്‍ സൂര്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കാര്‍ത്തി
തന്റെ പ്രചോദനമായ വ്യക്തിയ്ക്ക് പിറന്നാള്‍ ആശംസകള്‍, ചേട്ടന്‍ സൂര്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കാര്‍ത്തി
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സൂര്യ. താരത്തിന്റെ പിറന്നാള്‍ ദിനമായ ഇന്ന് നിരവരധി പേരാണ് ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ സൂര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് അനിയനും നടനുമായ കാര്‍ത്തി. ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചാണ് കാര്‍ത്തി സൂര്യയ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ചത്.
തന്റെ പ്രചോദനമായ വ്യക്തിക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് താരം കുറിച്ചത്. അതേസമയം സൂര്യയുടെ പിറന്നാളിനോട് അനുബന്ധിച്ച് പുതിയ ചിത്രമായ എതിര്‍ക്കും തുനിന്തവന്റെ ഫസ്റ്റ്ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തിറങ്ങി. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന എതിര്‍ക്കും തുനിന്തവന്‍ സൂര്യയുടെ 40ാമത്തെ ചിത്രമാണ്.
കൂടാതെ നവരസ എന്ന നെറ്റ്ഫ്‌ലിക്‌സ് ആന്തോളജിയാണ് റിലീസ് ചെയ്യാനിരിക്കുന്ന സൂര്യയുടെ ചിത്രം. ‘ഗിറ്റാര്‍ കമ്പി മേലേ നിന്‍ട്ര്’ എന്ന ഗൗതം മേനോന്‍ ചിത്രത്തിലാണ് സൂര്യ കേന്ദ്ര കഥാപാത്രമാകുന്നത്. ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിനാണ് നായിക. സൂര്യ ഒരു സംഗീതജ്ഞന്റെ റോളിലാണ് ചിത്രത്തിലെത്തുക.
നവരസങ്ങളെ അടിസ്ഥാനമാക്കി തമിഴ് സംവിധായകരായ മണി രത്‌നവും ജയേന്ദ്ര പഞ്ചപകേശനും നിര്‍മ്മിക്കുന്ന ആന്തോളജി സീരീസാണ് നവരസ. ഈ സിനിമാസമാഹാരം ഒന്‍പത് ഹ്രസ്വചിത്രങ്ങളായി ഒന്‍പത് സംവിധായകരാണ് ഒരുക്കുന്നത്.
അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, ഗൗതം വാസുദേവ് മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്‍, കെവി ആനന്ദ്, പൊന്റാം, രതീന്ദ്രന്‍ പ്രസാദ്, ഹലിത ഷമീം എന്നിങ്ങനെ ഒന്‍പത് സംവിധായകര്‍ ചേര്‍ന്ന് അവരവരുടെ കാഴ്ച്ചപാടിലൂടെ ഓരോ രസവും കോര്‍ത്തിണക്കുകയാണ് ചെയ്യുന്നത്.