Malayalam
ഇന്ന് അമ്മയുടെ പിറന്നാള്‍ ആണ്…, തന്റെ അമ്മയുടെ വിയോഗത്തിന് ശേഷമുള്ള പതിനാറാം ദിവസം പൂര്‍ത്തിയായി; കുറിപ്പുമായി സിദ്ധാര്‍ത്ഥ് ഭരതന്‍
ഇന്ന് അമ്മയുടെ പിറന്നാള്‍ ആണ്…, തന്റെ അമ്മയുടെ വിയോഗത്തിന് ശേഷമുള്ള പതിനാറാം ദിവസം പൂര്‍ത്തിയായി; കുറിപ്പുമായി സിദ്ധാര്‍ത്ഥ് ഭരതന്‍
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കെപിഎസി ലളിത. താരത്തിന്റെ വിയോഗം ഇന്നും പ്രേക്ഷകര്‍ക്ക് താങ്ങാനായിട്ടില്ല. ഇപ്പോഴിതാ കെപിഎസി ലളിതയുടെ ജന്മവാര്‍ഷികത്തില്‍ കുറിപ്പുമായി എത്തിയിരിക്കുകയാണ് മകന്‍ സിദ്ധാര്‍ഥ് ഭരതന്‍. ഇതിനോടകം തന്നെ സിദ്ധാര്‍ത്ഥിന്റെ കുറിപ്പ് വൈറലായി മാറിയിരിക്കുകയാണ്.
തന്റെ അമ്മയുടെ വിയോഗത്തിന് ശേഷമുള്ള പതിനാറാം ദിവസം പൂര്‍ത്തിയായെന്നും ഔദ്യോഗികമായി ദുഃഖാചരണം അവസാനിക്കുന്ന ദിനമാണെന്നും അതോടൊപ്പം അമ്മയുടെ പിറന്നാള്‍ കൂടിയാണെന്ന് സിദ്ധാര്‍ത്ഥ് പറയുന്നു. ഈ ദിനത്തില്‍ താന്‍ സിനിമയിലേക്ക് തിരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്യുന്ന ചിത്രം ‘ജിന്നി’ന്റെ ടീസറും ഇതോടൊപ്പം പുറത്തുവിട്ടു. ചിത്രത്തില്‍ കെപിഎസി ലളിതയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജിന്ന്’. രാജേഷ് ഗോപിനാഥനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
സ്‌ട്രെയിറ്റ് ലൈന്‍ സിനിമാസിന്റെ ബാനറില്‍ സുധീര്‍ വി, കെ മനു വലിയ വീട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സൗബിന്‍ ഷാഹിര്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, സാബുമോന്‍, ജാഫര്‍ ഇടുക്കി, ശാന്തി ബാലചന്ദ്രന്‍, ലിയോണ ലിഷോയ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
