‘ഒരു സൂപ്പര്‍സ്റ്റാര്‍ പുറത്തിറങ്ങിയപ്പോള്‍ മാധ്യമങ്ങളും പൊതു ജനങ്ങളും വേട്ടയാടുന്ന വീഡിയോകള്‍ എന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നു’; ഈ രീതി തനിക്ക് മനസിലാകുന്നില്ലെന്ന് ശ്രുതി ഹരിഹരന്
‘ഒരു സൂപ്പര്‍സ്റ്റാര്‍ പുറത്തിറങ്ങിയപ്പോള്‍ മാധ്യമങ്ങളും പൊതു ജനങ്ങളും വേട്ടയാടുന്ന വീഡിയോകള്‍ എന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നു’; ഈ രീതി തനിക്ക് മനസിലാകുന്നില്ലെന്ന് ശ്രുതി ഹരിഹരന്
‘ഒരു സൂപ്പര്‍സ്റ്റാര്‍ പുറത്തിറങ്ങിയപ്പോള്‍ മാധ്യമങ്ങളും പൊതു ജനങ്ങളും വേട്ടയാടുന്ന വീഡിയോകള്‍ എന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നു’; ഈ രീതി തനിക്ക് മനസിലാകുന്നില്ലെന്ന് ശ്രുതി ഹരിഹരന്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ് ഷാരൂഖ് ഖാനും മകന് ആര്യന് ഖാനും. ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയ്ക്കിടെ പിടിയിലായ ആര്യന് ഖാന്റെ ജാമ്യം തള്ളിയ സാഹചര്യത്തില്‍ ഷാരൂഖ് ഖാന്, മകനെ കാണാന്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ എത്തിയിരുന്നു. മകനെ കണ്ട് പുറത്തിറങ്ങിയ ഷാരൂഖിന് ചുറ്റും ജനങ്ങളും മാധ്യമങ്ങളും തടിച്ചു കൂടിയിരുന്നു.
ഈ കാഴ്ച തന്നെ അസ്വസ്ഥയാക്കി എന്ന് പറഞ്ഞു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ശ്രുതി ഹരിഹരന്. ‘മകനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഒരു സൂപ്പര്‍സ്റ്റാര്‍ പുറത്തിറങ്ങിയപ്പോള്‍ മാധ്യമങ്ങളും പൊതു ജനങ്ങളും വേട്ടയാടുന്ന വീഡിയോകള്‍ ഇന്ന് എന്നെ വല്ലാതെ അസ്വസ്ഥയാക്കി. സമൂഹം ഇത്തരം കാര്യങ്ങളോട് പ്രതികരിയ്ക്കുന്ന രീതി മനസ്സിലാക്കാന്‍ കഴിയുന്നില്ല. നിയമത്തിന് മുന്നില്‍ ആരും ചെറുതല്ല, വലുതല്ല എന്ന സത്യം അംഗീകരിയ്ക്കുമ്പോഴും, സമൂഹത്തിന്റെ നിലപാടുകള്‍ കാണുമ്പോള്‍ എനിക്ക് കൗതുകം തോന്നുന്നു” എന്നാണ് ശ്രുതി കുറിച്ചിരിക്കുന്നത്.
സിനിമാ കമ്പനി എന്ന സിനിമയിലൂടെയാണ് ശ്രുതി ഹരിഹരന് അഭിനയരംഗത്തേക്ക് എത്തിയത്. തമിഴ്, കന്നഡ സിനിമകളിലും സജീവമാണ് താരം. അതേസമയം, ഷാരൂഖ് ഖാന് ഏകദേശം 20 മിനിറ്റോളം ആര്യനുമായി സംസാരിച്ചെന്നാണ് ജയില്‍ അധികാരികളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
താരം ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴേക്കും കാണാനെത്തിയ ആരാകരുടെ എണ്ണം വര്‍ദ്ധിച്ചിരുന്നു. അവരെ നിരാശരാക്കാനും താരം തയ്യാറായില്ല. മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം തേടുന്നതിനിടെ ആരാധകരെ താരം കൈകൂപ്പി അഭിവാദ്യം ചെയ്തു.
കഴിഞ്ഞ ദിവസം ആര്യന് ഖാന്റെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക എന്‍ഡിപിഎസ് സെഷന്‍സ് കോടതി തള്ളിയിരുന്നു. ആര്യന് ഖാനൊപ്പം കൂട്ടുപ്രതികളായ മുന്മുന് ധമേച്ച, അര്‍ബാസ് മര്‍ച്ചന്റ് എന്നിവരുടെ ജാമ്യാപേക്ഷകളും കോടതി തള്ളി. ഇതിന് പിന്നാലെയാണ് ഷാരൂഖ് ഖാന് മകനെ കാണാന്‍ ജയിലില്‍ എത്തിയത്.
റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...