Connect with us

മുകേഷിനോട് എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവെക്കാൻ പാർട്ടി ആവശ്യപ്പെടില്ല, ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്ന് ഒഴിവാക്കും!

Actor

മുകേഷിനോട് എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവെക്കാൻ പാർട്ടി ആവശ്യപ്പെടില്ല, ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്ന് ഒഴിവാക്കും!

മുകേഷിനോട് എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവെക്കാൻ പാർട്ടി ആവശ്യപ്പെടില്ല, ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്ന് ഒഴിവാക്കും!

കഴിഞ്ഞ ദിവസമായിരുന്നു നടൻ മുകേഷിനെതിരെ കടുത്ത ​ലൈം ​ഗകാരോപണങ്ങളുമായി നടിയും കാസ്റ്റം​ഗ് ഡയക്ടറും രം​ഗത്തെത്തിയിരുന്നത്. ഇതിന് പിന്നാലെ കടുത്ത വിമർശനങ്ങളാണ് നടനെതിരെ വന്നത്. എന്നാൽ എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവെക്കാൻ പാർട്ടി ആവശ്യപ്പെടില്ല എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.

പകരം സംസ്ഥാന സർക്കാർ രൂപീകരിച്ച ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കുമെന്നും വിവരമുണ്ട്. എന്നാൽ മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഇന്നലെ മഹിളാ കോൺ​ഗ്രസ് കൊല്ലത്ത് മുകേഷിന്റെ കോലം കത്തിച്ചിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ ആരാപണങ്ങൾ ഉയർന്ന് വന്നത്. ഹോട്ടലിൽ താമസിക്കുമ്പോൾ മുകേഷ് തന്നെ മുറിയിലേയ്ക്ക് വരാൻ ആവശ്യപ്പെട്ട് നിരന്തരം വിളിച്ച് ശല്യപ്പെടുത്തി എന്നാണ് കാസ്റ്റിം​ഗ് ഡയറക്ടർ ടെസ് ജോസഫ് പറയുന്നത്. കോടീശ്വരൻ എന്ന ടെലിവിഷൻ പരിപാടിയുടെ ഷൂട്ടിംഗിനിടെയാണ് മുകേഷ് തന്നോട് മോശമായി പെരുമാറിയതെന്ന് ടെസ് പറയുന്നത്.

അന്ന് മുകേഷ് താമസിച്ചിരുന്ന ഹോട്ടൽ റൂമിനടുത്തേയ്ക്ക് തന്നോട് താമസം മാറാൻ ആവശ്യപ്പെട്ടിരുന്നതായും, പിന്നീട് ഹോട്ടലിൽ സ്വാധീനം ചെലുത്തി സ്വന്തം മുറിയ്ക്കടുത്തേക്ക് മാറ്റിച്ചുവെന്നുമാണ് ടെസിന്റെ ആരോപണം.

ഇതേ തുടർന്ന് അന്നത്തെ തന്റെ ചാനൽമേധാവിയും തൃണമൂൽ നേതാവുമായ ഡെറക് ഒബ്‌റമിനോട് പറഞ്ഞിരുന്നുവെന്നും, അദ്ദേഹം അടുത്ത ഫ്‌ളൈറ്റ് പിടിച്ച് തന്ന് തന്നെ രക്ഷിക്കുകയായിരുന്നുവെന്നും കൽക്കത്ത സ്വദേശിയായ ടെസ് പറഞ്ഞിരുന്നു. 2018ലും ടെസ് ജോസഫ് മുകേഷിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.

മിനു മുനീറും മുകേഷിനെതിരെ രം​ഗത്തെത്തിയിരുന്നു. 2013ലായിരുന്നു സംഭവം. മുകേഷ് അടക്കമുള്ളവ‍ർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മിനു ഉന്നയിക്കുന്നത്. ലൊക്കേഷനിൽ വെച്ചാണ് കൂടുതലും ദുരനുഭവങ്ങളുണ്ടായത്. മുകേഷ് സെറ്റിൽ വച്ച് മോശമായ രീതിയിൽ സംസാരിച്ചു. ഇന്നസെന്റിനോട് പരാതി പറഞ്ഞപ്പോൾ അമ്മയിൽ ചേരാൻ ആവശ്യപ്പെട്ടു. എന്നാൽ അമ്മയിൽ ചേരാൻ ശ്രമിച്ചപ്പോൾ മുകേഷ് അടങ്ങിയ സംഘം തടഞ്ഞു.

‘ആഹാ, അമ്പടി കള്ളീ ഞാനറിയാതെ നീ അമ്മയിൽ നുഴഞ്ഞ് കയറാമെന്ന് വിചാരിച്ചല്ലേ, നിനക്ക് കൊടുക്കാൻ വലിയ ബുദ്ധിമുട്ടല്ലേ, നീ ആർക്കും കൊടുക്കണ്ട എന്ന് പറഞ്ഞ് വളരെ പച്ചയ്ക്കാണ് അയാൾ സംസാരിച്ചത്. ഞങ്ങളെ ഗൗനിക്കാതെ ഒരിക്കലും നിനക്ക് അമ്മ മെമ്പർഷിപ്പ് കിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

മുകേഷിനെ അതിന് മുൻപ് നേരിട്ട് കണ്ടിട്ടുണ്ട്. കലണ്ടർ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ്. അന്ന് താൽപര്യമുണ്ട് കാണാൻ പറ്റുമോന്ന് ചോദിച്ചിരുന്നു. പുള്ളിയ്ക്ക് കാക്കനാടോ മറ്റോ ഒരു വില്ലയുണ്ടെന്നും അവിടേക്ക് വന്നാൽ മതിയെന്നും പറഞ്ഞു. അന്ന് താൽപര്യമില്ലെന്ന് പറഞ്ഞ് ഒഴിവാക്കി. പിന്നെ കാണുന്നത് നാടകമേ ഉലകം എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ്.

ഒരു ദിവസം പുള്ളി എന്റെ മുറിയിലേയ്ക്ക് പെട്ടെന്ന് കയറി വന്നു. ‘താൻ എന്താടോ ഇങ്ങനെ, ഞാൻ നിന്നെ പിടിച്ച് വിഴുങ്ങുകയില്ലെന്ന്’ പറഞ്ഞ് എന്നെ കെട്ടിപ്പിടിക്കുകയും കട്ടിലിലേക്ക് തള്ളിയിടുകയും ചെയ്തു. അവിടുന്ന് പുള്ളി തള്ളിയിട്ട് ഉരുണ്ടാണ് ഞാൻ രക്ഷപ്പെട്ടത് എന്നുമാണ് മീനു പറയുന്നത്.

More in Actor

Trending