News
കൊറോണ കുമാറായി സിമ്പുവും, പ്രധാന വേഷത്തില്‍ വിജയ് സേതുപതിയും; ആകാംക്ഷയോടെ ആരാധകര്‍
കൊറോണ കുമാറായി സിമ്പുവും, പ്രധാന വേഷത്തില്‍ വിജയ് സേതുപതിയും; ആകാംക്ഷയോടെ ആരാധകര്‍
തെന്നിന്ത്യയിലാകെ ആരാധകരുള്ള താരങ്ങളാണ് സിലമ്പരസന്‍ എന്ന സിമ്പുവും വിജയ് സേതുപതിയും. ഇപ്പോഴിതാ തമിഴ് സിനിമ സംവിധായകന്‍ ഗോകുല്‍ സംവിധാനം ചെയ്യുന്ന കൊറോണ കുമാറിന്റെ ടൈറ്റില്‍ റോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. നടന്‍ സിലമ്പരസനാണ് ചിത്രത്തില്‍ കൊറോണ കുമാറാവുന്നത്. വിജയ് സേതുപതി അതിഥി വേഷത്തിലും എത്തുന്നുണ്ട്.
2020ലാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. എന്നാല്‍ കേന്ദ്ര കഥാപാത്രമാരാണെന്ന് പ്രഖ്യാപിച്ചിരുന്നില്ല. നിലവില്‍ വെങ്കിട്പ്രഭുവിന്റെ മാനാട് എന്ന ചിത്രം പൂര്‍ത്തീകരിച്ചിരിക്കുകയാണ് സിലമ്പരസന്‍. ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് മാനാട് എന്ന വെങ്കിട്ട പ്രഭു നേരത്തെ വ്യക്തമാക്കിയിരുന്നു.
വെങ്കിട്ട പ്രഭു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. റിച്ചാര്‍ഡ് എം നാഥ് ഛായഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ചെയ്യുന്നത് പ്രവീണ്‍ കെ എല്‍ ആണ്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം. തമിഴില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ബജറ്റ് 125 കോടിയാണ്.
വി ഹൗസ് പ്രൊഡക്ഷന്‍ നിര്‍മ്മാണം ചെയ്യുന്ന ചിത്രത്തിന്റെ വിതരണം സുറ്റുഡിയോ ഗ്രീനാണ് നിര്‍വ്വഹിക്കുക. കല്ല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ സിലമ്പരസന്റെ നായികയായി എത്തുന്നത്. എസ് ജെ സൂര്യ, ഭരതിരാജ, എസ് എ ചന്ദ്രശേഖര്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.
