Connect with us

മോഹന്‍ലാലിനെ തനിക്ക് പേടിയായിരുന്നു, ആ കഥാപാത്രം ചെയ്തത് ജോഷി സാറടക്കം വിളിച്ച് സംസാരിച്ചതിന് ശേഷം; തുറന്ന് പറഞ്ഞ് സോന നായര്‍

Malayalam

മോഹന്‍ലാലിനെ തനിക്ക് പേടിയായിരുന്നു, ആ കഥാപാത്രം ചെയ്തത് ജോഷി സാറടക്കം വിളിച്ച് സംസാരിച്ചതിന് ശേഷം; തുറന്ന് പറഞ്ഞ് സോന നായര്‍

മോഹന്‍ലാലിനെ തനിക്ക് പേടിയായിരുന്നു, ആ കഥാപാത്രം ചെയ്തത് ജോഷി സാറടക്കം വിളിച്ച് സംസാരിച്ചതിന് ശേഷം; തുറന്ന് പറഞ്ഞ് സോന നായര്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് സോന നായര്‍. ഇപ്പോഴിതാ മോഹന്‍ലാലിന് ഒപ്പം ചെയ്ത കഥാപാത്രത്തെപ്പറ്റി തുറന്ന് പറയുകയാണ് നടി. മോഹന്‍ലാല്‍ ജോഷി കൂട്ടുകെട്ടില്‍ പുറത്തെത്തിയ നരനിലായിരുന്നു സോന അഭിനയിച്ചത് . ചിത്രത്തില്‍ കുന്നുമേല്‍ ശാന്ത എന്ന ശ്രദ്ധേയമായ കഥാപാത്രമായാണ് സോന എത്തിയത്. ചിത്രത്തിനൊപ്പം ആ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എന്നാല്‍ ആ കഥാപാത്രം ചെയ്യാന്‍ തനിക്ക് താല്പര്യമില്ലായിരുന്നു വെന്നും അതിലെത്തിപ്പെടാന്‍ ഉണ്ടായ സാഹചര്യത്തെ കുറിച്ചുമാണ് ഒരു മാധ്യമത്തിന് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സോന തുറന്നു പറഞ്ഞത്. സിനിമയിലേയ്ക്ക് തന്നെ വിളിച്ചത് രഞ്ജന്‍ പ്രമോദാണ്. അദ്ദേഹമായിരുന്നു നരന്റെ തിരക്കഥാകൃത്ത്. സോന ഇങ്ങനെയൊരു കഥാപാത്രമുണ്ടെന്ന് പറഞ്ഞാണ് തന്നെ വിളിച്ചത്.

സിനിമയുടെ കഥ പറഞ്ഞപ്പോള്‍ താന്‍ ശരിക്കും പേടിച്ച് പോയി ഇതിനു മുന്‍പ് തന്നെ അങ്ങനെയൊരു കഥാപാത്രത്തില്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്നാണ് താന്‍ ആദ്യം ചോദിച്ചത്. എന്നാല്‍ അങ്ങനെയല്ലെന്നും അതിനിപ്പോ എന്താ എന്നും പറഞ്ഞാണ് അദ്ദേഹം തനിക്ക് കഥാപാത്രത്തെപ്പറ്റി പറഞ്ഞ് മനസ്സിലാക്കി തന്നത്.

പറഞ്ഞ് മനസ്സിലാക്കിയെടുക്കാന്‍ തന്നെ കുറെ സമയമെടുത്തിരുന്നു. അതിന് ശേഷം ജോഷി സാറും തന്നെ വിളിച്ച് സംസാരിക്കുകയായിരുന്നു. അങ്ങനെയാണ് ആ ചിത്രം ചെയ്തത്. ഇന്ന് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല ചിത്രങ്ങളില്‍ ഒന്നാണ് നരന്‍. ആ ഒറ്റ ചിത്രത്തിലൂടെ തന്നെ ജോഷി സാറുമായി നല്ല സുഹൃത്തായി മാറിയെന്നും സോന പറഞ്ഞു.

പക്ഷേ മോഹന്‍ലാലിനെ തനിക്ക് പേടിയായിരുന്നുവെന്നും, സിനിമയിലെത്തിയപ്പോഴാണ് അദ്ദേഹം എത്രത്തോളം പാവമായിരുന്നുവെന്ന് മനസ്സിലായതെന്നും അവര്‍ പറഞ്ഞു. അദ്ദേഹത്തെ കണ്ട് ഒരിക്കലും പഠിക്കാന്‍ പറ്റില്ല. കണ്ട് അസ്വാദിക്കാനേ നമ്മുക്ക് സാധിക്കുവെന്നും സോന കൂട്ടിച്ചേര്‍ത്തു.

More in Malayalam

Trending