സ്വയം കുടപിടിച്ച് പാര്ലമെന്റില് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് സോഷ്യല് മീഡിയയിലെ ചര്ച്ചാ വിഷയം. ഇതിനു പിന്നാലെ ട്രോളുകളും ചര്ച്ചകളും സജീവമായിരുന്നു. അതേസമയം, മോഡിയെ പുകഴ്ത്തി സംവിധായകന് പ്രിയദര്ശന് പങ്കുവെച്ച കുറിപ്പും ഏറെ ശ്രദ്ധേയമായിരുന്നു.
‘സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കില്, സഹജീവികള് നോക്കിനില്ക്കേ നട്ടുച്ചക്കും നട്ടപ്പാതിരയ്ക്കും കാര്യസ്ഥന്മാരെക്കൊണ്ടത് പിടിപ്പിക്കുന്ന സൂപ്പര്താരങ്ങളൊക്കെ ഏതു ഗണത്തിലാ പെടുക? എന്നാണ് ഷമ്മി തിലകന് ഫേസ്ബുക്ക് പേജിലൂടെ ചോദിച്ചത്. പോസ്റ്റ് ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. നിരവധിപ്പേരാണ് നടന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്.
കെജി ജോര്ജ് സംവിധാനം ചെയ്ത ഇരകള് എന്ന സിനിമയിലൂടെയാണ് ഷമ്മി തിലകന് അഭിനയ രംഗത്തേക്ക് എത്തുന്നത്. തുടര്ന്ന് ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ പരീക്ഷ ശ്രദ്ധ പിടിച്ചു പറ്റാന് അദ്ദേഹത്തിന് സാധിച്ചു. ദിലീഷ് പോത്തന് സംവിധാനം ചെയ്ത ജോജിയാണ് അദ്ദേഹത്തിന്റേതായി ഒടുവില് പുറത്തിറങ്ങിയ ചിത്രം.
അഭിനയത്തിന് പുറമെ മികച്ച ഒരു ഡബ്ബിങ് ആര്ട്ടിസ്റ്റ് കൂടെയാണ് ഷമ്മി തിലകന്. കടത്തനാടന് അമ്പാടി എന്ന ചിത്രത്തിനായാണ് അദ്ദേഹം ആദ്യമായി ശബ്ദം നല്കിയത്. ചിത്രത്തില് പ്രേം നസീറിനുള്പ്പടെ 20ഓളം കഥാപാത്രങ്ങള്ക്കാണ് അദ്ദേഹം ഡബ് ചെയ്തത്. 1993ല് ഗസല് എന്ന സിനിമയുടെയും 2018ല് ഒടിയനിലൂടെയും മികച്ച ഡബ്ബിങ് ആര്ട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന് ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....