News
നീലച്ചിത്ര നിര്‍മാണ കേസ്; നടി ശില്‍പ ഷെട്ടിക്ക് ക്ലീന്‍ ചിറ്റ്!? വിശദ വിവരങ്ങള്‍ പങ്കുവെച്ച് മുംബൈ ക്രൈം ബ്രാഞ്ച്
നീലച്ചിത്ര നിര്‍മാണ കേസ്; നടി ശില്‍പ ഷെട്ടിക്ക് ക്ലീന്‍ ചിറ്റ്!? വിശദ വിവരങ്ങള്‍ പങ്കുവെച്ച് മുംബൈ ക്രൈം ബ്രാഞ്ച്
കഴിഞ്ഞ കുറ്ച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് നീലച്ചിത്ര നിര്‍മാണ കേസില്‍ ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായുമായ രാജ് കുന്ദ്ര പിടിയിലാകുന്നത്. എന്നാല്‍ സംഭവത്തില്‍ ശില്‍പ ഷെട്ടിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് മുംബൈ ക്രൈം ബ്രാഞ്ച്. നടിയെ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.
കേസിലെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. രാജ് കുന്ദ്രയുടെ കമ്പനിയായ വിയാന്‍ ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ മറ്റ് സംവിധായകരുടെ മൊഴി ആവശ്യമെങ്കില്‍ രേഖപ്പെടുത്തും. രാജ് കുന്ദ്രയുടെ ബന്ധുവും ബിസിനസ് പങ്കാളിയുമായ പ്രദീപ് ബക്ഷിയെ രാജ് കുന്ദ്ര മുന്നില്‍ നിര്‍ത്തുകയായിരുന്നെന്നും, കാര്യങ്ങളെല്ലാം നിയന്ത്രിച്ചത് കുന്ദ്ര തന്നെയാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ കൂടുതല്‍ ഇരകള്‍ പൊലീസിനെ സമീപിച്ച് മൊഴി നല്‍കിയിട്ടുണ്ട്.
രാജ് കുന്ദ്രയുടെ നേതൃത്വത്തില്‍ വെബ് സീരിയലുകളില്‍ അവസരം വാഗ്ദാനം ചെയ്ത് സ്ത്രീകളെ അഭിനയിക്കാനായി കൊണ്ടുവന്നാണ് നീലച്ചിത്രങ്ങളില്‍ അഭിനയിപ്പിച്ചിരുന്നത്. നിശ്ചിത തുക ഈടാക്കി ഈ സിനിമകള്‍ മൊബൈല്‍ ആപുകളില്‍ ലഭ്യമാക്കുകയാണ് ചെയ്തത്. ലോക്ഡൗണ്‍ കാലത്ത് കോടികളുടെ വരുമാനമാണ് ഇതിലൂടെ കുന്ദ്ര നേടിയത്.
രാജ് കുന്ദ്രയുടെ വിയാന്‍ ഇന്‍ഡസ്ട്രീസിന് ലണ്ടന്‍ കമ്പനിയായ കെന്‍ റിനുമായി ബന്ധമുണ്ടായിരുന്നു. നീലചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു ആപ്പിന്റെ ഉടമകളാണ് കെന്‍ റിന്‍. കമ്പനി ലണ്ടനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും നീല ചിത്ര നിര്‍മാണം, ആപ്പിന്റെ പ്രവര്‍ത്തനം, അക്കൗണ്ടിങ് തുടങ്ങിയവ വിയാന്‍ ഇന്‍ഡസ്ട്രീസ് വഴിയാണ് നടന്നിരുന്നത്.
സിനിമയും സീരിയലും ലക്ഷ്യമിട്ടെത്തുന്ന യുവതികള്‍ക്ക് അവസരം വാഗ്ദാനം ചെയ്ത് ഭീഷണിപ്പെടുത്തി അശ്ലീല രംഗങ്ങള്‍ ചിത്രീകരിക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്. സംഭവത്തില്‍ കുന്ദ്രയുടെ മുന്‍ ജീവനക്കാരനായ ഉമേഷ് കാമത്ത് നേരത്തേ അറസ്റ്റിലായിരുന്നു. നഗ്‌നയായി ഓഡീഷനില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചതായി നടി സാഗരിക ഷോണ ഉമേഷിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു.
