Malayalam
ശബരിമലയില്‍ പോകാന്‍ മാല ഇട്ട ഞാന്‍ ആ പറയുന്നതില്‍ എന്താണ് അര്‍ത്ഥമെന്ന് ആലോചിട്ടുണ്ട്; ഇത് പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന് എല്ലാവരും കരുതും; ചർച്ചയായി നടൻ സൂരജ് സണ്ണിന്റെ വാക്കുകൾ!
ശബരിമലയില്‍ പോകാന്‍ മാല ഇട്ട ഞാന്‍ ആ പറയുന്നതില്‍ എന്താണ് അര്‍ത്ഥമെന്ന് ആലോചിട്ടുണ്ട്; ഇത് പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന് എല്ലാവരും കരുതും; ചർച്ചയായി നടൻ സൂരജ് സണ്ണിന്റെ വാക്കുകൾ!
പാടാത്ത പൈങ്കിളി സീരിയലിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നായകനാണ് സൂരജ് സണ്‍. അസുഖബാധിതനായതിന് ശേഷം സീരിയലില്‍ നിന്നും സൂരജ് പിന്മാറുകയായിരുന്നു. എങ്കിലും പാടാത്ത പൈങ്കിളിയിലെ ദേവ എന്ന കഥാപാത്രമായി സൂരജ് താനാന്യൻ ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ.
സൂരജിന്റെ പിന്മാറ്റം പ്രേക്ഷകര്‍ക്ക് ഉള്‍കൊള്ളാന്‍ ഇനിയും സാധിച്ചിട്ടില്ലായിരുന്നു. തിരിച്ച് വരാന്‍ എല്ലാവരും ആവശ്യപ്പെടുന്നുണ്ടെങ്കിലും അതിന് സാധിച്ചിരുന്നില്ല. എന്നാല്‍ സോഷ്യല്‍ മീഡിയ വഴി സൂരജ് പങ്കുവെക്കാറുള്ള എഴുത്തുകള്‍ വളരെയധികം ശ്രദ്ധിക്കപ്പെടാറുണ്ട്.
ഇത്തവണ സൂരജ് പങ്കുവച്ച കുറിപ്പ് വളരെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. കുറിപ്പ് വായിക്കാം….
‘ശ്രദ്ധിക്കുക ഇത് പബ്ലിസിറ്റിക് വേണ്ടിയുള്ള ഒരു പോസ്റ്റ് ആയിട്ട് ആരും കാണരുത്. പണം കൊണ്ടും പദവി കൊണ്ടും സൗന്ദര്യം കൊണ്ടും നമുക്ക് മുകളില്‍ നില്‍ക്കുന്നവരെ കുറിച്ചു ആവശ്യത്തില്‍ അധികം ചിന്തിച്ചു കൂട്ടുന്ന നമ്മള്‍ നമുക്ക് താഴെയുള്ളവരെ കുറിച്ചു (ഇതുപോലുള്ള ഭിക്ഷക്കാരെ കുറിച്ചും) എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിസ്സഹായരും നിരാലംബരുമായ അവരെ പുച്ഛത്തോടെ മാത്രം നോക്കി കാണുന്നവരാണ് നമ്മളില്‍ അധികവും. എല്ലാ മനുഷ്യരുടെയും ജനനം ഒരുപോലെയാണ്. ജനനശേഷമുള്ള ചുറ്റുപാടുകളും സാഹചര്യങ്ങളും അവന്റെ ‘status’ തീരുമാനിക്കും.
നമ്മള്‍ അവരില്‍ ഒരാളാവാന്‍ ശ്രമിച്ചാലും അത് നടക്കില്ല. സാധാരണക്കാരായ അത്യാവശ്യം കഴിക്കാനും ഉടുക്കാനും ഉള്ള നമ്മുക്ക് അവരുടെ അവസ്ഥ അവിടെ ഇരിക്കുമ്പോള്‍ മാത്രമേ മനസ്സിലാകൂ അവരില്‍ ഒരാളകുമ്പോള്‍ മാത്രം. നമ്മളെ ഒക്കെ ദൈവം ഇത്ര ഉയരത്തില്‍ ആണ് നിര്‍ത്തിയിരിക്കുന്നത് എന്ന് മനസ്സിലാവൂ..
ധര്‍മം വാങ്ങാന്‍ അമ്പലത്തിന്റെയും പള്ളികളുടെയും മുന്നില്‍ ഇന്നും ഒരുപാട് ആള്‍കാര്‍ ഉണ്ട്. ആര്‍ക്കും വേണ്ടാതെ നട തള്ളുന്ന ആള്‍ക്കാര്‍ ഉണ്ട്. പല മതങ്ങളിലും അന്നദാനം നടത്തുന്നുണ്ട്. ലക്ഷങ്ങള്‍ മുടക്കി പൂജാകര്‍മ്മങ്ങള്‍ ചെയ്യുന്നതിലും പുണ്യം വിശക്കുന്നവന് ഒരു നേരത്തെ അന്നം കൊടുക്കുമ്പോഴാണ്.
മനസ്സില്ലാമനസ്സോടെ, വെറുപ്പോടെ ചില്ലറ പൈസയും അധികം മൂല്യമില്ലാത്ത നോട്ടുകളും അവര്‍ക്കു നേരെ വലിച്ചെറിയുമ്പോള്‍ ഓര്‍ക്കുക നാളെ ഈ അവസ്ഥ നമുക്കും സംഭവിക്കാം. പണ്ട് പറയുന്ന പോലെ ഭിക്ഷയാചിച്ച് പുണ്യ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കണം എന്ന് പറയുന്നത് എന്തിനാണ് എന്ന് അവിടെ ഇരിക്കുമ്പോള്‍ നമ്മുക്ക് മനസ്സിലാകും. ശബരിമലയില്‍ പോകാന്‍ മാല ഇട്ട ഞാന്‍ ആ പറയുന്നതില്‍ എന്താണ് അര്‍ത്ഥമെന്ന് ആലോചിട്ടുണ്ട്. ഇന്ന് ശബരിമലയ്ക്ക് പോകുന്ന വഴി ഒരു അമ്പലം സന്ദര്‍ശിച്ചപ്പോള്‍ ആ പറഞ്ഞതിന്റെ അര്‍ഥം മനസ്സിലാക്കാം എന്ന് കരുതി….
ഇതൊരു പബ്ലിസിറ്റി സ്റ്റണ്ട് ആണ് എന്നെ എല്ലാവര്‍ക്കും കരുതാന്‍ പറ്റൂ. എന്റെ മുന്നില്‍ ഇതെ പോലെ ഉള്ള ഒരു ചിത്രം വന്നാലും ഞാനും അതെ പോലെ ചിന്തിക്കും. എന്നാല്‍ ‘മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍ രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍’ നൈമിഷികമായ മനുഷ്യവസ്ഥകളെ കുറിച്ചുള്ള പൂന്താനത്തിന്റെ ‘ജ്ഞാനപ്പന’യിലെ ഈ വരികള്‍ എന്നും നിങ്ങളുടെ മനസ്സില്‍ ഉണ്ടാകട്ടെ!.. എന്നുമാണ് സൂരജ് സണ്‍ പറയുന്നത്. സൂരജ് പങ്കുവെക്കുന്ന എല്ലാ വാക്കുകളും ആരാധകർ ഏറ്റെടുക്കുന്നത്. ഇത്തവണ സൂരജിന്റെ വാക്കുകൾ കൂടുതൽ പ്രാധാന്യത്തോടെയാണ് ഏതൊരു വ്യക്തിയും വായിച്ചിരിക്കുക.
about sooraj sun