Malayalam
‘പാടാത്ത പൈങ്കിളിയില് വെച്ച് അവര്‍ വീണ്ടും ഒരുമിച്ചു’ ഓര്‍മ്മകള്‍ പങ്കിട്ട് അര്‍ച്ചന
‘പാടാത്ത പൈങ്കിളിയില് വെച്ച് അവര്‍ വീണ്ടും ഒരുമിച്ചു’ ഓര്‍മ്മകള്‍ പങ്കിട്ട് അര്‍ച്ചന
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അര്‍ച്ചന സുശീലന്. കണ്ണീര് ഒഴുക്കി നടക്കുന്ന കഥാപാത്രങ്ങളെക്കാള്‍ തനിക്ക് ചെയ്യാന്‍ വില്ലത്തി വേഷങ്ങളാണ് ഇഷ്ടമെന്ന് പറഞ്ഞിരുന്ന അര്‍ച്ചന, തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെല്ലാം തന്നെ വ്യത്യസ്തമായതാണ്. മാനസപുത്രിയിലെ ഗ്ലോറി എന്ന വില്ലത്തി വേഷത്തിന് നല്ല സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇപ്പോള്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിലാണ് അര്‍ച്ചന വേഷമിടുന്നത്. ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം പങ്കിടാറുള്ള താരം ലൊക്കേഷനിലെ അപൂര്‍വ്വ സമാഗമത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍.
അര്‍ച്ചനയുടെ പോസ്റ്റും ചിത്രങ്ങളും ഇതിനകം തന്നെ വൈറലായി മാറിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒന്നിച്ച് പഠിച്ച് കളിച്ചു വളര്‍ന്ന സുഹൃത്തുക്കളായ അര്‍ച്ചനയും ചിത്രയും വ്യത്യസ്ത വേഷങ്ങളില്‍ പാടാത്ത പൈങ്കിളി എന്ന പരമ്പരയില്‍ കണ്ടുമുട്ടി. സ്വപ്നയും കനക യുമായി പഴയ ഓര്‍മ്മകള്‍ പങ്കു വെച്ചുവെന്നുമായിരുന്നു അര്‍ച്ചന കുറിച്ചത്. കനകയും സ്വപ്നയും തമ്മില്‍ ഇങ്ങനെയൊരു ബന്ധമുണ്ടോയെന്ന് ചോദിച്ച് ആരാധകരും എത്തിയിരുന്നു. ഒരാള്‍ വില്ലത്തിയായും മറ്റൊരാള്‍ പോസിറ്റീവ് കഥാപാത്രത്തെയുമാണല്ലോ അവതരിപ്പിക്കുന്നതെന്നും ആരാധകര്‍ ചോദിച്ചിരുന്നു.
ദേവയുടെ വീട്ടിലെ ജോലിക്കാരിയായാണ് കനക. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കണ്മണിയെ രക്ഷിക്കുന്നതും കണ്മണിയ്ക്കൊപ്പം നില്ക്കുന്നതുമായ കഥാപാത്രമാണിത്. ദേവയുടെ ജ്യേഷ്ഠന്റെ ഭാര്യയായ സ്വപ്നയായാണ് അര്‍ച്ചന എത്തുന്നത്. ദേവയുടേയും കണ്മണിയുടേയും അപ്രതീക്ഷിത വിവാഹവും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളിലൂടെയുമൊക്കെയായി മുന്നേറുകയാണ് പരമ്പര. ബിഗ് ബോസ് മലയാളം ആദ്യ സീസണിലൂടെയാണ് അര്‍ച്ചന ആരാധകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടത്.
about archana susheelan
