മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കളിയാക്കാന്‍ വിനായകന് വളര്‍ന്നിട്ടില്ല; നിലത്ത് കിടക്കുന്ന ഒരു പന്ത് ചൂണ്ടിക്കാണിക്കുന്ന മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ച വിനായകനെ ട്രോളി സോഷ്യല്‍ മീഡിയ
മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കളിയാക്കാന്‍ വിനായകന് വളര്‍ന്നിട്ടില്ല; നിലത്ത് കിടക്കുന്ന ഒരു പന്ത് ചൂണ്ടിക്കാണിക്കുന്ന മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ച വിനായകനെ ട്രോളി സോഷ്യല്‍ മീഡിയ
മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കളിയാക്കാന്‍ വിനായകന് വളര്‍ന്നിട്ടില്ല; നിലത്ത് കിടക്കുന്ന ഒരു പന്ത് ചൂണ്ടിക്കാണിക്കുന്ന മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ച വിനായകനെ ട്രോളി സോഷ്യല്‍ മീഡിയ
സാമൂഹിക രാഷ്ട്രീയ സിനിമാ വിഷയങ്ങളില്‍ വ്യത്യസ്തമായ രീതിയില്‍ അഭിപ്രായം രേഖപ്പെടുത്തുന്ന വ്യക്തിയാണ് നടന് വിനായകന്. ചിത്രങ്ങളും അവ്യക്തമായ വാക്കുകളും മാത്രമായിരിക്കും വിനായകന് ഫേസ്ബുക്കില്‍ കുറിക്കുക. ഇന്നലെ ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പടെ മലയാള സിനിമയിലെ ചില നിര്‍മ്മാതാക്കളുടെ വീടുകളില്‍ നടന്ന ആദായനികുതി പരിശോധനയുടെ വാര്‍ത്ത പങ്കുവെച്ച നടന് സോഷ്യല്‍മീഡിയയില്‍ സൈബറാക്രമണം നേരിട്ടിരുന്നു.
ഇപ്പോഴിതാ അതിന് ശേഷം നടന് പങ്കുവെച്ച പോസ്റ്റുകള്‍ വൈറലാകുകയാണ്. മമ്മൂട്ടി നിലത്ത് കിടക്കുന്ന ഒരു പന്ത് ചുണ്ടിക്കാണിക്കുന്നതാണ് വിനായകന് പങ്കുവെച്ച ചിത്രം. ഇതോടെ മമ്മൂട്ടി ആരാധകര്‍ വിനായകനെതിരെ തിരിഞ്ഞു. മോശം അര്‍ത്ഥത്തോടെ മമ്മൂട്ടിയെ അപമാനിക്കാനായി പങ്കുവെച്ച പോസ്റ്റാണിതെന്നാണ് ആരാധകരുടെ വാദം. പോസ്റ്റിന്റെ കമന്റ് ബോക്സില്‍ തെറിപ്പൂരം തന്നെയാണ് വരുന്നത്.
മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കളിയാക്കാന്‍ വിനായകന് വളര്‍ന്നിട്ടില്ലെന്നും ഇങ്ങനെ തുടര്‍ന്നാല്‍ അധികകാലം കഴിയുന്നതിന് മുമ്പേ തന്റെ കാര്യത്തില്‍ തീരുമാനമാകുമെന്ന ഭീഷണിയും കമന്റുകളിലുണ്ട്.
അതേസമയം, കൊച്ചിയില്‍ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന് സ്റ്റീഫന്‍ എന്നീ നിര്‍മ്മാതാക്കളുടെ ഓഫീസുകളിലാണ് ഇന്‍കം ടാക്സ് ഉദ്യോഗസ്ഥരുടെ പരിശോധന് നടന്നത്. ഒടിടി പ്ലാറ്റ്ഫോമുകളുമായുള്ള ഇടപാടുകളാണ് പ്രധാനമായും പരിശോധിച്ചത്. ആന്റണി പെരുമ്പാവൂരിന്റെ കച്ചേരിപ്പടിയിലെ ആശിര്‍വാദ് സിനിമാസിന്റെ ഓഫീസിലാണ് പരിശോധന. ലിസ്റ്റിന് സ്റ്റീഫന്റെ കലൂര്‍ സ്റ്റേഡിയം റോഡിലെ മാജിക് ഫ്രൈ ഓഫീസിലും ആന്റോ ജോസഫിന്റെ ആന്റോ ജോസഫ് ഫിലീം കമ്പനി ഓഫീസിലുമാണ് പരിശോധന് നടന്നത്.
കഴിഞ്ഞ ദിവസമായിരുന്നു പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചത്. വൃക്കരോഗത്തെ തുടർന്നായിരുന്നു അന്ത്യം. എ.ആർ. റഹ്മാനെയും ജയലളിതയെയും അത്ഭുതപ്പെടുത്തിയ...
മോഹൻലാലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ‘ബറോസ്’ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സന്തോഷ് ശിവനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ബറോസിന്റെ ഷൂട്ടിംഗ് കഴിഞ്ഞു....
തൃശൂര്‍ പൂരത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ ലൈംഗിക അധിക്ഷേപ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമർശനം. പൂരത്തിന് പോയി വായിനോക്കുകയും മുട്ടിയുരുമ്മി നടക്കുകയും...