Connect with us

അഭിനയം നിര്‍ത്തണം എന്ന് ഗൗതം പറയുന്നത് വരെ താന്‍ അഭിനയിക്കും, തന്റെ അമ്മായിമ്മയില്‍ പഠിച്ച കാര്യങ്ങള്‍ തുറന്നു പറഞ്ഞ് കാജല്‍ അഗര്‍വാള്‍

News

തെന്നിന്ത്യയില്‍ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് കാജല്‍ അഗര്‍വാള്‍. താരത്തിന്റെ വിവാഹം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 30നാണ് നടന്നത്. ഗൗതം കിച്ച്ലു ആയിരുന്നു നടിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. സിനിമ മേഖലയെ കോവിഡും ലോക്ഡൗണും സാരമായി ബാധിച്ചെങ്കിലും തനിക്ക് പല കാര്യങ്ങളും ഈ സമയം പഠിക്കാനായെന്ന് പറയുകയാണ് കാജല്‍.

കാജള്‍ അഗര്‍വാളിന്റെയും ഗൗതം കിച്ച്ലുവിന്റെയും വിവാഹം നടന്നത്. തന്റെ അമ്മായിമ്മയില്‍ പഠിച്ച കാര്യങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ കാജള്‍. തുണിയില്‍ എംബ്രോയിഡറി ചെയ്യുന്നതും, നെയ്ത്തുമാണ് കാജള്‍ ഗൗതമിന്റെ അമ്മയില്‍ നിന്നും പഠിച്ചത്.

തന്റെ സിനിമ അഭിനയത്തിന് ഗൗതമില്‍ നിന്നും കുടുംബത്തില്‍ നിന്നും നല്ല രീതിയിലുള്ള പിന്തുണ ലഭിക്കുന്നുണ്ട്. അഭിനയം നിര്‍ത്തണം എന്ന് ഗൗതം പറയുന്നത് വരെ താന്‍ അഭിനയിക്കുമെന്ന് നടി പറഞ്ഞു.

ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ചഹേയ് സിനാമിക എന്ന ചിത്രമാണ് കാജളിന്റെ അടുത്ത റിലീസ്. തെലുങ്കില്‍ ചിരജ്ജീവിയ്ക്കൊപ്പമുള്ള ആചാര്യ ,ഘോഷ്ടി, സീത എന്നിവയാണ് കാജളിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ . ഇതിന് പുറമെ ഉമ എന്നബോളിവുഡ് ചിത്രത്തിലും കാജള്‍ അഭിനയിക്കുന്നുണ്ട്.

More in News

Trending