Connect with us

‘ഈ കൊല്ലംകാരനുണ്ടോ ഹായ്’ എന്നായിരുന്നു കമന്റ്, അവിടുത്തെ എംഎല്‍എയെ വിളിച്ചു ചോദിക്കാതെ എങ്ങനെയാ ബ്രോ?; കമന്റുമായി ഷമ്മി തിലകന്‍

Malayalam

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ താരമാണ് ഷമ്മി തിലകന്‍. സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളില്‍ തന്റേതായ അഭിപ്രായങ്ങള്‍ പറഞ്ഞെത്താറുണ്ട്. തന്റെ പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ക്കും അദ്ദേഹം മറുപടി കൊടുക്കാറുണ്ട്.

ഓണവുമായി ബന്ധപ്പെട്ട് ഷമ്മി പോസ്റ്റ് ചെയ്ത കുറിപ്പിലെ ഒരു രസകരമായ കമന്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.’ തിരുവോണം കഴിഞ്ഞു..! തമ്പുരാന്‍ മാവേലിയെ യാത്രയാക്കി..! ഇനി?’

ഈ അടിക്കുറിപ്പോടെ ഷമ്മി പോസ്റ്റ് ചെയ്ത തന്റെ ചിത്രത്തിന് താഴെയാണ് ഒരാള്‍ കമന്റുമായി എത്തിയത്. ‘ഈ കൊല്ലംകാരനുണ്ടോ ഹായ്’ എന്നായിരുന്നു കമന്റ്. അവിടുത്തെ എംഎല്‍എയെ വിളിച്ചു ചോദിക്കാതെ എങ്ങനെയാ ബ്രോ? എന്നായിരുന്നു തമാശ രൂപേണ ഷമ്മിയുടെ മറുപടി.

ചെറിയ കാര്യങ്ങള്‍ക്ക് പോലും എംഎല്‍എ മുകേഷിനെ ആളുകള്‍ വിളിച്ചു സഹായം ചോദിക്കുകയും ഈ കോളുകള്‍ റെക്കോര്‍ഡ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് വൈറലാക്കുകയും ചെയ്തിരുന്നു. ഇതിനെയാണ് ഷമ്മി പരിഹസിച്ചിരിക്കുന്നത്.

More in Malayalam

Trending

Recent

To Top