Malayalam
അത്തരത്തില്‍ ഒരു ഭാഗ്യം തനിക്ക് കിട്ടുന്നത് സൂര്യയ്‌ക്കൊപ്പം അഭിനയിക്കുമ്പോള്‍; തുറന്ന് പറഞ്ഞ് പ്രയാഗ മാര്‍ട്ടിന്‍
അത്തരത്തില്‍ ഒരു ഭാഗ്യം തനിക്ക് കിട്ടുന്നത് സൂര്യയ്‌ക്കൊപ്പം അഭിനയിക്കുമ്പോള്‍; തുറന്ന് പറഞ്ഞ് പ്രയാഗ മാര്‍ട്ടിന്‍
നവരസ എന്ന നെറ്റ്ഫ്‌ലിക്‌സ് ആന്തോളജിയില്‍ സൂര്യയുടെ നായികയായി എത്തുകയാണ് മലയാളികളുടെ സ്വന്തം നടി പ്രയാഗ മാര്‍ട്ടിന്‍. ഇപ്പോഴിതാ കരിയറില്‍ തനിക്ക് ലഭിച്ച ഭാഗ്യത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. തനിക്ക് കിട്ടിയ ഭാഗ്യത്തെ കുറിച്ച് മനസിലായത് സൂര്യക്കൊപ്പം അഭിനയിച്ചപ്പോഴാണ് എന്നാണ് പ്രയാഗ ഒരു അഭിമുഖത്തില്‍ പറയുന്നത്.
കരിയറില്‍ വളരെ നല്ല കോസ്റ്റാര്‍സിനെ കിട്ടിയിട്ടുള്ളയാളാണ് താന്‍ എന്ന് പ്രയാഗ പറയുന്നു. അത്തരത്തില്‍ ഒരു ഭാഗ്യം ഒരുപാട് തനിക്കുണ്ടെന്ന് ഏറ്റവുമധികം മനസിലായത് ആ സിനിമയില്‍ സൂര്യ സാറിനൊപ്പം അഭിനയിച്ചപ്പോഴാണ്. ഇത്രയും വലിയ താരമായിട്ടും വിനയത്തോടെയും സമാധാനത്തോടെയും സോഫ്റ്റ് ആയിട്ടാണ് അദ്ദേഹം ഇടപെട്ടിരുന്നത്.
എല്ലാവരോടും അദ്ദേഹം അങ്ങനെയാണ് പെരുമാറിയത്. അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര് കമല്‍ എന്നാണ്. തന്റെ കഥാപാത്രം നേത്ര. സൂര്യ സാറിന്റെ വ്യക്തിത്വവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന കഥാപാത്രമാണ് കമല്‍. അതു കൊണ്ട് അദ്ദേഹം സാധാരണ പെരുമാറുന്നതു പോലെ അഭിനയിച്ചു. അതിനൊത്ത റിയാക്ഷന്‍ കൊടുക്കുക മാത്രമായിരുന്നു തന്റെ ജോലിയെന്ന് പ്രയാഗ പറയുന്നു.
9 സംവിധായകരും നിരവധി ആര്‍ട്ടിസ്റ്റുകളും അണിനിരക്കുന്ന നവരസ ഓഗസ്റ്റ് 6ന് നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യും. അതേസമയം, ഭൂമിയിലെ മനോഹര സ്വകാര്യം, കാലത്തില്‍ സന്തിപ്പോം എന്നിവയാണ് പ്രയാഗ ഒടുവില്‍ വേഷമിട്ട ചിത്രങ്ങള്‍. ജമാലിന്റെ പുഞ്ചിരി എന്ന ചിത്രമാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.