Connect with us

ഒരു സാഹചര്യത്തില്‍ ഹിപ് ചെയിന്‍ ഇട്ട് ബാക്ക് എങ്കിലും കാണിക്കുന്ന ഫോട്ടോ എടുത്തു, എന്റെ ഭഗവാനേ, അത് അടിച്ച് മിന്നി വൈറലായി പോയി; ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പ്രതികരണം ഇതായിരുന്നു!

Malayalam

ഒരു സാഹചര്യത്തില്‍ ഹിപ് ചെയിന്‍ ഇട്ട് ബാക്ക് എങ്കിലും കാണിക്കുന്ന ഫോട്ടോ എടുത്തു, എന്റെ ഭഗവാനേ, അത് അടിച്ച് മിന്നി വൈറലായി പോയി; ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പ്രതികരണം ഇതായിരുന്നു!

ഒരു സാഹചര്യത്തില്‍ ഹിപ് ചെയിന്‍ ഇട്ട് ബാക്ക് എങ്കിലും കാണിക്കുന്ന ഫോട്ടോ എടുത്തു, എന്റെ ഭഗവാനേ, അത് അടിച്ച് മിന്നി വൈറലായി പോയി; ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പ്രതികരണം ഇതായിരുന്നു!

മിനിസ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സോനാ നായര്‍. ബാലതാരമായാണ് അഭിനയ രംഗത്തേയ്ക്ക് സോന എത്തുന്നത്. സോനയുടെ കരിയറിലെ തന്നെ എടുത്തു പറയേണ്ട ചിത്രമായിരുന്നു തൂവല്‍ കൊട്ടാരം. ചെറുതും വലുതുമായ എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളെയും മികച്ചതാക്കാന്‍ സോനാ നായര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെയ്ക്കാറുണ്ട്.

ഇപ്പോഴിതാ യൂട്യൂബില്‍ തന്റെ പേരൊന്ന് സെര്‍ച്ച് ചെയ്താല്‍ ആദ്യം വരുന്ന റിസള്‍ട്ട് എന്തായിരിക്കുമെന്നും തനിക്ക് നേരെ വന്ന വിമര്‍ശനങ്ങളെ കുറിച്ചും തുറന്ന് പറയുകയാണ് നടി. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയിലൂടെ ആളുകളെ വിമര്‍ശിക്കാന്‍ വേണ്ടി ഒരു വിഭാഗം ആളുകളുണ്ട്. ഞാന്‍ അതെല്ലാം അവഗണിക്കുകയാണ് ചെയ്യുന്നത്. ഞാനതിന്റെ പിന്നാലെ പോവുകയെ ചെയ്യാറില്ല. അതിലൊരു കാര്യമെന്ന് പറഞ്ഞാല്‍ ഞാനെടുക്കുന്ന ഒരു കഥാപാത്രത്തിന്റെ ഓപ്ഷന്‍ എന്റെയും ഭര്‍ത്താവിന്റെയും കൈയിലാണ്. അദ്ദേഹത്തോട് ചോദിക്കാതെ ഞാനൊരു വര്‍ക്കും ചെയ്യാറില്ല. അതുകൊണ്ട് എങ്ങനെയുള്ള കഥാപാത്രത്തെയാണ് ഞാന്‍ ചെയ്തതെന്ന് പുള്ളിക്കാരന് അറിയാന്‍ സാധിക്കും.

എന്നെ കുറിച്ച് യൂട്യൂബില്‍ സെര്‍ച്ച് ചെയ്താല്‍ സോന നായര്‍ ഹോട്ട്, സോന നായരുടെ നേവല്‍ എന്നൊക്കെയാണ് കാണുക. ഇവര്‍ക്കൊന്നും മടുത്തില്ലേന്ന് ഞാന്‍ തന്നെ ചോദിക്കും. ഇതിനെക്കാളും ഹോട്ട് ആയിട്ടും പൊക്കിള്‍ക്കുഴി കാണിച്ചും അഭിനയിക്കുന്ന ഒരുപാട് നടിമാര്‍ ഇവിടെ ഉണ്ട്. എനിക്ക് ഇങ്ങനെയാണെങ്കില്‍ അവരുടെ അക്കൗണ്ടില്‍ എന്തായിരിക്കും. അത് ഞാന്‍ നോക്കാറ് പോലുമില്ല. അത്ര വൃത്തിക്കെട്ട രീതിയിലായിരിക്കും എഴുതി വെച്ചിരിക്കുക. എന്തിനാണ് അതൊക്കെ കണ്ട് നമ്മുടെ മനസില്‍ ഒരു നെഗറ്റീവ് ചിന്ത ഉണ്ടാക്കി വെക്കണം. ഞാനത് മൈന്‍ഡ് ചെയ്യാറില്ലെന്ന് സോന പറയുന്നു.

സാധാരണ നമ്മള്‍ സാരി ഒക്കെ ഉടുത്ത് അഭിനയിക്കുമ്പോള്‍, റിയല്‍ ആക്ടര്‍ ആണെങ്കില്‍ സാരി അങ്ങോട്ടോ ഇങ്ങോട്ടോ മാറി കിടക്കുന്നതൊന്നും ശ്രദ്ധിക്കില്ല. ഒരു കഥാപാത്രം എപ്പോഴും അങ്ങനെ തന്നെയായിരിക്കണം. സെക്കന്‍ഡുകളോ മിനുറ്റുകള്‍ക്കോ ഉള്ളില്‍ ഇത് പുറത്ത് വരിക തന്നെ ചെയ്യും. ആഹാ വനമാല വന്നല്ലോ എന്ന് പറഞ്ഞ് ഞങ്ങളിത് ചര്‍ച്ച ചെയ്യും. എന്റെ വീട്ടുകാര്‍ക്ക് ഇല്ലാത്ത പ്രശ്്നമാണോ മറ്റുള്ളവര്‍ക്ക്. താരങ്ങള്‍ എന്ന് പറയുമ്പോള്‍ ഒരു പബ്ലിക് ഫിഗറാണ്. പബ്ലിക്കിനെ എന്റര്‍ടെയിന്‍ ചെയ്യുന്നവരാണ്. അതുകൊണ്ട് സമൂഹത്തെ നമ്മള്‍ മാനിക്കണം. പക്ഷേ സമൂഹമാണ് നമ്മുടെ ജീവിതമെന്ന് പറയുന്നത് ശരിയല്ല.

എനിക്കെതിരെ വലിയ വിവാദമുണ്ടായത് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു മാഗസിന്റെ കവര്‍ പേജ് ആയി വന്ന ചിത്രം കബാലിക എന്ന ഒരു ടെലി ഷോട്ട് മൂവിയിലെ ഫോട്ടോയായിരുന്നു. അതൊരു പ്രോസ്റ്റിയൂട്ടിന്റെ കഥാപാത്രമാണെന്ന് പറഞ്ഞിരുന്നു. ശരീരം മുഴുവന്‍ കാണിച്ച് അഭിനയിക്കാന്‍ പറ്റില്ലെന്ന് അന്നേരം തന്നെ ഞാനും പറഞ്ഞു. എനിക്കത് ചെയ്യാന്‍ ധൈര്യ കുറവ് തന്നെയാണെന്ന് സോന നായര്‍ വ്യക്തമാക്കുന്നു. ഞാന്‍ അത്രയും കംഫര്‍ട്ട് അല്ലാത്തത് കൊണ്ടാണ്. ഒരു സാഹചര്യത്തില്‍ ഹിപ് ചെയിന്‍ ഇട്ട് ബാക്ക് എങ്കിലും കാണിക്കുന്ന ഫോട്ടോ എടുത്തു. എന്റെ ഭഗവാനേ, അത് അടിച്ച് മിന്നി വൈറലായി പോയി. ഒരുപാട് പേര്‍ കണ്ടിട്ട് മെസേജ് അയച്ചിരുന്നു.

എല്ലായിപ്പോഴും ഭര്‍ത്താവിന്റെ പിന്തുണ കൂടെയുണ്ടെന്ന് കൂടി നടി പറയുന്നു. ദാമ്പത്യത്തിന്റെ ഇരുപത്തിയഞ്ച് വര്‍ഷം ഞങ്ങള്‍ പൂര്‍ത്തിയാക്കി. ഇപ്പോഴും ഓരോ സാഹചര്യത്തിലും പുള്ളി എന്നെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അടുക്കളയില്‍ നില്‍ക്കേണ്ട ആളല്ല എന്ന് പുള്ളി എപ്പോഴും പറയും. ക്യാമറയുടെ മുന്നില്‍ വരാന്‍ അദ്ദേഹത്തിന് ഒരു താല്‍പര്യവുമില്ല.

വിവാഹത്തിനു ശേഷമാണ് സിനിമയില്‍ നല്ല വേഷങ്ങള്‍ ലഭിച്ചു തുടങ്ങിയതും ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങിയതും. തനിക്ക് ലഭിക്കുന്ന വേഷങ്ങളെ മികച്ചതാക്കാന്‍ വേണ്ടി എല്ലാ പിന്തുണയും നല്‍കിയിരുന്നത് ഭര്‍ത്താവ് ആയിരുന്നു. എന്നും വീട്ടുകാരോടൊപ്പം നിന്ന് പ്രോത്സാഹനം നല്‍കുന്നതിനും അദ്ദേഹം മടികാണിച്ചില്ല. വിവാഹത്തിന് ശേഷം ചെയ്ത കഥാപാത്രങ്ങള്‍ മികച്ചതാക്കുന്നതില്‍ അദ്ദേഹത്തിന്റെ പ്രോത്സാഹനത്തിനും കരുതലിനും വലിയ സ്ഥാനമുണ്ട്.

ഒരു പക്ഷേ അദ്ദേഹം ആയിരുന്നില്ല എന്റെ ഭര്‍ത്താവ് എങ്കില്‍ ഞാന്‍ ഒരിക്കലും ഇങ്ങനെ ആകുമായിരുന്നില്ല. അടുക്കളയുടെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്ന ഒരു വീട്ടമ്മയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ജോലിക്ക് പോകുന്ന ഒരു കുടുംബിനിയോ ആയി ഞാന്‍ മാറിയേനേ. സിനിമാ മേഖലയില്‍ നിന്ന് കിട്ടിയ എല്ലാ നേട്ടങ്ങളും എനിക്ക് നേടിത്തന്നത് തന്റെ ഭര്‍ത്താവാണ്’ എന്നും പറയുകയാണ് താരം.

More in Malayalam

Trending

Recent

To Top