News
സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഷക്കീല; മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെയിലര്‍ കണ്ടത് ഒരു മില്യണ്‍ പേര്
സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഷക്കീല; മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെയിലര്‍ കണ്ടത് ഒരു മില്യണ്‍ പേര്
തെന്നിന്ത്യന്‍ സിനിമ ലോകത്തില്‍ ഒരുകാലത്ത് ആവേശം തീര്‍ത്ത താരമാണ് ഷക്കീല. താരത്തിന്റെ ജീവിതം പറയുന്ന ഹിന്ദി ചിത്രം ഷക്കീല റിലീസിന് ഒരുങ്ങുകയാണ്. റിച്ച ഛദ്ദ ഷക്കീലയായി എത്തുന്ന ചിത്രം ക്രിസ്മസിനാണ് തീയെറ്ററില്‍ എത്തുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നിരിക്കുകയാണ്. സില്‍ക് സ്മിതയുടെ ആത്മഹത്യയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. ഷക്കീലയുടെ ചെറുപ്പം മുതലുള്ള ജീവിതമാണ് ചിത്രത്തില്‍ കാണിക്കുന്നത്. സിനിമയിലേക്കുള്ള വരവും താരപരിവേഷവും പിന്നീടുണ്ടാകുന്ന മാറ്റങ്ങളുമെല്ലാം ചര്‍ച്ചയാകുന്നുണ്ട്. താര രാജാക്കന്മാരുടെ ആധിപത്യത്തിലും ഷക്കീല ചിത്രങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യതയും ബോക്സ്ഓഫീസ് കലക്ഷനുമൊക്കെ സിനിമയിലും പ്രതിപാദിക്കും. എന്തായാലും ഷക്കീലയുടെ ട്രെയിലര്‍ ആരാധകരുടെ മനം കീഴടക്കുകയാണ്. ഇതിനോടകം ഒരു മില്യണിലധികം പേരാണ് വിഡിയോ കണ്ടത്. പതിനാറം വയസില്‍ ബി ഗ്രേഡ് സിനിമകളില്‍ അരങ്ങേറിയ ഷക്കീലയുടെ യഥാര്‍ത്ഥ ജീവിതവും സിനിമാജീവിതവും പ്രമേയമാക്കിയാണ് ബയോപിക്ക് ചിത്രം ഒരുക്കിയത്.
സിനിമയില്‍ റിച്ചയ്ക്കൊപ്പം പങ്കജ് ത്രിപാഠി, മലയാളി താരം രാജീവ് പിളള, സമ്മി നന്‍വാനി, സഹില്‍ നന്‍വാനി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. താരരാജാക്കന്മാരുടെ ആധിപത്യത്തിലും ഷക്കീല സിനിമകള്‍ക്ക് ലഭിച്ച സ്വീകാര്യതയും ബോക്സോഫീസ് കളക്ഷനുമൊക്കെയാണ് സിനിമയില്‍ പ്രതിപാദിക്കുന്നത്. നേരത്തെ ട്രെയിലര്‍ കണ്ട് താന്‍ ശരിക്കും സന്തോഷവതിയാണെന്നാണ് ഷക്കീല പറഞ്ഞിരുന്നു. എന്റെ കഥാപാത്രത്തോട് അവര്‍ പൂര്‍ണമായും നീതി പുലര്‍ത്തിയിട്ടുണ്ട്. കൂടാതെ തന്റെ കഥ സിനിമയാക്കുവാന്‍ ലങ്കേഷ് കാണിച്ച ധൈര്യത്തെയും തന്നോട് കാണിച്ച പരിഗണനയെയും നടി പ്രശംസിച്ചു. തന്റെ പഴയകാലത്തെ പല കാര്യങ്ങളും ടീസര്‍ ഓര്‍മ്മപ്പെടുത്തിയെന്നും ഷക്കീല പറഞ്ഞിരുന്നു. പ്രത്യേകിച്ച് എന്റെ മുന്‍ കാമുകന് റിച്ചാര്‍ഡ്. രാജീവ് അദ്ദേഹത്തെ പോലെയാണ്. ട്രെയിലര്‍ കണ്ടതിന് ശേഷം എനിക്ക് അങ്ങനെ തോന്നിയെങ്കില്‍ മുഴുവന്‍ സിനിമയും കണ്ടതിന് ശേഷം എനിക്ക് എങ്ങനെ തോന്നും എന്ന് സങ്കല്‍പ്പിക്കുക എന്നാണ് ഷക്കീല പറഞ്ഞത്.
അതേസമയം, അഡള്‍ട്ട് സിനിമാതാരത്തെ പോണ് താരം എന്ന് വിളിക്കുന്നത് പുരുഷ മേധാവിത്വത്തിന്റെ ലക്ഷണമാണെന്ന് പറയുകയാണ് റിച്ച. ഒരു അഡള്‍ട്ട് പോണ് താരം എന്ന് വിളിക്കുന്നത് പുരുഷ മേധാവിത്വത്തിന്റെ ലക്ഷണമാണെന്ന് പറയുകയാണ് റിച്ച. ഒരു അഭിമുഖത്തിലൂടെയായിരുന്നു റിച്ച മനസ് തുറന്നത്. ‘ഒരു അഡള്‍ട് താരത്തെ പോണ് താരം എന്ന് വിളിക്കുന്നത് പുരുഷ മേധാവിത്വത്തിന്റെ ലക്ഷണമാണ്. അഡള്‍ട് വിഷയം കൈകാര്യം ചെയ്യുന്ന സിനിമകളുടെ ഭാഗമായ ഒരു അഭിനേത്രിയോട് അനാദരവ് കാണിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്.. എന്നിട്ട് ആ ചിത്രങ്ങള്‍ തന്നെ നിങ്ങള്‍ ധാരാളം കാണുകയും ചെയ്യുന്നു. ആ ചിത്രങ്ങള്‍ പണം വാരുകയും ചെയ്യുന്നു. എന്ത് കാപട്യമാണിത്. ഇവിടെ ഒരു മാര്‍ക്കറ്റ് ഉള്ളതു കൊണ്ടാണ് അഡള്‍ട് ചിത്രങ്ങള്‍ ഉണ്ടാകുന്നത് എ്ന്നും ‘റിച്ച പറഞ്ഞു. ‘ഷക്കീല’യുടെ ടാഗ്ലൈന് തന്നെ നോട്ട് ഓ പോണ് സ്റ്റാര്‍ എന്നാണ്. ഷക്കീല ഒരു പോണ് താരമല്ലെന്നും അവരുടെ ജീവിതത്തിലെ ആരും കാണാത്ത യാത്രയാണ് ചിത്രത്തില്‍ കാണാന്‍ പോകുന്നതെന്നും റിച്ച വ്യക്തമാക്കി
‘കരിയറിന്റെ ഉയരത്തില്‍ നിന്നിരുന്നപ്പോള്‍ അവരെപ്പറ്റി ആളുകള്‍ എന്ത് പറഞ്ഞിരുന്നു എന്നതിനെക്കുറിച്ച് തര്‍ക്കിക്കാന്‍ നില്‍ക്കേണ്ട കാര്യമില്ല. ആളുകള്‍ അവരുടെ ചിത്രങ്ങള്‍ കണ്ടാണ് അവരെ പോണ് താരം എന്ന് വിളിച്ചത്. എന്നാല്‍ അവര്‍ അതല്ല.. ഈ ചിത്രത്തില്‍ ഒരു നടിയുടെ, അവരുടെ ജീവിതത്തിലെ ആരും കാണാത്ത യാത്രകളെക്കുറിച്ചാണ് പറയുന്നത്. അത് കണ്ടിട്ട് ആളുകള്‍ പറയട്ടെ, അവര്‍ക്ക് ആ ടാഗ് കൊണ്ടുനടക്കേണ്ട ആവശ്യമുണ്ടോ എന്ന് റിച്ച പറഞ്ഞു.
