Connect with us

ശ്മശാനത്തില്‍ വച്ച് പിറന്നാള്‍ ആഘോഷിച്ച് സുരഭി ലക്ഷ്മി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

Malayalam

ശ്മശാനത്തില്‍ വച്ച് പിറന്നാള്‍ ആഘോഷിച്ച് സുരഭി ലക്ഷ്മി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

ശ്മശാനത്തില്‍ വച്ച് പിറന്നാള്‍ ആഘോഷിച്ച് സുരഭി ലക്ഷ്മി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

നിരവധി ചിത്രങ്ങളിലൂടെയും മിനിസ്‌ക്രീന്‍ പരമ്പരയിലൂടെയും പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് സുരഭി ലക്ഷ്മി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ശ്മശാനത്തില്‍ വച്ച് പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ് സുരഭി.

‘ജ്വാലാമുഖി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ലഭിച്ചതിന് ശേഷം താന്‍ അഭിനയിച്ച കഥാപാത്രത്തിന്റെ യഥാര്‍ത്ഥ വ്യക്തിത്വമായ സെലീനയോടൊപ്പം പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ് എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് സുരഭി ലക്ഷ്മി കുറിച്ചത്. കെ ഹരികുമാര്‍ ആണ് ജ്വാലാമുഖിയുടെ സംവിധായകന്‍.

എറണാകുളം തൃക്കാക്കരയില്‍ മൃതശരീരങ്ങള്‍ സംസ്‌കരിക്കുന്ന സെലീന എന്ന സ്ത്രീയുടെ കഥാപാത്രത്തിനെ ആസ്പദമാക്കി ചിത്രീകരിച്ച ചിത്രമാണിത്. ചിത്രത്തില്‍ എയ്ഞ്ചല്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. രണ്ടു കുട്ടികളുടെ അമ്മയായ എയ്ഞ്ചലിന്റെ ജീവിതവും പ്രാരാബ്ദങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

സിനിമയുടെ ചിത്രീകരണത്തിന് മുന്‍പ് തന്റെ കഥാപാത്രത്തെ നേരില്‍ കണ്ടുപഠിക്കാന്‍ കുറച്ച് ആഴ്ചകള്‍ സുരഭി സെലീനയോടൊപ്പം ചിലവഴിച്ചിരുന്നു. അതിനിടയില്‍ ഇരുവരും നല്ല സൗഹൃദം പങ്കിടുകയും ചെയ്തു. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന ഒരു സ്ത്രീ സമൂഹത്തിലും വ്യക്തിജീവിതത്തിലും ഉള്ള മനോഭാവം എല്ലാം സുരഭിക്ക് അന്യമായിരുന്നു.

സെലീനയുടെ നിത്യജീവിതം പഠിക്കുന്നതിന് കൂടെ അവരുടെയൊപ്പം ജോലി ചെയ്ത് പഠിക്കുകയും ചെയ്തു. വളരെ പ്രചോദനവും ഉള്‍കാഴ്ചകളും നല്‍കിയ വ്യക്തിയാണ് സെലീന ചേച്ചി എന്ന് സുരഭി പങ്കുവച്ചു. സെലീനയുടെ വീടുവിട്ട് വരുന്നതിന് മുന്‍പ് സെലീന ഉപയോഗിക്കുന്ന ചെരുപ്പ് മേടിച്ചിട്ട് പുതിയ ഒരെണ്ണം സുരഭി മേടിച്ചു കൊടുക്കുകയുണ്ടായിരുന്നു.

അതുപോലെ തന്നെ സെലീന വേളാങ്കണ്ണിയില്‍ പോയപ്പോള്‍ മേടിച്ച തന്റെ കൊന്തയും ഷര്‍ട്ടും ഒക്കെ സുരഭിക്ക് സമ്മാനിച്ചു. ഇതൊക്കെ തന്നെയാണ് സിനിമ ചിത്രീകരിച്ചപ്പോഴും സുരഭി അണിഞ്ഞത്. അഭിനയിക്കുമ്പോഴും തന്റെ കൂടെ സെലീന ചേച്ചി ഉണ്ടാവും എന്ന വിശ്വാസം ആണ് അങ്ങനെ ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് സുരഭി സൂചിപ്പിച്ചു.

ചിത്രത്തിന്റെ പിന്നാമ്പുറ കാഴ്ചകളും ഇതിനോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2016ല്‍ ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിന് ദേശീയ പുരസ്‌കാരം നേടിയതിനു ശേഷം അഭിനയിച്ച ചിത്രമാണ് ‘ജ്വാലാമുഖി’. ദേശീയ അവാര്‍ഡിന് പിന്നാലെ തന്നെ കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് കൂടി നേടിയത് സുരഭിക്ക് അഭിമാനിക്കാവുന്ന നേട്ടം തന്നെയാണ്.

ഒരിടവേളയ്ക്ക് ശേഷം അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന പദ്മ ആണ് നടി സുരഭി ലക്ഷ്മിയുടെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ ചിത്രം. സൗബിന്‍, ദിലീഷ് പോത്തന്‍ എന്നിവരോടൊപ്പം കേന്ദ്ര കഥാപാത്രമായി എത്തുന്ന കള്ളന്‍ ഡിസൂസ, ദുല്‍ഖര്‍ ചിത്രം കുറുപ്പ്, അനുരാധ, തല, പൊരിവെയില്‍ എന്നീ ചിത്രങ്ങളും ഷൂട്ടിംഗ് പൂര്‍ത്തിയായി ഉടന്‍ റിലീസിനെത്തുന്ന സിനിമകളാണ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top