Connect with us

സിനിമ പോലെയുള്ള ജീവിതം ; ഒരു ഡയലോഗ് കിട്ടാന്‍ കൊതിച്ചിട്ടുണ്ട്; പിന്നെ സംഭവിച്ചത്…; സിനിമാ പ്രേമം തുറന്ന് പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍!

Malayalam

സിനിമ പോലെയുള്ള ജീവിതം ; ഒരു ഡയലോഗ് കിട്ടാന്‍ കൊതിച്ചിട്ടുണ്ട്; പിന്നെ സംഭവിച്ചത്…; സിനിമാ പ്രേമം തുറന്ന് പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍!

സിനിമ പോലെയുള്ള ജീവിതം ; ഒരു ഡയലോഗ് കിട്ടാന്‍ കൊതിച്ചിട്ടുണ്ട്; പിന്നെ സംഭവിച്ചത്…; സിനിമാ പ്രേമം തുറന്ന് പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായകനാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. കട്ടപ്പനയിലെ ഋതിക് റോഷൻ എന്നുപറഞ്ഞാൽ പെട്ടന്നുതന്നെ ഈ നടനെ മലയാളികൾക്ക് ഓർമ്മവരും. എന്നാൽ, വിഷ്ണുവിന്റെ ആദ്യ സിനിമ ഇതൊന്നുമായിരുന്നില്ല.

ഇതുപോലെയുള്ള രസകരമായ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ജസ്റ്റ് ലൈക്ക് ഷെയർ സബ്സ്ക്രൈബ് മൂവി ബ്രാൻഡ്

ബാലതാരമായി സിനിമയിൽ അരങ്ങേറിയ വിഷ്ണുവിനെ മലയാളികൾ ശ്രദ്ധിക്കാൻ അൽപ്പം വൈകിപ്പോയി. സിബി മലയില്‍ സംവിധാനം നിർവഹിച്ച എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെ ബാലതാരമായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. അമൃതം, മായാവി, കഥ പറയുമ്പോള്‍, ബാച്ചിലര്‍ പാര്‍ട്ടി, അസുരവിത്ത്, കമ്മത്ത് ആന്‍ഡ് കമ്മത്ത് തുടങ്ങിയ സിനിമളിലും ചെറിയ വേഷങ്ങളിൽ വിഷ്ണു എത്തിയിരുന്നു.

എന്നാൽ, ഇന്ന് മലയാള സിനിമയിലെ എണ്ണംപറഞ്ഞ നടന്മാരില്‍ ഒരാളാണ് വിഷ്ണു. കുറുക്കുവഴികളൊന്നും ഇല്ലാതെയാണ് വിഷ്ണു മികച്ച നടന്മാർക്കൊപ്പം ഇടം പിടിച്ചത്.

അഞ്ചുവര്‍ഷം മുന്‍പ് നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തില്‍ എങ്ങനെയെങ്കിലും സിനിമയില്‍ കയറിപ്പറ്റാന്‍ ആഗ്രഹിക്കുന്ന കിച്ചു എന്ന കഥാപാത്രമായി വിഷ്ണു എത്തി. വിഷ്ണുവിന്റെ ആദ്യ നായക വേഷവും അതായിരുന്നു.

സിനിമയിലേത് പോലെതന്നെയുള്ള ജീവിതമാണ് വിഷ്ണുവിന്റെ ജീവിതത്തിലും. സിനിമാ മോഹം തലക്കുപിടിച്ചു നടക്കുന്ന പല ചെരുപ്പക്കാർക്കും പ്രചോദനമാകുന്ന വാക്കുകളാണ് വിഷ്ണു ഉണ്ണികൃഷ്ണന്റേത്…

വിഷ്ണുവിന്റെ വാക്കുകൾ ഇങ്ങനെയാണ്.. സിനിമയില്‍ അഭിനയിക്കണമെന്ന് കുട്ടിക്കാലം മുതലേ ആഗ്രഹിച്ചിരുന്നെന്നും അവിടെ തന്നെ എത്തിപ്പെട്ടെന്നുമാണ് വിഷ്ണു പറയുന്നത്. പ്ലാനിങ്ങില്ലാതെയായിരുന്നു യാത്ര. സിനിമയില്‍ അഭിനയിക്കണമെന്ന് കുട്ടിക്കാലത്തേ ആഗ്രഹിച്ചിരുന്നു. നമ്മള്‍ എപ്പോഴും മുകളിലോട്ടാണല്ലോ നോക്കുന്നത്. അടുത്തത് എന്താണ് ചെയ്യാന്‍ കഴിയുക എന്ന് ആലോചിച്ചിട്ടുണ്ട്.

ഒരു ഡയലോഗ് കിട്ടാന്‍ കൊതിച്ചു. കിട്ടിയപ്പോള്‍ മുഴുനീള വേഷം വേണമെന്ന് ആഗ്രഹം. അപ്പോള്‍ തോന്നും നായകനാകണമെന്ന്. നായകനായി കഴിയുമ്പോള്‍ അടുത്ത ചുവടുവെപ്പ് വേണമെന്നും, വിഷ്ണു പറയുന്നു.

സിനിമ വരുമ്പോള്‍ ചെയ്യുകയാണെന്നും അല്ലാതെ ഇന്ന രീതിയില്‍ ഒരു സിനിമ ചെയ്യണമെന്ന തരത്തിലേക്കൊന്നും വളര്‍ന്നിട്ടില്ലെന്നും വിഷ്ണു പറയുന്നു. പ്രഗത്ഭരായ സംവിധായകരുടെ വിളി വരുമ്പോള്‍ തന്നെ സന്തോഷമാണ്. ‘റെഡ്‌റിവറി’ലൂടെ ആദ്യമായി സമാന്തര സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞു. അശോക് ആര്‍ നാഥ് ദേശീയ അവാര്‍ഡ് ലഭിച്ച സംവിധായകനാണ്. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിച്ചപ്പോള്‍ കുറേ കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു, വിഷ്ണു പറയുന്നു.

ലോക്ഡൗണിന് തൊട്ട് മുന്‍പ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി രണ്ടിനാണ് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാവുന്നത്. കോതമംഗലം സ്വദേശിനി ഐശ്വര്യായിരുന്നു വധു. ആ വര്‍ഷം ഒക്ടോബര്‍ അവസാനത്തോടെ ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തിരുന്നു. മകന് മാധവ് എന്നാണ് പേരിട്ടിരിക്കുന്നതെന്ന് നേരത്തെ വിഷ്ണു വ്യക്തമാക്കിയിരുന്നു.

ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചും താരം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.

about vishnu unnikrishnan

More in Malayalam

Trending

Recent

To Top