Connect with us

മലയാള സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങി ബോളിവുഡ് താരം ജോണ്‍ എബ്രഹാം…, ഒപ്പം അഭിനയിക്കുന്ന നടി ആരാണെന്നോ…!?

News

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ജോണ്‍ എബ്രഹാം. ഇപ്പോഴിതാ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് താരം. ജോണ്‍ എബ്രഹാം എന്റര്‍ടൈന്‍മെന്റിന്റെ ആദ്യ മലയാള സിനിമയായ മൈക്കിന്റെ ചിത്രീകരണം ഒക്ടോബര്‍ 20ന് മൈസൂരില്‍ ആരംഭിച്ചു.

കട്ടപ്പന, വൈക്കം, ധരംശാല തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരിക്കുക. രഞ്ജിത്ത് സജീവ് എന്ന പുതുമുഖ പ്രതിഭക്കൊപ്പം അനശ്വര രാജന്‍, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിരാം, സിനി എബ്രഹാം എന്നിവര്‍ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുമെന്നാണ് ലഭ്യമായ വിവരം.

ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ കഥ ആഷിഖ് അക്ബര്‍ അലിയുടേതാണ്. രണദീവെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

എഡിറ്റര്‍ വിവേക് ഹര്‍ഷന്‍. രഥന്‍ ആണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍. കലാസംവിധാനം രഞ്ജിത് കൊതേരി, മേക്കപ്പ് റോണെക്സ് സേവിയര്‍, വസ്ത്രാലങ്കാരം സോണിയ സാന്‍ഡിയാവോ. ഡേവിസണ്‍ സി ജെ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

More in News

Trending