Connect with us

സ്വന്തം മരണം വീഡിയോ ആക്കി ഫോളോവേഴ്‌സിനെ കബളിപ്പിക്കാന്‍ ശ്രമം, ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സറെ കയ്യൊടെ പിടികൂടി പോലീസ്; ഒടുവില്‍ മാപ്പ് പറച്ചില്‍!

News

സ്വന്തം മരണം വീഡിയോ ആക്കി ഫോളോവേഴ്‌സിനെ കബളിപ്പിക്കാന്‍ ശ്രമിച്ച ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സര്‍ അറസ്റ്റില്‍. മുംബൈ സ്വദേശിയായ ഇര്‍ഫാന്‍ ഖാന്‍ (ഇഫി ഖാന്‍) ആണ് സ്വന്തം മരണം ചിത്രീകരിച്ച് ഫോളോവേഴ്സിനെ കബളിപ്പിക്കാന്‍ ശ്രമിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ 44,000 ത്തിലധികം ഫോളോവേഴ്‌സുള്ള ഇന്‍ഫ്ലുവന്‍സറാണ് 28കാരനായ ഇഫി ഖാന്‍. സ്വന്തം മരണം ചിത്രീകരിക്കാന്‍ ശ്രമിച്ചതിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

കാമുകി തന്റെ പ്രണയം നിരസിച്ചുവെന്നും മരിക്കാനായി റെയില്‍വേ ട്രാക്കില്‍ ഇരുന്നതുമാണ് വീഡിയോ ആയി ഷൂട്ട് ചെയ്തത്. ട്രെയിന്‍ തട്ടിയെന്ന ധാരണ നല്‍കാനായി വീഡിയോ എഡിറ്റു ചെയ്യുകയും ചെയ്തു. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ട്വിറ്ററില്‍ പങ്കിട്ട ഈ വീഡിയോ വൈറലായി മാറിയതോടെ ബാന്ദ്ര പോലീസിന്റെ ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.

ഇതിനു പിന്നാലെ വിശദീകരണവുമായി ഇര്‍പാന്‍ തന്നെ രംഗത്തെത്തുകയും ചെയ്തു. ‘ഞാന്‍ ഇത് വിനോദ ആവശ്യങ്ങള്‍ക്കായി ഉണ്ടാക്കി വീഡിയോയാണെന്നും അതൊരു തെറ്റായി മാറിയെന്നും ഇര്‍ഫാന്‍ പറയുന്നു. ആളുകള്‍ വീഡിയോ തെറ്റായ രീതിയിലാണ് സ്വീകരിച്ചത്. ഒരു പെണ്‍കുട്ടി പ്രണയം നിരസിച്ചാല്‍ ആത്മഹത്യ ചെയ്ത് മരിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന വീഡിയോയാണിതെന്ന് തെറ്റിദ്ധരിക്കപ്പെട്ടു.

എന്നാല്‍ വാസ്തവത്തില്‍, ഇത് ഞാന്‍ നിര്‍മ്മിക്കുന്ന ഒരു വീഡിയോ സീരീസിന്റെ ഒരു ഭാഗം മാത്രമാണ്. രണ്ടാം ഭാഗത്ത്, ഞാന്‍ എന്റെ സ്വപ്നത്തില്‍ നിന്ന് ഉണര്‍ന്ന് എന്റെ മാതാപിതാക്കളുടെ മുഖം കാണും, സന്ദേശം പ്രചോദനം നല്‍കുന്നതും ആത്മഹത്യയിലൂടെ മരിക്കരുതെന്ന് ആളുകളോട് പറയുന്നതും ആയിരുന്നു എന്നും ഇര്‍ഫാന്‍ പറഞ്ഞു.

More in News

Trending

Recent

To Top