Connect with us

എങ്ങനെ മരിച്ചുവെന്നല്ല, എങ്ങനെ ജീവിച്ചു എന്നാണ് പറയുന്നത്; മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ബയോപിക് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

News

എങ്ങനെ മരിച്ചുവെന്നല്ല, എങ്ങനെ ജീവിച്ചു എന്നാണ് പറയുന്നത്; മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ബയോപിക് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

എങ്ങനെ മരിച്ചുവെന്നല്ല, എങ്ങനെ ജീവിച്ചു എന്നാണ് പറയുന്നത്; മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ബയോപിക് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

2008 ലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ബയോപിക് ആയി ഒരുങ്ങുന്ന ‘മേജര്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്‍ ആയി സ്‌ക്രീനിലെത്തുന്നത്. ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രമൊരുങ്ങുന്നത്.

സന്ദീപ് ഉണ്ണികൃഷ്ണന്റെ ചരമവാര്‍ഷിക ദിനത്തില്‍ മേജര്‍ ബിഗിനിംഗ്‌സ് എന്ന വീഡിയോ പുറത്തുവിട്ട് ചിത്രത്തെ കുറിച്ച് അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു. സന്ദീപ് ഉണ്ണികൃഷ്ണന്‍ എങ്ങനെ മരിച്ചു എന്നല്ല, എങ്ങനെ ജീവിച്ചു എന്നാണ് ചിത്രത്തിലൂടെ പറയുന്നത് എന്നാണ് അദിവി ശേഷ് വീഡിയോയില്‍ വ്യക്തമാക്കിയത്. സിനിമയ്ക്കായി കരാര്‍ ഒപ്പിട്ടതു മുതല്‍ മേജറിന്റെ മാതാപിതാക്കളെ കണ്ട വരെയുള്ള അനുഭവവും അദിവി പറഞ്ഞിരുന്നു. ‘ഗൂഡാചാരി’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സാഷി കിരണ്‍ ടിക്ക ആണ് മേജര്‍ സംവിധാനം ചെയ്യുന്നത്. പാന്‍ ഇന്ത്യ ചിത്രമായി ഒരുങ്ങുന്ന മേജര്‍ അടുത്ത വര്‍ഷമാണ് റിലീസിനെത്തുക.


ഓഗസ്റ്റിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. 70 ശതമാനം ഷൂട്ടിംഗും ഇതിനോടകം പൂര്‍ത്തിയായി. അദിവി തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ശോഭിത ധൂലിപാലിയ, സായീ മഞ്ജരേക്കര്ഡ, പ്രകാശ് രാജ്, രേവതി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. സോണി പിക്‌ചേഴ്‌സ് ഫിലിം ഇന്ത്യ, മഹേഷ് ബാബുവിന്റെ ജി.എം.ബി. എന്റടെയ്ന്‍മെന്റ്, എ പ്ലസ് എസ് മൂവീസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. മുംബൈ ഭീരാക്രമണത്തില്‍ താജ് ഹോട്ടലില്‍ ബന്ദിയാക്കപ്പെട്ടവരെ മോചിപ്പിക്കവെയാണ് എന്‍.എസ്.ജി. കമാന്‍ഡോയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ വീരമൃത്യു വരിച്ചത്. അദ്ദേഹത്തെ രാജ്യം അശോകചക്ര നല്‍കി ആദരിച്ചു.

More in News

Trending

Recent

To Top