Malayalam
സര്‍ജറിക്കുള്ള എല്ലാ സഹായവും ചെയ്ത് തന്നത് സുരേഷ് ഗോപി ചേട്ടന്‍ ആണ്, ഒരിക്കല്‍ പോലും ഇക്കാര്യം അദ്ദേഹം എവിടെയും പറഞ്ഞ് നടന്നില്ല; സുധീര്‍ സുകുമാരന്‍
സര്‍ജറിക്കുള്ള എല്ലാ സഹായവും ചെയ്ത് തന്നത് സുരേഷ് ഗോപി ചേട്ടന്‍ ആണ്, ഒരിക്കല്‍ പോലും ഇക്കാര്യം അദ്ദേഹം എവിടെയും പറഞ്ഞ് നടന്നില്ല; സുധീര്‍ സുകുമാരന്‍
മലയാളികള്‍ക്കേറെ സുപരിചിതനാണ് സുധീര്‍ സുകുമാരന്‍. മാത്രമല്ല, കാന്‍സര്‍ രോഗത്തെ മനക്കരുത്ത് കൊണ്ട് അതിജീവിച്ച് തിരിച്ചെത്തിയ താരം കൂടിയാണ് സുധീര്‍. തനിക്ക് രോഗം വന്ന കാലയളവില്‍ തനിക്കൊപ്പം കരുത്തായി നിന്നവരെ കുറിച്ച് അടുത്തിടെ സുധീര്‍ തുറന്ന് പറഞ്ഞിരുന്നു.
‘എനിക്ക് ചിരിക്കണോ കരയണോയെന്ന് പോലും എനിക്ക് മനസിലായില്ല. ഡോക്ടര്‍ ഉടന്‍ സര്‍ജറി വേണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഡിസ്ചാര്‍ജ് ചെയ്യാനാണ് ആവശ്യപ്പെട്ടത്. അസുഖങ്ങള്‍ വരുമ്പോള്‍ ഒറ്റപ്പെട്ട് പോവുകയാണോ, എല്ലാവരേയും വിട്ട് പോകേണ്ടി വരുമോ എന്നൊക്കെയുള്ള തോന്നലുകള്‍ വരും. ആ സമയത്ത് ആരുടെയെങ്കിലും സപ്പോര്‍ട്ട് മനസുകൊണ്ട് നമ്മള്‍ ആഗ്രഹിക്കും.’
‘എന്റെ ഫ്രണ്ട്‌സ് സര്‍ക്കിളില്‍ ആരെങ്കിലും വിഷമിക്കുന്നുവെന്ന് എനിക്ക് തോന്നലുണ്ടായാല്‍ ഞാന്‍ അവരെ വിളിച്ച് സംസാരിക്കും. ആ ത്മഹത്യയെ കുറിച്ച് പലരും ചിന്തിക്കുന്ന സമയത്ത് ഞാന്‍ ഈ തോന്നല്‍ കാരണം വിളിച്ചിട്ടുണ്ട്. അവരുടെ പ്രശ്‌നങ്ങളെ കുറിച്ച് കേള്‍ക്കാന്‍ മനസ് കൊടുത്തിട്ടുണ്ട്. പെട്ടെന്ന് വയ്യാതെ ആകുമ്പോള്‍ ആദ്യം ഓര്‍ക്കുന്ന മുഖം മമ്മൂക്കയുടേതാണ്. ഇമോഷണലി വല്ലാതെ അറ്റാച്ഡാണ് ഞാന്‍ അദ്ദേഹവുമായി.
അതുപോലെ സര്‍ജറിക്കുള്ള എല്ലാ സഹായവും സുരേഷ് ഗോപി ചേട്ടന്‍ എനിക്കായി ചെയ്ത് തന്നു. എന്നാല്‍ ഒരിക്കല്‍ പോലും ഇക്കാര്യം അദ്ദേഹം എവിടെയും പറഞ്ഞ് നടന്നില്ല. ഇനിയും രോഗം വരുമോ ഇല്ലയോ എന്നൊന്നും ചിന്തിക്കാറില്ല അങ്ങനെ തന്നെയാണ് സുരേഷേട്ടനും. നിന്റെ അസുഖം മാറി ഇനി എന്തിനാണ് അതിനെക്കുറിച്ച് ചോദിക്കുന്നത് എന്നാണ് അദ്ദേഹം പറയാറുള്ളതെന്നും സുധീര്‍ പറയുന്നു.