Connect with us

‘നീ ചാ കുമെടാ, ഒരു പെണ്ണിനെ പീ ഡിപ്പിച്ചവനല്ലേ, അവളുടെ കണ്ണുനീരിന്റെ ശാപമാടാ’; ചെയ്യാത്ത തെറ്റിന് പത്ത് വര്‍ഷമായിട്ടും ഇന്നും ആ ചീത്തപ്പേര് കേള്‍ക്കുന്നു; സുധീര്‍ സുകുമാരന്‍

Malayalam

‘നീ ചാ കുമെടാ, ഒരു പെണ്ണിനെ പീ ഡിപ്പിച്ചവനല്ലേ, അവളുടെ കണ്ണുനീരിന്റെ ശാപമാടാ’; ചെയ്യാത്ത തെറ്റിന് പത്ത് വര്‍ഷമായിട്ടും ഇന്നും ആ ചീത്തപ്പേര് കേള്‍ക്കുന്നു; സുധീര്‍ സുകുമാരന്‍

‘നീ ചാ കുമെടാ, ഒരു പെണ്ണിനെ പീ ഡിപ്പിച്ചവനല്ലേ, അവളുടെ കണ്ണുനീരിന്റെ ശാപമാടാ’; ചെയ്യാത്ത തെറ്റിന് പത്ത് വര്‍ഷമായിട്ടും ഇന്നും ആ ചീത്തപ്പേര് കേള്‍ക്കുന്നു; സുധീര്‍ സുകുമാരന്‍

നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനാണ് സുധീര്‍ സുകുമാരന്‍. സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം വളരെ ചെറിയ പ്രായത്തിലെ കൊണ്ട് നടന്ന താരം ഏറെ പരിശ്രമങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും ഒടുവിലാണ് സിനിമയില്‍ സജീവമാകുന്നത്. അടുത്തിടെയാണ് കാന്‍സറിനെ അതിജീവിച്ച് ജീവിതത്തിലേക്കും സിനിമയിലേക്കും നടന്‍ തിരിച്ചുവന്നത്. അതിനു മുന്‍പ് ഒരു പീഡന ആരോപണവും സുധീറിന് നേരിടേണ്ടി വന്നിരുന്നു.

ഇപ്പോഴിതാ ഒരു തെറ്റും ചെയ്യാതിരുന്നിട്ടും ആ സംഭവത്തിന്റെ പേരില്‍ ആളുകള്‍ ഇപ്പോഴും തന്നെ വേദനിപ്പിക്കാറുണ്ടെന്ന് പറയുകയാണ് സുധീര്‍. ഒരു പെണ്ണിനെയും റോഡില്‍ തടഞ്ഞു നിര്‍ത്തി ത ട്ടിക്കൊണ്ടുപോകാനോ വിവാഹം കഴിക്കാനോ ശ്രമിച്ചിട്ടില്ലെന്നും പത്തു വര്‍ഷമായിട്ടും ഇന്നും ആ ചീത്തപ്പേര് കേട്ടുകൊണ്ടിരിക്കുകയാണെന്നും സുധീര്‍ പറയുന്നു. ക്ലാസ് ബൈ എ സോള്‍ജ്യര്‍ എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഗൂഗിളില്‍ നടന്‍ സുധീര്‍ സുകുമാരന്‍ എന്നു തിരഞ്ഞാല്‍ നടിയെ തട്ടിക്കൊണ്ടുപോയി പീ ഡിപ്പിക്കാന്‍ ശ്രമിച്ചു, കൊ ല്ലാന്‍ ശ്രമിച്ചു എന്നൊക്കെയാണ് വരുന്നത്. എന്റെ കുഞ്ഞുങ്ങള്‍ സത്യമായി പറയുകയാണ്, ഞാനിങ്ങനെ ഒരു പെണ്ണിനെയും റോഡില്‍ തടഞ്ഞു നിര്‍ത്തി ത ട്ടിക്കൊണ്ടുപോകാനോ ഭാര്യ ഇരിക്കെത്തന്നെ വേറൊരു പെണ്ണിനെ കല്യാണം കഴിക്കാനോ പോയിട്ടില്ല.

അന്ന് ഇങ്ങനെയൊരു ആരോപണം വന്നപ്പോള്‍ ഞാനതിനെതിരെ പ്രതികരിക്കാന്‍ പോയതാണ്. അന്ന് എന്റെ ഗുരുതുല്യനായ വിനയന്‍ സര്‍ പറഞ്ഞു, ‘എടാ നീ അഭിനയിക്കുന്ന സിനിമയാണ് ഡ്രാക്കുള, അതില്‍ അഭിനയിക്കുന്ന ആളാണ് നിനക്കെതിരെ ഇങ്ങനെ പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ നീ വാ പൊളിച്ചാല്‍ ഫസ്റ്റ് ഷോട്ടില്‍ ആളുകള്‍ കൂവും. അത് നിനക്കുള്ള കൂവലല്ല, അങ്ങനെ കൂവിയാല്‍ സിനിമ താഴെ വീഴും, നിന്റെ ഈ രണ്ട് വര്‍ഷത്തെ കഷ്ടപ്പാട് ഇല്ലാതാകും. അതുകൊണ്ട് മിണ്ടാതിരിക്ക്, ഇതങ്ങനെയങ്ങ് പൊയ്‌ക്കോളും’ എന്ന് പറഞ്ഞു.

പക്ഷേ പോയില്ല. പത്ത് വര്‍ഷമായിട്ടും ഇന്നും ആ ചീ ത്തപ്പേര് കേള്‍ക്കുന്നു. ഞാന്‍ വയ്യാതിരുന്നപ്പോള്‍, കാന്‍സര്‍ ആണെന്ന് തുറന്നു പറഞ്ഞ സമയത്ത്. ഞാന്‍ തിരിച്ചുവരും, നിങ്ങളുടെ പ്രാര്‍ഥന വേണമെന്ന് സമൂഹമാധ്യമത്തില്‍ കുറിച്ചപ്പോള്‍, ‘നീ ചാ കുമെടാ, പണ്ടൊരു പെണ്ണിനെ പീ ഡിപ്പിച്ചവനല്ലേ, അവളുടെ കണ്ണുനീരിന്റെ ശാപമാടാ’ എന്നായിരുന്നു കമന്റ്. ഇതൊക്കെ കേള്‍ക്കുന്ന എന്റെ മാനസികാവസ്ഥ എന്തായിരിക്കും? തെറ്റു ചെയ്യാതെയാണ് ഇങ്ങനെ കേള്‍ക്കേണ്ടി വരുന്നത്,’ എന്നും സുധീര്‍ പറയുന്നു.

‘ഇന്നും ഞാനൊരു പോസ്റ്റ് ഇട്ടാല്‍ ഒരു ശതമാനം ആളുകള്‍ നെഗറ്റീവുമായി എത്തും. ഒരു നിമിഷം കൊണ്ട് എനിക്കെല്ലാം തെളിയിക്കാന്‍ പറ്റും. അതിനുള്ള തെളിവും എന്റെ കയ്യിലുണ്ട്. പക്ഷേ ഞാന്‍ അതൊക്കെ പുറത്തുവിട്ടാല്‍ നശിക്കാന്‍ പോകുന്നത് ഒരു സ്ത്രീയുടെ ജീവിതമാണ്. ഈ സമയത്ത് ഞാനവരെ തേച്ചൊട്ടിച്ച് ആ ഒരു ശാപം കൂടി എനിക്കു വേണ്ട. പക്ഷേ വെല്ലുവിളിച്ചാല്‍ ചിലപ്പോള്‍ ചെയ്തുപോകും. എനിക്ക് സിനിമയില്‍ ആരും ശത്രുക്കളില്ല. അതെന്നെ മനഃപൂര്‍വം ടാര്‍ഗറ്റ് ചെയ്തതാണ്. ഇതിനുശേഷം ഉള്ളിന്റെ ഉള്ളില്‍ പലരും ശത്രുക്കളായി.

കാന്‍സര്‍ വന്നിട്ട് വരെ ദൈവം എന്നെ ഉയര്‍ത്തെഴുന്നേല്‍പിച്ച് ഇതുവരെ എത്തിച്ചു. എന്നെ ഒന്നും തളര്‍ത്തുന്നില്ല. അടുത്തറിയാവുന്നവര്‍ക്ക് എന്നെ അറിയാം. ഡ്രാക്കുള നല്ല രീതിയില്‍ വിജയിച്ചിട്ടും എന്റെ ഗ്രാഫ് മുകളിലേക്കു പോകാത്തിനു കാരണം ആ ബ്ലാക്ക്മാര്‍ക്ക് ആയിരുന്നു. ഒരു കുഴപ്പവുമില്ല, എന്റെ മക്കള്‍ നല്ല നിലയിലായി. ഭാര്യ ഒരു സ്ഥാപനം നടത്തുന്നു. ദൈവം സഹായിച്ച് എനിക്ക് ഒരു വര്‍ഷം പത്ത് സിനിമയെങ്കിലും ലഭിക്കുന്നുണ്ട്. ഒരുപാട് പേരെ സഹായിക്കാന്‍ കഴിയുന്നുണ്ട്. അതുമതി എനിക്ക്.

പക്ഷെ ആ വാര്‍ത്ത വന്നശേഷം എന്റെ കുഞ്ഞുങ്ങള്‍ ഒരാഴ്ച സ്‌കൂളില്‍ പോയില്ല. ‘നിന്റെ അച്ഛന്‍ വേറെ കല്യാണം കഴിക്കാന്‍ പോകുവാന്നോടാ, നിന്റെ അച്ഛന്‍ ഒരു പെണ്ണിനെ പീഡിപ്പിച്ചോടാ’ എന്നൊക്കെ ചോദിച്ചു കഴിഞ്ഞാല്‍ അവര്‍ക്ക് വല്ലതും അറിയാമോ. അന്ന് ഞാനൊരു കല്യാണത്തിന് പോയാപ്പോള്‍, സിഐഡി മൂസയൊക്കെ കണ്ട് ഇഷ്ടം തോന്നിയ ഒരു കൊച്ചു കുട്ടി ഫോട്ടോ എടുക്കാനായി എന്റടുത്തേക്ക് ഓടിവന്നു.

അപ്പോള്‍ അതിന്റെ അമ്മ, ഇവന്റെ അടുത്തൊന്നും നില്‍ക്കരുതെന്ന് അതിന് പിടിച്ചു വലിച്ചു കൊണ്ടുപോയി. അതെല്ലാം അതിജീവിച്ചാണ് വന്നത്,’ സുധീര്‍ സുകുമാരന്‍ വികാരാധീനനായി പറഞ്ഞു. ഒരു നടന്‍ ആകണം എന്ന ആഗ്രഹത്തിന്റെ പുറത്ത് സിനിമകളിലും സീരിയലുകളിലും എല്ലാം ചെറിയ വേഷം ചെയ്ത ശേഷമാണ് മലയാളത്തിലെ മെയിന്‍ വില്ലന്‍ റോളിലേക്ക് സുധീര്‍ എത്തിയത്. വിനയന്‍ സംവിധാനം ചെയ്ത ഡ്രാക്കുള എന്ന ചിത്രത്തില്‍ ടൈറ്റില്‍ റോള്‍ ചെയ്തതോടെ ഡ്രാക്കുള സുധീര്‍ എന്ന പേരും കിട്ടി എന്നും താരം പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top