Connect with us

ലാലേട്ടൻ പറഞ്ഞതു പോലെ ചെയ്ത് അനൂപ് കൃഷ്ണൻ; ഇത് ലാലേട്ടൻ സ്പെഷ്യൽ പോച്ഡ് എഗ്ഗ് ;വീണ്ടും ലാലേട്ടന്റെ പാചക മഹിമ വൈറലാകുന്നു !

Malayalam

ലാലേട്ടൻ പറഞ്ഞതു പോലെ ചെയ്ത് അനൂപ് കൃഷ്ണൻ; ഇത് ലാലേട്ടൻ സ്പെഷ്യൽ പോച്ഡ് എഗ്ഗ് ;വീണ്ടും ലാലേട്ടന്റെ പാചക മഹിമ വൈറലാകുന്നു !

ലാലേട്ടൻ പറഞ്ഞതു പോലെ ചെയ്ത് അനൂപ് കൃഷ്ണൻ; ഇത് ലാലേട്ടൻ സ്പെഷ്യൽ പോച്ഡ് എഗ്ഗ് ;വീണ്ടും ലാലേട്ടന്റെ പാചക മഹിമ വൈറലാകുന്നു !

ബിഗ് ബോസ് മൂന്നാം സീസണിലൂടെ നടൻ എന്ന നിലയിൽ നിന്നും നല്ല പാചകക്കാരൻ കൂടിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട അനൂപ് കൃഷ്ണൻ. ബിഗ് ബോസ് വീട്ടിൽ അനൂപ് മുട്ടയിൽ നടത്തിയ ഒരു പരീക്ഷണം ആരും മറന്നിട്ടുണ്ടാകില്ല,,, മോഹൻലാൽ ഷോയിൽ പരാമർശിച്ച ആ വിഭവം പരാജയപ്പെട്ടപ്പോൾ പാചക പ്രിയനാണന്ന് മുന്നേ തെളിയിച്ച ലാലേട്ടനും ഒരു പുതിയ റെസിപ്പി ഷോയിലൂടെ പറഞ്ഞുകൊടുത്തിരുന്നു. പ്രേക്ഷകരും ഇതിനോടകം തന്നെ പരീക്ഷിച്ചു നോക്കിയിയിട്ടുണ്ടാകണം ആ പോച്ഡ് എഗ്ഗ് വിഭവം .

അനൂപ് ഒരു പാചകപ്രിയനായിരുന്നു എന്ന് മലയാളി പ്രേക്ഷകർ അറിഞ്ഞത് ബിഗ് ബോസ് ഹൗസിലെ അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ കണ്ടാണ്. സഹ- മത്സരാർഥികളെയും പ്രേക്ഷകരെയും മാത്രമല്ല സാക്ഷാൽ മോഹൻലാലിനെ വരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കൊണ്ടായിരുന്നു അനൂപിന്റെ ഓരോ പരീക്ഷണങ്ങളും ബിഗ് ബോസ് ഹൗസിൽ നടന്നത്..

ബിഗ് ബോസ്സിന്റെ ഒരു എപ്പിസോഡിൽ അനൂപ് നടത്തിയ ഒരു മുട്ട പരീക്ഷണം പാളിപ്പോവുകയുണ്ടായിരുന്നു. എന്നാൽ, ആ പരീക്ഷണത്തെ നിശ്ശരാമായി കാണാതെ ലാലേട്ടൻ അത് വാരാന്ത്യ എപ്പിസോഡിൽ പരാമർശിക്കുകയും രസകരമായ ആ വീഡിയോ പങ്കുവെച്ച ശേഷം ആ വിഭവം, അതായത് പോച്ഡ് എഗ്ഗ്, എങ്ങനെ ഉണ്ടാക്കാം എന്ന് സൂപ്പർസ്റ്റാർ അനൂപിന് പറഞ്ഞു കൊടുക്കുകയും ചെയ്തിരുന്നു.

അതേ എപ്പിസോഡിൽ തന്നെ അനൂപിന്റെ പാചക നൈപുണ്യം നേരിട്ട് അറിയാൻ താല്പര്യം ഉണ്ടെന്നും മോഹൻലാൽ പറഞ്ഞു. മാത്രമല്ല, ‘കുക്ക്’ എന്നെഴുതിയ ഒരു ഷെഫ് തൊപ്പിയും ലാലേട്ടൻ അനൂപിന് സമ്മാനിച്ചിരുന്നു.

ഇപ്പോഴിതാ മോഹൻലാൽ പഠിപ്പിച്ച ആ വിഭവം,പോച്ഡ് എഗ്ഗ്, വീട്ടിൽ തിരിച്ചെത്തി പരീക്ഷിച്ചിരിക്കുകയാണ് താരം. തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ വീഡിയോ അനൂപ് പങ്കുവെച്ചിരിക്കുന്നത്.

തിളയ്ക്കുന്ന വെള്ളത്തിൽ അല്പം വിനാഗിരി ഒഴിച്ച്, പൊട്ടിച്ച് അരിച്ചുവച്ചിരുന്ന മുട്ട അതേപടി ഇടണം എന്നാണ് മോഹൻലാൽ എപ്പിസോഡിൽ അനൂപിന് പറഞ്ഞു കൊടുത്തത്.

ആ ടിപ്പ് അതേപടി അനുസരിച്ചു തന്റെ കുടുംബത്തിന് മുന്നിൽ സ്റ്റാർ ആയിരിക്കുകയാണ് അനൂപ് ഇപ്പോൾ . വിജയകരമായി പോച്ഡ് എഗ്ഗ് ഉണ്ടാക്കി അത് തന്റെ കുടുംബത്തിനായി വിളമ്പുന്നതും വിഡിയോയിലൂടെ കാണാം . മാത്രമല്ല, വിഡിയോയിൽ തനിക്ക് ഈ ടിപ്പ് പറഞ്ഞുതന്ന മോഹൻലാലിന് നന്ദിപറയാനും അനൂപ് മറന്നില്ല.

നിമിഷ നേരം കൊണ്ടാണ് അനൂപ് പങ്കുവച്ച വീഡിയോ ആരാധകർ ഏറ്റെടുത്തത്. ബിഗ് ബോസ് കൊറോണ പ്രതിസന്ധി കാരണം അപ്രതീക്ഷിതമായി നിർത്തിയതിൽ ആരാധകർ ഒന്നടംഗം നിരാശയിലായിരുന്നു. ആ നിരാശ അകറ്റാനായി സീസൺ ത്രീ വിന്നറിനെ തിരഞ്ഞെടുക്കാൻ ഒരുങ്ങുകയാണ് ബിഗ് ബോസ് ടീം .

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top