Connect with us

അനില്‍ പനച്ചൂരാനെ ഓര്‍മിക്കുന്ന ധാരാളം പേര്‍ പലപ്പോഴും വിളിച്ചു തിരക്കാറുണ്ട്, ‘ജോലി വലതുമായോ ‘ എന്ന്, അത്തരം കോളുകള്‍ ഒന്നും തന്നെ ഞാന്‍ ഇപ്പോള്‍ അറ്റന്‍ഡ് ചെയ്യാറില്ല; കാരണം ഇതാണ്, തുറന്ന് പറഞ്ഞ് ഭാര്യ മായ

Malayalam

അനില്‍ പനച്ചൂരാനെ ഓര്‍മിക്കുന്ന ധാരാളം പേര്‍ പലപ്പോഴും വിളിച്ചു തിരക്കാറുണ്ട്, ‘ജോലി വലതുമായോ ‘ എന്ന്, അത്തരം കോളുകള്‍ ഒന്നും തന്നെ ഞാന്‍ ഇപ്പോള്‍ അറ്റന്‍ഡ് ചെയ്യാറില്ല; കാരണം ഇതാണ്, തുറന്ന് പറഞ്ഞ് ഭാര്യ മായ

അനില്‍ പനച്ചൂരാനെ ഓര്‍മിക്കുന്ന ധാരാളം പേര്‍ പലപ്പോഴും വിളിച്ചു തിരക്കാറുണ്ട്, ‘ജോലി വലതുമായോ ‘ എന്ന്, അത്തരം കോളുകള്‍ ഒന്നും തന്നെ ഞാന്‍ ഇപ്പോള്‍ അറ്റന്‍ഡ് ചെയ്യാറില്ല; കാരണം ഇതാണ്, തുറന്ന് പറഞ്ഞ് ഭാര്യ മായ

ഈ വര്‍ഷം ആദ്യമാണ് മലയാൡളുടെ പ്രിയപ്പെട്ട കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ ഓര്‍മ്മയായത്. കോവിഡ് പിടിപ്പെട്ടതുമൂലമാണ് അദ്ദേഹത്തിനു മരണം സംഭവിച്ചത്. വ്യത്യസ്തങ്ങളായ വരികളായിരുന്നു അദ്ദേഹത്തെ എന്നും പ്രേക്ഷക മനസില്‍ ഇടം നേടാന്‍ പ്രാപ്തനാക്കിയത്. വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ നിരവധി സിനിമകളിലെ ഹിറ്റ് ഗാനങ്ങള്‍ എഴുതിയ അദ്ദേഹത്തിന്റെ ഒട്ടുമിക്ക സൃഷ്ടികള്‍ക്കും ഇന്ന് ആരാധകര്‍ ഏറെയാണ്.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഭാര്യ മായ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നൊരു കുറിപ്പ് ആണ് ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. നല്ല വാര്‍ത്തകള്‍ ഒന്നും തന്നെ എനിക്കവരോടു പറയാനില്ല. ‘അനിചേട്ടനെയും എന്നേയും സ്‌നേഹിക്കുന്ന, ഇപ്പോഴും അനില്‍ പനച്ചൂരാനെ ഓര്‍മിക്കുന്ന ധാരാളം പേര്‍ പലപ്പോഴും വിളിച്ചു തിരക്കാറുണ്ട്, ‘ജോലി വലതുമായോ ‘ എന്ന്. അത്തരം കോളുകള്‍ ഒന്നും തന്നെ ഞാന്‍ ഇപ്പോള്‍ അറ്റന്‍ഡ് ചെയ്യാറില്ല. കാരണം നല്ല വാര്‍ത്തകള്‍ ഒന്നും തന്നെ എനിക്കവരോടു പറയാനില്ല! ആ ഒരു സമയത്ത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കന്മാര്‍ ഈ വീട്ടില്‍ കയറിയിറങ്ങിയതും പലതരത്തിലുള്ള വാഗ്ദാനങ്ങള്‍ നല്‍കിയതും പല മാധ്യമങ്ങളിലൂടെ എല്ലാവരും അറിഞ്ഞതാണ്’, മായയുടെ കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയാണ്.

”അത്തരം വാര്‍ത്തകള്‍ ഒന്നും തന്നെ ഞാനായിട്ട് പൊതുവേദികളില്‍ പരസ്യപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും കായംകുളം എംഎല്‍എ പ്രതിഭ ഉള്‍പ്പടെയുള്ള പ്രമുഖര്‍ കവിയുടെ കുടുംബത്തിന് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്ന് പല വേദികളിലും പ്രസംഗിച്ചത്, പ്രതിഭ അനുശോചന യോഗങ്ങളില്‍ പൊട്ടികരഞ്ഞതും എന്റെ ശ്രദ്ധയിലും പെട്ടിരുന്നു. അനില്‍ പനച്ചൂരാനെ സ്‌നേഹിക്കുന്ന, ഞങ്ങളുടെ ദൗര്‍ഭാഗ്യങ്ങളില്‍ വേദനിക്കുന്ന ആയിരക്കണക്കിനാളുകള്‍ ഉണ്ടെന്നറിയാം. അവരോട് എന്തു പറയണം എന്നറിയില്ലായിരുന്നു. എന്റെ ജോലിയുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ സത്യാവസ്ഥ പറഞ്ഞുപറഞ്ഞു ഞാന്‍ തന്നെ മടുത്തിരുന്നു.

ഇപ്പോള്‍ ഒരു മറുപടിയായി. അത് ഇവിടെ സമര്‍പ്പിക്കുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയില്‍ ഞങ്ങളെ ഓര്‍ക്കണമെന്ന് അപേക്ഷിക്കുന്നു. ഒപ്പം ഒരു വാക്ക് കൂടി… ദുരന്തമുഖങ്ങളില്‍ തലകാണിക്കാന്‍ രാഷ്ട്രീയക്കാര്‍ എത്തുന്ന വാര്‍ത്തകള്‍ നമ്മള്‍ നിരന്തരം കാണാറുണ്ട്, വാഗ്ദാനങ്ങള്‍ നല്‍കുന്നത് പത്രമാധ്യമങ്ങളില്‍ കൂടി അറിയാറുണ്ട്. ഇതെല്ലാം വെറും വാഗ്ദാനങ്ങളായി ഒടുങ്ങുകയേ ഉള്ളു. അതുകൊണ്ട് ദയവു ചെയ്ത് ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുത്”, എന്നും മായ പനച്ചൂരാന്‍ ഫേസ്ബുക്കില്‍ കുറിപ്പില്‍ എഴുതിയിരിക്കുകയാണ്.

സംസ്‌കാരിക വകുപ്പില്‍ ജോലിക്കുവേണ്ടിയുള്ള അപേക്ഷയില്‍ സര്‍ക്കാരില്‍ നിന്ന് ലഭിച്ചിരിക്കുന്ന മറുപടിയും കുറിപ്പിനൊപ്പം മായ പങ്കുവെച്ചിട്ടുണ്ട്. സൂചനയിലെ അപേക്ഷ പ്രകാരം ജോലി നല്‍കുന്നതിന് സര്‍ക്കാരിലോ സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രത്യേകിച്ചോ പദ്ധതികള്‍ ഒന്നും നിലവിലില്ലായെന്ന വിവരം അറിയിക്കുന്നു എന്നാണ് ലഭിച്ച മറുപടിയിലുള്ളത്. ഇതിനു താഴെ നിരവധി പേരാണ് കമന്റുകള്‍ രേഖപ്പെടുത്തി എത്തിയിരിക്കുന്നത്.

കായംകുളത്തിനടുത്ത് ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ ഉദയഭാനുവിന്റെയും ദ്രൗപതിയുടെയും മകനായി ജനിച്ച അനിലിന്റെ ബാല്യകാലം മുംബൈയിലായിരുന്നു. ടികെഎംഎം കോളജ് നങ്ങ്യാര്‍ കുളങ്ങര, തിരുവനന്തപുരം ലോ അക്കാദമി, വാറംഗല്‍ കാകതീയ സര്‍വകലാശാല എന്നിവിടങ്ങളിലായിരുന്നു പഠനം. എംഎ പബ്ലിക് അഡ്മിനിസ്ട്രേഷന്‍, എല്‍എല്‍ബി ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. കുറെക്കാലത്തെ അലച്ചിലിനും സന്ന്യാസജീവിതത്തിനുംശേഷം അഭിഭാഷകവൃത്തി, ചലച്ചിത്ര സംഗീതരചന എന്നീ മേഖലകളില്‍ വ്യാപൃതനായിരുന്നു. ചലച്ചിത്രഗാനരചനയ്ക്ക് ധാരാളം പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

ലാല്‍ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ‘ചോര വീണ മണ്ണില്‍ നിന്ന്’ എം. മോഹനന്റെ കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ ‘വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ’ എന്നീ ഗാനങ്ങളാണ് അനില്‍ പനച്ചൂരാനെ പ്രശസ്തിയിലേക്കുയര്‍ത്തിയത്. അറബിക്കഥയിലെ ചോര വീണ മണ്ണില്‍ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും അനില്‍ പനച്ചൂരാനാണ്. വലയില്‍ വീണ കിളികള്‍, അനാഥന്‍, പ്രണയകാലം,ഒരു മഴ പെയ്‌തെങ്കില്‍, കണ്ണീര്‍ക്കനലുകള്‍, അക്ഷേത്രിയുടെ ആത്മഗീതം എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങള്‍. അറബിക്കഥ, കഥ പറയുമ്പോള്‍, മാടമ്പി, സൈക്കിള്‍, നസ്രാണി, ക്രേസി ഗോപാലന്‍, മിന്നാമിന്നിക്കൂട്ടം, ഭ്രമരം, ലൗഡ്സ്പീക്കര്‍, പാസഞ്ചര്‍, ഭഗവാന്‍, പരുന്ത്, ബോഡിഗാര്‍ഡ്, മാണിക്യക്കല്ല്, സീനിയേഴ്‌സ് തുടങ്ങി നിരവധി ചിത്രങ്ങള്‍ക്കായി ഗാനങ്ങള്‍ രചിച്ചു.

More in Malayalam

Trending

Recent

To Top