Malayalam
ഫീലിങ്ങ് പുച്ഛം, വലിയ സില്‍മാ നടനല്ലേ ഇതൊക്കെ നിര്‍ത്താന്‍ മുന്‍കൈ എടുത്ത് കൂടെ; പരസ്ഥിതി ദിനത്തില്‍ പോസ്റ്റിട്ട ഷമ്മി തിലകനെ വിമര്‍ശച്ച് കമന്റ്, മറുപടിയുമായി താരം
ഫീലിങ്ങ് പുച്ഛം, വലിയ സില്‍മാ നടനല്ലേ ഇതൊക്കെ നിര്‍ത്താന്‍ മുന്‍കൈ എടുത്ത് കൂടെ; പരസ്ഥിതി ദിനത്തില്‍ പോസ്റ്റിട്ട ഷമ്മി തിലകനെ വിമര്‍ശച്ച് കമന്റ്, മറുപടിയുമായി താരം
നടനായും ഡബ്ബിഗ് ആര്‍ട്ടിസ്റ്റായും മലയാളികള്‍ക്ക് സുപരിതനാണ് ഷമ്മി തിലകന്‍. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഷമ്മി തിലകന്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ വിമര്‍ശനവുമായി എത്തിയ ആള്‍ക്ക് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. മല തുരക്കുന്നതിനാല്‍ സംഭവിക്കുന്ന ഉരുള്‍പ്പൊട്ടല്‍ പോലുള്ള പ്രകൃതി പ്രശ്നങ്ങളെ കുറിച്ചായിരുന്നു ഷമ്മി തിലകന്റെ പോസ്റ്റ്.
ഒരു പതിറ്റാണ്ട് മുമ്പ് വരെ ഇതൊരു മല ആയിരുന്നു. തുരന്ന് എടുത്തപ്പോള്‍ നഷ്ടമായത് പച്ചപ്പിന്റെ സൗന്ദര്യം മാത്രമല്ല..; നാടിന്റെ ജലസമ്പത്ത് കൂടിയാണ്..! ഇതിങ്ങനെ പൊട്ടിച്ചു വിറ്റ് ഒണ്ടാക്കുന്ന പണം വെട്ടി വിഴുങ്ങിയാല്‍ വിശപ്പും ദാഹവും മാറില്ലെന്ന് നാം എന്നു മനസ്സിലാക്കുന്നുവോ..; അന്നുമുതലേ നമ്മള്‍ പ്രകൃതിയെ സ്നേഹിച്ചു തുടങ്ങൂ. അതുവരെ, എല്ലാ പരിസ്ഥിതി ദിനങ്ങളിലും നമുക്ക് പ്രകൃതിക്ക് ആദരാഞ്ജലി അര്‍പ്പിക്കാം..! എന്നായിരുന്നു പോസ്റ്റിന്റെ പൂര്‍ണ രൂപം.
ഇതിന് ‘പരിസ്ഥിതി ദിനത്തില്‍ മാത്രം പൊങ്ങി വരുന്ന പരിസ്ഥിതി സ്നേഹം. ഫീലിങ്ങ് പുച്ഛം. വലിയ സില്‍മാ നടനല്ലേ ഇതൊക്കെ നിര്‍ത്താന്‍ മുന്‍കൈ എടുത്ത് കൂടെ’ എന്നായിരുന്നു വിമര്‍ശകന്റെ കമന്റ്. ‘പാപമോമല്‍ മലരേ ബത നിന്റെ മേലും ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തന്‍’ എന്നാണ് താരത്തിന്റെ മറുപടി. സംഭവമെന്താണെന്ന് ഷമ്മി തിലകന് മാത്രമെ അറിയു എന്നാണ് മറ്റുള്ളവര്‍ പറയുന്നത്.
എന്തായാലും കമന്റും മറുപടിയും ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. അതേസമയം, രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നല്‍കിയത് മനസ്സില്‍ ലഡു പൊട്ടിയ അനുഭവമെന്ന് ഷമ്മി തിലകന്‍ പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ ധനസ്ഥിതി അത്ര സുഖകരമല്ലാത്ത അവസ്ഥയിലും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പുതിയ നികുതികള്‍ പ്രഖ്യാപിക്കാത്ത ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ കന്നി ബജറ്റ് തീര്‍ച്ചയായും പ്രതീക്ഷ നല്‍കുന്നതാണെന്നും ഷമ്മി തിലകന്‍ പറഞ്ഞു.
‘നികുതി വെട്ടിപ്പുകാരെ കണ്ടെത്തുന്നതിന്, വെട്ടിപ്പ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും അതിനു വേണ്ടി ഇന്‍ഫോര്‍മര്‍ സ്‌കീം തുടങ്ങുമെന്നുമുള്ള പ്രഖ്യാപനമാണ് ഏറ്റവും മികച്ചതായി തോന്നിയത്..! (എന്റെ മനസ്സില്‍ ഒരായിരം ലഡു പൊട്ടി മോനെ) എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
