പിറന്നാള്‍ ദിനത്തില്‍ അപര്‍ണ സൂര്യയ്ക്ക് നല്‍കിയ സര്‍പ്രൈസ് കണ്ടോ!, ഏറ്റെടുത്ത് ആരാധകര്‍
തെന്നിന്ത്യയിലാകെ ആരാധകരുള്ള താരമാണ് സൂര്യ. താരത്തിന്റെ ജന്മദിനമായ ഇന്ന് നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. ഇപ്പോഴിതാ മനോഹരമായൊരു സമ്മാനവുമായി എത്തിയിരിക്കുകയാണ് നടി അപര്‍ണ ബാലമുരളി. ഇരുവരും ഒരുമിച്ചഭിനയിച്ച് അഭിനയിച്ച് ഏറെ പ്രശംസകള്‍ക്ക് വഴിവെച്ച സിനിമയാണ് ‘സൂരറൈ പോട്ര്’.
സിനിമയുടെ ക്ലൈമാക്‌സ് ഭാഗത്ത് വരുന്ന ‘കയ്യിലെ ആകാസം കൊണ്ടുവന്ത’ എന്ന മനോഹര ഗാനത്തിന്റെ കവര്‍ വേര്‍ഷനാണ് അപര്‍ണ ബാലമുരളി ഇപ്പോള്‍ പിറന്നാള്‍ സമ്മാനമായി സൂര്യയ്ക്ക് നല്‍കിയിരിക്കുന്നത്.
‘സൂര്യ ശിവകുമാര്‍ സാറിന് സന്തോഷ ജന്മദിനം. ഞങ്ങളില്‍ പലര്‍ക്കും താങ്കള്‍ ഒരു പ്രചോദനമാണ്. ഇത് എന്റേയും എന്റെ ടീമിന്റേയും ഒരു ചെറിയ സമ്മാനം’ എന്ന് കുറിച്ചാണ് സോഷ്യല്‍മീഡിയയില്‍ അപര്‍ണ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സിനിമയില്‍ യുഗഭാരതി എഴുതി ജിവി പ്രകാശ് കുമാര്‍ ഈണമിട്ട് സൈന്ദവി പാടിയ ഈ ഗാനത്തിന്റെ കവര്‍ വേര്‍ഷന്‍ ഏറെ മനോഹരമായാണ് അപര്‍ണ പാടിയിരിക്കുന്നത്. സൂര്യയും അപര്‍ണയും ശ്രദ്ധേയ വേഷങ്ങളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയിരുന്നു.
എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ജി. ആര്‍. ഗോപിനാഥിന്റെ ജീവിതത്തിലെ ഏതാനും സംഭവങ്ങളെ അടിസ്ഥാനമാക്കിയൊരുക്കിയ ചിത്രം മികച്ച ഗാനങ്ങളാല്‍ സമ്പന്നവുമായിരുന്നു.