ഷൂട്ടിനിടയില്‍ എന്തെങ്കിലും പറ്റിയാല്‍ ഷൂട്ടിങ്ങ് മുടങ്ങും, അതുകൊണ്ട് റിസ്ക് എടുക്കാനാവില്ലെന്ന് പറഞ്ഞ് ആ വലിയ സിനിമയില്‍ നിന്നും ഒഴിവാക്കി; ക്യാന്‍സര്‍ രോഗി എന്നു പറഞ്ഞ് തന്നെ മാറ്റി നിര്‍ത്തിയെന്ന് സുധീര്‍ സുകുമാര്‍

നിരവധി ചിത്രങ്ങളിലൂടെ മലയാള പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് സുധീര്‍ സുകുമാര്‍. ഇപ്പോഴിതാ കാന്‍സര്‍ രോഗി എന്ന പേരില്‍ വലിയ സിനിമയില്‍ ലഭിച്ച വേഷം നഷ്ടപ്പെട്ടുവെന്ന് പറയുകയാണ് നടന്. ജനുവരിയിലാണ് താരത്തിന് കാന്‍സറിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനാവേണ്ടി വന്നത്.
താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. അതിന് ശേഷം തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണെന്നും താരം പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തെലുങ്ക് പടത്തിന് ശേഷം തിരിച്ചെത്തിയ സുധീറിന് താന്‍ അഭിനയിക്കാനിരുന്ന നല്ലൊരു വേഷം കാന്‍സറിന്റെ പേരില്‍ നഷ്ടമാവുകയായിരുന്നു.
സുധീറിന്റെ വാക്കുകള്‍:
‘പൂര്‍ണ്ണ ആരോഗ്യവാനായിരുന്ന സമയത്താണ് എനിക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. ആശുപത്രിയില്‍ നിന്ന് തന്നെ ഈ വാര്‍ത്ത പുറത്ത് പോവുകയായിരുന്നു. തുടര്‍ന്ന് എനിക്ക് വലിയ സീരിയസാണ് എന്നെല്ലാം പറഞ്ഞ് വാര്‍ത്തകള്‍ വന്നു. അത് തിരുത്താന്‍ ഞാന്‍ തന്നെ ഫേസ്ബുക്ക് പോസ്റ്റ് ഇടുകയായിരുന്നു.
എനിക്ക് കാന്‍സറായിരുന്നു. സര്‍ജറി കഴിഞ്ഞു. ഇനി തെലുങ്ക് പടത്തിന്റെ ഷൂട്ടിങ്ങിന് പോവുകയാണ്. തിരിച്ച് വന്നിട്ട് ബാക്കി ചികിത്സ എന്നാണ് ഞാന്‍ പറഞ്ഞത്. പിന്നീട് ഞാന്‍ തെലുങ്ക് പടം ചെയ്ത് തിരിച്ച് വന്ന് കീമേ തറാപ്പി ചെയ്തു. അതിന് ശേഷം ഒരു വലിയ പടത്തില്‍ എനിക്ക് അവസരം ലഭിച്ചു.
ക്യാന്‍സര്‍ മാറി തിരിച്ച് വന്നിരിക്കുകയാണ്. ആ ക്യാരക്റ്റര്‍ എനിക്ക് നല്‍കണമെന്ന് പറഞ്ഞപ്പോള്‍ സുധീര്‍ വേണ്ട എന്നായിരുന്നു മറുപടി. ഞാന്‍ വീട്ടുകാരുടെയും മറ്റുള്ളവരുടെയും മുമ്പില്‍ അസുഖം മാറി എന്ന രീതിയില്‍ അഭിനയിക്കുകയാണ്. ഷൂട്ടിനിടയില്‍ എനിക്ക് എന്തെങ്കിലും പറ്റിയാല്‍ ഷൂട്ടിങ്ങ് മുടങ്ങും. അതുകൊണ്ട് റിസ്ക് എടുക്കാനാവില്ലെന്ന് പറഞ്ഞ് ആ സിനിമയിലെ വേഷമെനിക്ക് നഷ്ടപ്പെടുകയായിരുന്നു’ എന്നും താരം പറയുന്നു.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....