Connect with us

കലാ മാസ്റ്റര്‍ പറഞ്ഞ് കൊടുക്കുന്നതിന്റെ നൂറിരട്ടിയാണ് കൊടുക്കുന്നത്, മഞ്ജുവിന്റെ ഡാന്‍സ് കണ്ട് കണ്ണ് തള്ളിപ്പോയെന്ന് സോന നായര്‍

Malayalam

കലാ മാസ്റ്റര്‍ പറഞ്ഞ് കൊടുക്കുന്നതിന്റെ നൂറിരട്ടിയാണ് കൊടുക്കുന്നത്, മഞ്ജുവിന്റെ ഡാന്‍സ് കണ്ട് കണ്ണ് തള്ളിപ്പോയെന്ന് സോന നായര്‍

കലാ മാസ്റ്റര്‍ പറഞ്ഞ് കൊടുക്കുന്നതിന്റെ നൂറിരട്ടിയാണ് കൊടുക്കുന്നത്, മഞ്ജുവിന്റെ ഡാന്‍സ് കണ്ട് കണ്ണ് തള്ളിപ്പോയെന്ന് സോന നായര്‍

മലയാള സിനിമയില്‍ നിരവധി നടിമാര്‍ വന്നിട്ടുണ്ടെങ്കിലും ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവി ലഭിച്ചത് നടി മഞ്ജു വാര്യര്‍ക്ക് മാത്രമാണ്. സ്വഭാവിക അഭിനയം കൊണ്ട് തുടക്ക കാലം മുതല്‍ പ്രശംസ പിടിച്ചു പറ്റിയ മഞ്ജു നടന്‍ തിലകനെ വരെ അത്ഭുതപ്പെടുത്തിയ നടിയാണ്. സമ്മര്‍ ഇന്‍ ബത്‌ലഹേം, ആറാം തമ്പുരാന്‍, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ സിനിമകളിലൂടെ മലയാളത്തില്‍ തരംഗം സൃഷ്ടിക്കാന്‍ മഞ്ജുവിന് കഴിഞ്ഞു.

എന്നാല്‍ കണ്ട് കൊതി തീരും മുമ്പേ മഞ്ജു സിനിമാ ലോകത്ത് നിന്നും പിന്‍വാങ്ങി. വിവാഹ ശേഷം അഭിനയിക്കാനില്ലെന്നായിരുന്നു മഞ്ജുവിന്റെ തീരുമാനം. മഞ്ജുവിന്റെ തീരുമാനം ഏവരെയും നിരാശപ്പെടുത്തി. പിന്നീട്. മലയാളത്തില്‍ പ്രഗല്‍ഭരായ ഒട്ടനവധി നടിമാര്‍ വന്നിട്ടുണ്ടെങ്കിലും മഞ്ജുവിനെ പോലെ മറ്റാെരു നടിക്കും നല്ല അവസരങ്ങള്‍ തുടരെ ലഭിച്ചില്ല. വെറും മൂന്ന് വര്‍ഷം മാത്രം സിനിമകളില്‍ അഭിനയിച്ച നടി ഇത്ര മാത്രം ചര്‍ച്ചയായത് അന്ന് പലര്‍ക്കും കൗതുകമായി.

മഞ്ജു വാര്യരുടെ തിരിച്ചു വരവിനായി ആരാധകര്‍ കാത്തിരുന്നത് നീണ്ട 15 വര്‍ഷമാണ്. 2016 ല്‍ ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലൂടെയാണ് മഞ്ജു തിരിച്ചെത്തിയത്. നടിയെ ഇരുകൈയും നീട്ടി പ്രേക്ഷകര്‍ സ്വീകരിച്ചു. സിനിമ വന്‍ ഹിറ്റായി. ഇന്ന് കൈ നിറയെ സിനിമകളുമായി കരിയറിന്റെ മികച്ച സമയത്താണ് മഞ്ജു. രണ്ടാം വരവില്‍ തമിഴകത്ത് നിന്നും മഞ്ജുവിനെ തേടി അവസരങ്ങളെത്തി. അസുരന്‍, തുനിവ് എന്നിവയാണ് മഞ്ജു അഭിനയിച്ച തമിഴ് സിനിമകള്‍. രണ്ട് സിനിമകളും ഹിറ്റായിരുന്നു.

അതുപോലെ തന്നെ മിനിസ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സോനാ നായര്‍. ബാലതാരമായാണ് അഭിനയ രംഗത്തേയ്ക്ക് സോന എത്തുന്നത്. സോനയുടെ കരിയറിലെ തന്നെ എടുത്തു പറയേണ്ട ചിത്രമായിരുന്നു തൂവല്‍ കൊട്ടാരം. ചെറുതും വലുതുമായ എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളെയും മികച്ചതാക്കാന്‍ സോനാ നായര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെയ്ക്കാറുണ്ട്. ഇപ്പോഴിതാ മഞ്ജുവിന്റെ നൃത്തത്തെക്കുറിച്ച് നടി സോന നായര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ഞാന്‍ കണ്ട് കണ്ണ് തള്ളിയത് ഡാന്‍സ് പെര്‍ഫോമന്‍സിലാണ്. സുകന്യ ചേച്ചിയും മഞ്ജുവും കൂടെ ഡാന്‍സ് കോംമ്പറ്റീഷനുണ്ട്. ആദ്യമായി ആ കുട്ടി ഡാന്‍സ് ചെയ്യുന്നത് കാണുന്നത് ആ ഷൂട്ടിലാണ്. കലാമാസ്റ്ററായിരുന്നു കൊറോയോഗ്രഫര്‍. അഭിനയക്കാനൊക്കെ ഞാന്‍ മറന്ന് പോയി. എന്റെ ക്ലോസപ്പൊക്കെ വരുമ്പോള്‍ ഞാന്‍ അന്തം വിട്ടിരിക്കുകയാണ്. കലാ മാസ്റ്റര്‍ പറഞ്ഞ് കൊടുക്കുന്നതിന്റെ നൂറിരട്ടിയാണ് കൊടുക്കുന്നത്’.

‘പോസ്‌റ്റേഴ്‌സവും നില്‍ക്കുന്ന സ്‌റ്റൈലുമൊക്കെ. സുകന്യ ചേച്ചി അതിനൊപ്പം എത്തിയല്ലോ എന്നാണ് ഞാന്‍ ചിന്തിച്ചത്. അവരും ഡാന്‍സറാണ്. തൂവല്‍ക്കൊട്ടാരത്തില്‍ കണ്ണ് തള്ളിയത് മഞ്ജുവിന്റെ ഈ ഡാന്‍സ് കണ്ടാണ്. പെര്‍ഫോര്‍മന്‍സുകള്‍ വേറെയുണ്ട്. പക്ഷെ അതില്‍ നമ്മുടെ കോംബിനേഷനൊന്നും ഇല്ലായിരുന്നു. പടം കണ്ടപ്പോഴാണ് ഇത്രയൊക്കെ ചെയ്‌തോ എന്ന്,’ തോന്നിയത് എന്നും സോന നായര്‍ പറഞ്ഞു.

മഞ്ജു വാര്യര്‍ തുടക്ക കാലത്ത് ചെയ്ത സിനിമയായിരുന്നു തൂവല്‍കൊട്ടാരം. ജയറാം, സുകന്യ, മഞ്ജു എന്നിവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. സുജാത എന്ന കഥാപാത്രത്തെയാണ് സുകന്യ അവതരിപ്പിച്ചത്. ദേവപ്രഭ എന്ന കഥാപാത്രമാണ് മഞ്ജു വാര്യര്‍ ചെയ്തത്. രണ്ട് പേരും തമ്മില്‍ വാശിയോടെ ഡാന്‍സ് ചെയ്യുന്നൊരു രംഗം സിനിമയിലുണ്ട്. രണ്ട് നടിമാരും മികച്ച പ്രകടനം സിനിമയില്‍ കാഴ്ച വെച്ചു.

സിനിമയില്‍ സഹനായക വേഷത്തില്‍ നടന്‍ ദിലീപും എത്തിയിരുന്നു. മഞ്ജുവിന്റെ നൃത്ത മികവിനെക്കുറിച്ച് നേരത്തെ പലരും സംസാരിച്ചിട്ടുണ്ട്. 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ വേദിയില്‍ ഡാന്‍സ് ചെയ്തത് 2014 ല്‍ ആരാധകര്‍ ആഘോഷമാക്കിയിരുന്നു. വിവാഹ ശേഷം അഭിനയത്തോടൊപ്പം തന്നെ നൃത്തത്തില്‍ നിന്നും മഞ്ജു പിന്‍വാങ്ങിയിരുന്നു.

വെള്ളരിപട്ടണമാണ് മഞ്ജുവിന്റെ പുതിയ സിനിമ. സൗബിനാണ് സിനിമയിലെ നായകന്‍. രാഷ്ട്രീയ ആക്ഷേപ ഹാസ്യ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. വെള്ളരിപട്ടണത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. അടുത്തിടെ മലയാളത്തിലെ തന്റെ പുതിയ സിനിമയുടെ പോസ്റ്ററും മഞ്ജു പങ്കുവെച്ചിരുന്നു. സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാകും ഇത്.

ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയിലുള്ള ചിത്രമായിരിക്കും ഇത്. മലയാളത്തില്‍ ആദ്യമായാണ് ഇത്തരം രീതി അവലംബിച്ച് ഒരു മുഴുനീള ചിത്രം വരുന്നത്. കണ്ടെത്തപ്പെടുന്ന ഒരു വീഡിയോ റെക്കോര്‍ഡിംഗിലൂടെ സിനിമയുടെ ഭൂരിഭാഗവും ഇതള്‍വിരിക്കുന്ന സിനിമാറ്റിക് ടെക്‌നിക് രീതിയാണ് ഫൗണ്ട് ഫൂട്ടേജ്. വരാനിരിക്കുന്ന മഞ്ജു വാര്യര്‍ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

More in Malayalam

Trending