നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ കുഞ്ചാക്കോ ബോബനേയും ആസിഫ് അലിയേയും ആദ്യമായി കണ്ടുമുട്ടിയ അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഷൈന്‍. ചാക്കോച്ചനെ ആദ്യമായി കാണുന്നത് നമ്മള് എന്ന തന്റെ ആദ്യ ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണെന്ന് നടന് പറയുന്നു.
സിനിമയുടെ ക്ലൈമാക്സ് രംഗങ്ങള്‍ ചിത്രീകരിക്കുന്ന സമയത്ത് ചാക്കോച്ചന് ലൊക്കേഷനില്‍ എത്തിയിരുന്നു. തൃശൂര്‍ വഴി പോയപ്പോള്‍ കമല്‍ സാറിനെ കാണാന്‍ വന്നതാണ്. അന്നാണ് ആദ്യമായി ചാക്കോച്ചനെ നേരിട്ട് കാണുന്നത്. അതുകഴിഞ്ഞ് എന്റെ അടുത്ത മൂവി സ്വപ്നക്കൂടില്‍ ചാക്കോച്ചനുമായി ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ പറ്റി.
അന്ന് ഞാന്‍ ചാക്കോച്ചന്റെ മൊബൈല്‍ നമ്പര്‍ നൈസായിട്ട് സംഘടിപ്പിച്ചു. അന്ന് മൊബൈലൊന്നും അത്ര പോപ്പുലറല്ല. പക്ഷേ ചാക്കോച്ചന്റെ കൈയില്‍ ഫോണുണ്ട്. അങ്ങനെ ഞാന്‍ വീട്ടിലെത്തിയ ശേഷം ചാക്കോച്ചനെ വിളിച്ചു. പടം റിലീസായ സമയത്താണ് വിളിച്ചത്. ‘ഞാന്‍ ഷൈന്‍ ടോം ആണ്, കമല്‍ സാറിന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന എന്നൊക്കെ പറഞ്ഞ് സംസാരിച്ചുതുടങ്ങി.
ആ എന്തൊക്കെയാണ് വിശേഷങ്ങള്‍ എന്നൊക്കെ അദ്ദേഹം ചോദിച്ചു. പിന്നെ ഞാന്‍ ഫോണ്‍ അമ്മയ്ക്കും വീട്ടുകാര്‍ക്കുമൊക്കെ കൊടുത്തു. ഞാന്‍ ഫിലിമില്‍ വര്‍ക്ക് ചെയ്യാന്‍ പോയ ശേഷം അവര്‍ ആദ്യമായി ഒരു ഫിലിം സ്റ്റാറുമായി സംസാരിച്ചത് ചാക്കോച്ചനുമായിട്ടാണ് എന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
നിർമാതാവ് ജി സുരേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ. മലയാള സിനിമയുടെ കളക്ഷനെക്കുറിച്ചു സംസാരിച്ചതിനെതിരെയാണ് ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയിരിക്കുന്നത്....
പ്രേക്ഷകർക്കേറെ സുപരിചിതനായ വ്യക്തിയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....