Connect with us

നയൻതാര, കേട്ടാലും കേട്ടില്ലെങ്കിലും ഞാൻ പറയും; താരമായ ശേഷം വിളിച്ചപ്പോൾ സംഭവിച്ചത് …. : അനുഭവം പങ്കുവച്ച് സോന നായർ

Movies

നയൻതാര, കേട്ടാലും കേട്ടില്ലെങ്കിലും ഞാൻ പറയും; താരമായ ശേഷം വിളിച്ചപ്പോൾ സംഭവിച്ചത് …. : അനുഭവം പങ്കുവച്ച് സോന നായർ

നയൻതാര, കേട്ടാലും കേട്ടില്ലെങ്കിലും ഞാൻ പറയും; താരമായ ശേഷം വിളിച്ചപ്പോൾ സംഭവിച്ചത് …. : അനുഭവം പങ്കുവച്ച് സോന നായർ

മിനി സ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സോന നായർ. നരൻ, കസ്തൂരിമാൻ, പട്ടണത്തിൽ സുന്ദരൻ തുടങ്ങിയ സിനിമകളിൽ സോന നായർ ചെയ്ത വേഷവും ശ്രദ്ധിക്കപ്പെട്ടു. സത്യൻ അന്തിക്കാടിന്റെ ഒട്ടുമിക്ക ചിത്രങ്ങളിൽ സോനാ നായരും ഭാഗമായി. ശ്രദ്ധേയമായ ഒരുപിടി സീരിയലുകളിലും സോന അഭിനയിച്ചിട്ടുണ്ട്. മൈൽസ്സ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിൽ തനിക്ക് കരിയറിൽ മറക്കാൻ പറ്റാത്ത അനുഭവം പങ്കുവെച്ചിരിക്കുകയാണ് സോന നായർ. നയൻതാരയെക്കുറിച്ചാണ് സോന സംസാരിച്ചത്. നയൻതാര ആദ്യമായി അഭിനയിച്ച മനസ്സിനക്കരെ എന്ന സിനിമയിൽ സോനയും ഒരു കഥാപാത്രം ചെയ്തിരുന്നു. താരമായി വളർന്ന ശേഷം നയൻതാരയെ വിളിച്ചതിനെക്കുറിച്ചാണ് സോന നായർ സംസാരിച്ചത്.

മനസ്സിനക്കരെ സിനിമയിൽ ഷീലാമ്മയുടെ മകളായി ചെയതതിൽ വളരെ സന്തോഷമുണ്ട്. നയൻതാരയുടെ ആദ്യ സിനിമയാണ്. ഇടയ്ക്ക് നയൻതാരയുമായി ഫോണിൽ സംസാരിക്കുകയുണ്ടായി. തിരുവനന്തപുരത്ത് ഷൂട്ടിന് വന്ന സമയത്താണ്. എന്റെ ഭർത്താവ് അതിൽ ക്യാമറ വർക്ക് ചെയ്ത സമയത്ത് അദ്ദേഹമാണ് വിളിച്ച് തരുന്നത്.

‘അന്ന് നയൻതാര പീക്കിൽ നിൽക്കുന്ന സമയമാണ്. ഇപ്പോഴും അതെ. ഞാൻ സോന നായരാണെന്ന് പറഞ്ഞപ്പോൾ ചേച്ചീയെന്ന്. എന്നെ അറിയുമോ എന്ന് ചോദിച്ചപ്പോൾ എന്റെ പൊന്ന് ചേച്ചീ എന്താണിങ്ങനെ ചോദിക്കുന്നതെന്ന്. ഞാൻ സത്യം പറഞ്ഞാൽ സംത്ഭിച്ച് പോയി. ഞാൻ വിചാരിച്ചത് പറയൂ ചേച്ചീ, എന്താണ്, ഒപ്പം വർക്ക് ചെയ്തിട്ടുണ്ടല്ലേ നമ്മൾ എന്ന രീതിയിൽ സംസാരിക്കുമെന്നാണ്’

ഞാൻ വേറൊരു ഷൂട്ടിൽ നിൽക്കുകയായിരുന്നു. എനിക്ക് പിന്നെ കോൺസൺട്രേഷൻ കിട്ടുന്നില്ല. നയൻതാര കേട്ടാലും കേട്ടില്ലെങ്കിലും പറയുകയാണ്. ഇങ്ങനെ ആയിരിക്കണം ആക്ടേർസ്. വേണമെങ്കിൽ നമുക്ക് അഭിനയിക്കാം, പക്ഷെ എങ്ങനെയാണ് ഈ ഓർമ്മകൾ നിൽക്കുന്നത്. മനസ്സിനക്കരെയിൽ ഒന്ന് രണ്ട് ദിവസം വർക്ക് ചെയ്യാതെ സത്യൻ സാർ നിർത്തിയിരിക്കുകയാണ്. മറ്റുള്ളവരൊക്കെ ചെയ്യുന്നത് കാണാൻ വേണ്ടി’


നയൻതാര മലയാളത്തിൽ നിൽക്കുമെന്ന് കരുതി. നല്ല ഭം​ഗിയല്ലേ കാണാൻ. നയൻതാരയ്ക്ക് ഇപ്പോൾ വേറൊരു മുഖമാണ്. അന്നങ്ങനെ അല്ല. നല്ല സുന്ദരിയായിരുന്നു. ഇപ്പോഴും ആണ്. എന്റെ ഭർത്താവൊക്കെ നയൻതാരയുടെ ഭയങ്കര ഫാനാണ്. അന്ന് ഞാൻ വിചാരിച്ചത് മലയാളത്തിൽ കുറേ പടങ്ങൾ ചെയ്യുമെന്നാണ്. പക്ഷെ മലയാളത്തിന് നഷ്ടമായിപ്പോയി,’ സോന നായർ പറഞ്ഞു. ‌‌സത്യൻ അന്തിക്കാടിന്റെ സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന മിക്ക നടിമാരും മലയാളത്തിൽ സജീവമായെങ്കിലും നയൻതാര തമിഴ്, തെലുങ്ക് സിനിമകളിലേക്ക് ചേക്കേറി. നാട്ടുരാജാവ്, രാപ്പകൽ, വിസ്മയത്തുമ്പത്ത് തുടങ്ങി ചുരുക്കം മലയാള സിനിമകളിൽ അഭിനയിച്ചെങ്കിലും നടിയുടെ കരിയർ ​ഗ്രാഫ് മാറി മറിയുന്നത് തമിഴകത്തേക്ക് കടന്ന ശേഷമാണ്.

തെന്നിന്ത്യൻ സിനിമകളിലെ വിലപിടിപ്പുള്ള നായിക നടിയാണ് ഇന്ന് നയൻതാര. ജവാൻ ആണ് നയൻതാരയുടെ ഷൂട്ട് നടന്ന് കൊണ്ടിരിക്കുന്ന സിനിമ. ചിത്രത്തിൽ ഷാരൂഖ് ഖാനാണ് നായകൻ. അറ്റ്ലിയാണ് ജവാനിന്റെ സംവിധായകൻ. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈ പറ്റുന്ന നായിക ഇന്ന് നയൻതാരയാണ്. സ്ത്രീ കേന്ദ്രീകൃത സിനിമകളിലും ബിഗ് ബജറ്റ് സൂപ്പർ സ്റ്റാർ സിനിമകളിലും ‌ഒരേപോലെ നടി സാന്നിധ്യമറിയിക്കുന്നു. രണ്ട് പതിറ്റാണ്ടായ കരിയറിൽ തമിഴകമാണ് നടിയെ എന്നും ചേർത്ത് പിടിച്ചത്.

More in Movies

Trending