‘ജീവിതത്തിലെ ഏറ്റവും മോശം സമയത്ത് ഉയര്ത്തെഴുന്നേല്ക്കാന് ഒരുപാട് ധൈര്യം വേണം, പക്ഷെ തീര്‍ച്ചയായും നിശ്ചയദാര്‍ഢ്യത്തോടെ നിങ്ങള്‍ തിരിച്ചുവരും’; രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി ശില്പ ഷെട്ടി

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് നീലച്ചിത്ര നിര്മ്മാണ്കേസില് ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായുമായ രാജ് കുന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ഇപ്പോഴിതാ രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ശില്‍പ്പ ഷെട്ടി.
ഈ ഉയര്‍ത്തെഴുന്നേല്‍പ്പിന് ഒരുപാട് ധൈര്യം വേണമെന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. തിങ്കളാഴ്ചയാണ് രാജ് കുന്ദ്രയ്ക്ക് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
‘ജീവിതത്തിലെ ഏറ്റവും മോശം സമയത്ത് ഉയര്ത്തെഴുന്നേല്ക്കാന് ഒരുപാട് ധൈര്യം വേണം, പക്ഷെ തീര്‍ച്ചയായും നിശ്ചയദാര്‍ഢ്യത്തോടെ നിങ്ങള്‍ തിരിച്ചുവരും’ എന്ന് ശില്‍പ്പ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. യോഗ ചെയ്യുന്ന ചിത്രത്തിനൊപ്പം മാനസികാരോഗ്യത്തെ കുറിച്ചുള്ള കുറിപ്പും ശില്പ ഷെട്ടി പങ്കുവച്ചു.
62 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചത്. 50,000 രൂപ കെട്ടിവെക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. കുന്ദ്രയ്ക്കെതിരെ 1,400 പേജുള്ള കുറ്റപ്പത്രം അന്വേഷണ സംഘം സമര്‍പ്പിച്ചിരുന്നു. കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ്പ ഷെട്ടി അടക്കം 43 പേരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്.
എന്നാല്‍, താന്‍ കലാമൂല്യമുള്ള ചിത്രങ്ങളാണ് നിര്‍മിച്ചതെന്നും അതിനെ അശ്ലീലമെന്ന് പറഞ്ഞ് തന്നെ ബലിയാടാക്കിയതാണെന്നും കേസിലേയ്ക്ക് അനാവശ്യമായി വലിച്ചിഴച്ചതാണെന്നും രാജ് കുന്ദ്ര കോടതിയില്‍ പറഞ്ഞു.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...