Malayalam
പതിനേഴാം വിവാഹവാര്‍ഷികം ആഘോഷമാക്കി ഷീലു എബ്രഹാം; ആശംസകളുമായി ആരാധകര്‍
പതിനേഴാം വിവാഹവാര്‍ഷികം ആഘോഷമാക്കി ഷീലു എബ്രഹാം; ആശംസകളുമായി ആരാധകര്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് നടി ഷീലു എബ്രഹാം. മംഗ്ലീഷ്, ഷീ ടാക്‌സി, പുതിയ നിയമം, ആടുപുലിയാട്ടം, പട്ടാഭിരാമന്‍, ശുഭരാത്രി തുടങ്ങി നിരവധി ചിത്രങ്ങളില കഥാപാത്രങ്ങളിലൂടെയാണ് ഷീലു ശ്രദ്ധിക്കപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവയാണ് താരം.
വീട്ടിലെ കൃഷിപണിയും പാചകവും മേക്കപ്പ് ടിപ്സുമൊക്കെ പരിചയപ്പെടുത്തുന്നതിനായി യൂട്യൂബ് ചാനലും ഷീലു ആരംഭിച്ചിരുന്നു. നഴ്സായിരുന്നു ഷീലു. നഴ്‌സിങ് ജോലി വിട്ടിട്ട് ഇപ്പോള്‍ 16 വര്‍ഷത്തോളമായി. പഠനത്തിന് ശേഷം ഷീലു ഹൈദരാബാദ്, കുവൈറ്റ്, മുംബൈ എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.
വിവാഹത്തോടെയാണ് നഴ്‌സിങ് ജോലി വിട്ടത്.വ്യവസായിയും നിര്‍മാതാവുമായ അബ്രഹാം മാത്യുവാണ് ശീലുവിന്റെ ഭര്‍ത്താവ്. പതിനേഴാം വിവാഹവാര്‍ഷികം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ഷീലു എബ്രഹാമും ഭര്‍ത്താവും നിര്‍മാതാവുമായ എബ്രഹാമും.
അബാം ഫിലിംസിന്റെ ഉടമയുമായാണ് എബ്രഹാം. മക്കളായ ചെല്‍സിയ, നീല്‍ എന്നിവര്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ആഘോഷം. വിവാഹവാര്‍ഷികാഘോഷത്തിന്റെ ചിത്രങ്ങള്‍ താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. നിരവധിപ്പേരാണ് ആശംസകളുമായെത്തുന്നത്.
