Connect with us

എന്താണ് സത്യമെന്ന് താന്‍ പറയാതെതന്നെ തെളിയും, ഓരോ രൂപയ്ക്കും കൃത്യമായ കണക്കുണ്ട്; തുറന്ന് പറഞ്ഞ് സോനു സൂദ്

News

എന്താണ് സത്യമെന്ന് താന്‍ പറയാതെതന്നെ തെളിയും, ഓരോ രൂപയ്ക്കും കൃത്യമായ കണക്കുണ്ട്; തുറന്ന് പറഞ്ഞ് സോനു സൂദ്

എന്താണ് സത്യമെന്ന് താന്‍ പറയാതെതന്നെ തെളിയും, ഓരോ രൂപയ്ക്കും കൃത്യമായ കണക്കുണ്ട്; തുറന്ന് പറഞ്ഞ് സോനു സൂദ്

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആയിരുന്നു നടന്‍ സോനു സൂദ് 20 കോടി രൂപ നികുതി വെട്ടിപ്പ് നടത്തിയതായി ആദായനികുതിവകുപ്പ് പറഞ്ഞത്. ഇതിനു പിന്നാലെ നികുതിവെട്ടിപ്പോ സാമ്പത്തിക ക്രമക്കേടോ നടത്തിയിട്ടില്ലെന്ന് പറഞ്ഞ് താരം രംഗത്തെത്തിയിരുന്നു. നിയമം പാലിക്കുന്ന പൗരനാണ് താനെന്നും ആദായനികുതിവകുപ്പ് ആവശ്യപ്പെട്ട രേഖകളെല്ലാം നല്‍കിയിട്ടുണ്ടെന്നും സോനു സൂദ് പറഞ്ഞു.

തന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ കൊണ്ടു ശ്രദ്ധേയനായ നടന്‍ സോനു സൂദിന്റെ വസതിയിലും സ്ഥാപനങ്ങളിലും മൂന്നുദിവസം തുടര്‍ച്ചയായി ആദായനികുതിവകുപ്പ് പരിശോധന നടത്തിയിരുന്നു. സോനു സൂദുമായി ബന്ധപ്പെട്ട് 20 കോടിരൂപയുടെ നികുതിവെട്ടിപ്പു നടത്തിയതായി കണ്ടെത്തിയെന്നാണ് പരിശോധനയ്ക്കു ശേഷം അറിയിച്ചത്.

നടന്‍ അനധികൃതപണമിടപാടു നടത്തിയെന്നും വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ചെന്നും ആദായനികുതിവകുപ്പ് ആരോപണമുന്നയിച്ചിരുന്നു. എന്താണ് സത്യമെന്ന് താന്‍ പറയാതെതന്നെ തെളിയുമെന്ന് സോനു സൂദ് പറഞ്ഞു.

തന്റെ ജീവകാരുണ്യസംഘടനയ്ക്കുകിട്ടിയ ഓരോ രൂപയ്ക്കും കൃത്യമായ കണക്കുണ്ട്. ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി കൊടുത്തു. അവര്‍ ആവശ്യപ്പെട്ട രേഖകളെല്ലാം നല്‍കി. നികുതിവെട്ടിപ്പോ അനധികൃത പണമിടപാടോ നടത്തിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

Continue Reading
You may also like...

More in News

Trending

Recent

To Top