Connect with us

ട്രെയിനിനായി കാത്തു നില്‍ക്കുകയായിരുന്ന എന്റെ മുഖത്ത് ഒരു അമ്മച്ചി വന്ന് കാറി തുപ്പി, എന്നിട്ട് എന്തൊക്കയോ തെറി പറഞ്ഞു,ആ തുപ്പല്‍ ഞാന്‍ എന്റെ മുഖത്ത് നിന്ന് കൈ കൊണ്ട് എടുത്ത് മാറ്റുകയായിരുന്നു; തനിക്ക് നേരിട്ട ക്രൂര അനുഭവത്തെ കുറിച്ച് സുധീര്‍ സുകുമാരന്‍

Malayalam

ട്രെയിനിനായി കാത്തു നില്‍ക്കുകയായിരുന്ന എന്റെ മുഖത്ത് ഒരു അമ്മച്ചി വന്ന് കാറി തുപ്പി, എന്നിട്ട് എന്തൊക്കയോ തെറി പറഞ്ഞു,ആ തുപ്പല്‍ ഞാന്‍ എന്റെ മുഖത്ത് നിന്ന് കൈ കൊണ്ട് എടുത്ത് മാറ്റുകയായിരുന്നു; തനിക്ക് നേരിട്ട ക്രൂര അനുഭവത്തെ കുറിച്ച് സുധീര്‍ സുകുമാരന്‍

ട്രെയിനിനായി കാത്തു നില്‍ക്കുകയായിരുന്ന എന്റെ മുഖത്ത് ഒരു അമ്മച്ചി വന്ന് കാറി തുപ്പി, എന്നിട്ട് എന്തൊക്കയോ തെറി പറഞ്ഞു,ആ തുപ്പല്‍ ഞാന്‍ എന്റെ മുഖത്ത് നിന്ന് കൈ കൊണ്ട് എടുത്ത് മാറ്റുകയായിരുന്നു; തനിക്ക് നേരിട്ട ക്രൂര അനുഭവത്തെ കുറിച്ച് സുധീര്‍ സുകുമാരന്‍

നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനാണ് സുധീര്‍ സുകുമാരന്‍. സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം വളരെ ചെറിയ പ്രായത്തിലെ കൊണ്ട് നടന്ന താരം ഏറെ പരിശ്രമങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും ഒടുവിലാണ് സിനിമയില്‍ സജീവമാകുന്നത്. കുടുംബത്തെ സാമ്പത്തിക ബുദ്ധിമുട്ടില്‍ നിന്നും രക്ഷപ്പെടുത്തണം എന്ന് ആഗ്രഹിച്ച് വിദേശത്ത് ജോലിയ്ക്ക് വരെ താരം പോയിരുന്നു.

പൊതു സമൂഹത്തിലിറങ്ങുമ്പോള്‍ സീരിയലിലെ കഥാപാത്രങ്ങളാണെന്ന് കരുതി തങ്ങളോട് സംസാരിക്കുകയും വിശേഷങ്ങള്‍ തിരക്കുകയും ചെയ്യുന്ന അമ്മമാരെ കുറിച്ചും അമ്മൂമ്മമാരെ കുറിച്ചും പല സീരിയല്‍ താരങ്ങളും പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പോഴിതാ താരം നേരിട്ട അല്പം ക്രൂര പ്രതികരണത്തെ കുറിച്ച് പറയുകയാണ് താരം.

സിനിമയെക്കാള്‍, സീരിയലില്‍ അഭിനയിക്കുമ്പോഴാണ് ആളുകള്‍ കൂടുതല്‍ തിരിച്ചറിയുന്നത് എന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സുധീര്‍ പറഞ്ഞു. കൊച്ചിരാജാവ് എന്ന ചിത്രത്തില്‍ മുത്തു എന്ന കഥാപാത്രം ചെയ്ത ശേഷമാണ് മിന്നുകെട്ട് എന്ന സീരിയലില്‍ അഭിനയിക്കാനായി പോയത്. തമാശയ്ക്ക് ചെയ്ത് തുടങ്ങിയ സീരിയല്‍ ആയിരുന്നെങ്കിലും, വളരെ പെട്ടന്ന് അത് റേറ്റിങില്‍ ഒന്നാം സ്ഥാനത്ത് എത്തുകയായിരുന്നു.

ആ സീരിയലില്‍ ഞാന്‍ വളരെ സ്വാര്‍ത്ഥനായിട്ടുള്ള ഭര്‍ത്താവിനെയാണ് അവതരിപ്പിച്ചത്. ഭാര്യ തന്നെക്കാള്‍ കൂടുതല്‍ മറ്റൊന്നിനെയും, മറ്റാരെയും സ്നേഹിക്കരുത് എന്ന ഒരു തരം മാനസിക രോഗിയാണ് അയാള്‍. ഭാര്യ ഇരട്ടക്കുട്ടികളെ പ്രസവിച്ചപ്പോള്‍, തന്നെക്കാള്‍ കൂടുതല്‍ സ്നേഹം മക്കള്‍ക്ക് കൊടുക്കുന്നു എന്ന് കരുതിയപ്പോള്‍ ഇയാള്‍ രണ്ട് കുഞ്ഞിനെയും എടുത്ത് ആര്‍ക്കോ കൊടുക്കുകയാണ്. അത്രയ്ക്ക് അധികം മാനസിക രോഗിയായ ഉണ്ണി എന്ന കഥാപാത്രത്തെ പ്രേക്ഷകരും വെറുത്തു.

ആ സമയത്താണ്, ഒരിക്കല്‍ ഞാന്‍ സീരിയലില്‍ അഭിനയിക്കുന്നതിനായി പോകാന്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിയത്. ട്രെയിനിനായി കാത്തു നില്‍ക്കുകയായിരുന്ന എന്റെ മുഖത്ത് ഒരു അമ്മച്ചി വന്ന് കാറി തുപ്പി. എന്നിട്ട് എന്തൊക്കയോ തെറി പറഞ്ഞു എന്ന് എനിക്ക് ഇപ്പോഴും ചിന്തിക്കാന്‍ കഴിയുന്നില്ല. ആ തുപ്പല്‍ ഞാന്‍ എന്റെ മുഖത്ത് നിന്ന് കൈ കൊണ്ട് എടുത്ത് മാറ്റുകയായിരുന്നു. അതിന് ശേഷം പതിയെ സീരിയല്‍ വിട്ട് സിനിമയില്‍ തന്നെ ശ്രദ്ധ കൊടുക്കുകയായിരുന്നു എന്ന് സുധീര്‍ പറയുന്നു.

ഒരു നടന്‍ ആകണം എന്ന ആഗ്രഹത്തിന്റെ പുറത്ത് സിനിമകളിലും സീരിയലുകളിലും എല്ലാം ചെറിയ വേഷം ചെയ്ത ശേഷമാണ് മലയാളത്തിലെ മെയിന്‍ വില്ലന്‍ റോളിലേക്ക് സുധീര്‍ എത്തിയത്. വിനയന്‍ സംവിധാനം ചെയ്ത ഡ്രാക്കുള എന്ന ചിത്രത്തില്‍ ടൈറ്റില്‍ റോള്‍ ചെയ്തതോടെ ഡ്രാക്കുള സുധീര്‍ എന്ന പേരും കിട്ടി എന്നും താരം പറയുന്നു.

അതേസമയം, അടുത്തിടെ തന്നെ ക്യാന്‍സര്‍ രോഗം പിടികൂടിയതിനെ കുറിച്ചും സുധീര്‍ പറഞ്ഞിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സുധീര്‍ താന്‍ നേരിട്ട അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്. സ്ഥിരമായി കഴിച്ചിരുന്ന ഭക്ഷണം ക്യാന്‍സറിന്റെ രൂപത്തില്‍ എത്തുകയായിരുന്നു. ഡ്രാക്കുള സിനിമയില്‍ അഭിനയിച്ചത് മുതലാണ് ബോഡി ബില്‍ഡിങ്ങിലേക്ക് സുധീര്‍ തിരിയുന്നത്. അതൊരു പാഷനായി മാറിയതോടെ പലര്‍ക്കും പ്രചോദനമായി.

എന്നാല്‍ പ്രതീക്ഷിക്കാത്ത സമയത്താണ് ജീവിതത്തിന്റെ താളം തെറ്റുന്നത്. തുടരെ കഴിച്ച ആഹാരത്തിലൂടെ കാന്‍സര്‍ വന്നു. ജനുവരി പതിനൊന്നിന് ശസ്ത്രക്രിയ നടത്തി. കുടലിന്റെ ഒരുഭാഗം മുറിച്ചു മാറ്റി. സ്റ്റിച്ചും എടുത്തു. എല്ലാം വിധിയ്ക്ക് വിട്ട് കൊടുത്തിരിക്കുകയാണ് താന്‍. തെലുങ്കിലെ വലിയൊരു ചിത്രത്തിലേക്ക് ഷൂട്ടിങ്ങിന് വേണ്ടി ചേര്‍ന്നുവെന്നും എല്ലാവരോടും നന്ദി അറിയിച്ച് കൊണ്ടാണ് കഴിഞ്ഞ ദിവസം സുധീര്‍ എത്തിയത്. വീണ്ടും പുതിയ സിനിമകളുടെ ഭാഗമാവാനുള്ള തയ്യാറെടുപ്പിലാണ് താരമെന്നാണ് അറിയുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Malayalam