നിരവധി നല്ല ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് ഷാജി കൈലാസ്. പന്ത്രണ്ട് വര്‍ഷം നീണ്ട ഇടവേളയ്ക്ക് വിരാമമിട്ട് മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് എലോണ്‍. ഇപ്പോഴിതാ ചിത്രത്തില്‍ സംവിധാന സഹായിയായി ഷാജി കൈലാസിന്റെ മകന് തന്നെ എത്തുമെന്ന വാര്‍ത്തയാണ് വരുന്നത്.
ഷാജി കൈലാസ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ‘മൈ ന്യൂ അസിസ്റ്റന്റ്’ എന്ന കുറിപ്പോടെയാണ് മകന് ജഗനൊപ്പമുള്ള ഫോട്ടോ ഷാജി കൈലാസ് പങ്കുവെച്ചത്. കസബയിലും ജഗന് സംവിധാന സഹായി പ്രവര്‍ത്തിച്ചിരുന്നു. നേരത്തെ നടി അഹാനയെ കേന്ദ്ര കഥാപാത്രമാക്കി ‘കരി’ എന്നൊരു മ്യൂസിക്ക് വീഡിയോ ജഗന് സംവിധാനം ചെയ്തിരുന്നു.
സ്വന്തമായി ഒരു സിനിമ എടുക്കാനുള്ള ഒരുക്കത്തിലാണ് ജഗനിപ്പോള്. ഇതിനിടെയാണ് അച്ഛന്റെ അസിസ്റ്റന്റ് ആയി എത്തിയത്. ഷാജി കൈലാസിന്റെയും ആനിയുടെയും മൂത്തമകനാണ് ജഗന്. ഷാജി കൈലാസിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ആറാം തമ്പുരാനിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ഓര്‍മ്മയ്ക്കാണ് മകന് ജഗന് എന്ന് പേരിട്ടതെന്ന് ഷാജി കൈലാസ് നേരത്തെ പറഞ്ഞിരുന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് എലോണ്‍ നിര്‍മിക്കുന്നത്. ഷാജി കൈലാസ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2000ല്‍ പുറത്തിറങ്ങിയ ‘നരസിംഹ’മായിരുന്നു ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രം. ആശിര്‍വാദിന്റെ 30ാമത്തെ ചിത്രം കൂടിയാണിത്. 2009 ല്‍ പുറത്തിറങ്ങിയ റെഡ് ചില്ലീസ് ആയിരുന്നു ഷാജി കൈലാസ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന അവസാന ചിത്രം.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...