Malayalam
മലയാള സിനിമയ്ക്കുവേണ്ടി പാടാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം; മലയാളത്തിന് നന്ദി പറഞ്ഞ് ഗായിക സുനീതി ചൗഹാന്
മലയാള സിനിമയ്ക്കുവേണ്ടി പാടാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം; മലയാളത്തിന് നന്ദി പറഞ്ഞ് ഗായിക സുനീതി ചൗഹാന്
ബോളിവുഡിന്റെ പ്രിയ ഗായികയാണ് സുനീതി ചൗഹാന്. നാലു വയസ്സു മുതല്‍ തന്റെ സംഗീത ജീവിതം ആരംഭിച്ച സുനീതിയുടെ മധുര ശബ്ദത്തിലെത്തിയ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ മലയാളികള്‍ക്ക് മന:പ്പാഠമാണ്. ഈ കാലയളവിനുള്ളില്‍ തന്നെ രണ്ടായിരത്തിലധികം ഗാനങ്ങളാണ് സുനീതി പാടി അനശ്വരമാക്കിയിരിക്കുന്നത്. സുനീതിയുടെ പാട്ടുകളില്ലാത്ത ആഘോഷവേളകളും ഗാനമേളകളും തെന്നിന്ത്യയില്‍ ഇല്ലെന്ന് തന്നെ പറയാം.
ഇപ്പോഴിതാ മലയാളസിനിമയില്പാടാന് കഴിഞ്ഞതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് പ്രിയ ഗായിക. റിലീസിനൊരുങ്ങുന്ന തിരിമാലി എന്ന ചിത്രത്തില്‍ ബിജിബാലിന്റെ സംഗീതത്തിലാണ് സുനീതി പാടിയത്. രംഗ് ബിരംഗി എന്നു തുടങ്ങുന്ന പാട്ടിന്റെ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായതോടെയാണ് ആരാധകരോട് സന്തോഷം പങ്കിടാന്‍ ഗായിക എത്തിയത്….
‘തിരിമാലിയിലൂടെ മലയാള സിനിമയ്ക്കുവേണ്ടി പാടാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. സംഗീത സംവിധായകന് ബിജിബാലിനൊപ്പമുള്ള റെക്കോര്‍ഡിങ് നിമിഷങ്ങള്‍ ആസ്വദിച്ചു. തിരിമാലി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി. സിനിമ വലിയ വിജയമാകട്ടെ എന്ന് ആശംസിക്കുന്നു. ‘ എന്നും സുനീതി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
മേരി ആവാസ് സുനോ എന്ന ടെലിവിഷന്‍ സംഗീത പരിപാടിയില്‍ മത്സരാര്‍ത്ഥിയായിരുന്ന സുനിധി ആ മത്സരത്തില്‍ വിജയിക്കുകയും തുടര്‍ന്ന് ശാസ്ത്ര എന്ന ഹിന്ദി ചിത്രത്തിലൂടെ പിന്നണിഗാനരംഗത്തേക്ക് കടക്കുകയുമായിരുന്നു. എസ്.കെ. ലോറന്‍സ് നിര്‍മിച്ച് രാജീവ് ഷെട്ടി സംവിധാനം ചെയ്ത തിരിമാലിയില്‍ സുനീതി ചൗഹാന് പാടിയ ഗാനം നേപ്പാളിലാണ് ചിത്രീകരിച്ചത്. ലക്ഷങ്ങള്‍ ചെലവഴിച്ച് ചിത്രീകരിച്ച ഗാനരംഗത്തില്‍ നേപ്പാളി താരം സ്വസ്തിമ കട്കയാണ് അഭിനയിച്ചിരിക്കുന്നത്.
