Connect with us

സീമ ജി നായര്‍ക്ക് പ്രഥമ മദര്‍ തെരേസ പുരസ്‌കാരം; സമ്മാനിക്കുന്നത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Malayalam

സീമ ജി നായര്‍ക്ക് പ്രഥമ മദര്‍ തെരേസ പുരസ്‌കാരം; സമ്മാനിക്കുന്നത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

സീമ ജി നായര്‍ക്ക് പ്രഥമ മദര്‍ തെരേസ പുരസ്‌കാരം; സമ്മാനിക്കുന്നത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടയാണ് സീമ ജി നായര്‍. അഭിനയത്തില്‍ മാത്രമല്ല, ചാരിറ്റി പ്രവര്‍ത്തനങ്ങളും സജീവ സാന്നിധ്യമാണ് സീമ. ഇപ്പോഴിതാ സാമൂഹികക്ഷേമ പ്രവര്‍ത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകള്‍ക്കായുള്ള കേരള ആര്‍ട്ട്‌സ് ലവേഴ്‌സ് അസ്സോസിയേഷന്‍ ‘കല’യുടെ പ്രഥമ മദര്‍ തെരേസ പുരസ്‌കാരം സീമ ജി. നായര്‍ക്ക് ലഭിച്ചിരിക്കുകയാണ്.

2021 സെപ്റ്റംബര്‍ 21 ചൊവ്വാഴ്ച രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുരസ്‌കാരം സമ്മാനിക്കും. അന്‍പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് മദര്‍ തെരേസ അവാര്‍ഡ്.

നടി ശരണ്യയുടെ ജീവന്‍ രക്ഷിക്കാന്‍ സീമ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനം നടത്തിയെങ്കിലും സീമയുടെ കാരുണ്യത്തിന്റെയും കരുതലിന്റെയും കൈപ്പിടിയില്‍ നിന്ന് വഴുതി ശരണ്യ വിട പറഞ്ഞ് നാല്‍പത്തിയൊന്ന് ദിവസം തികയുന്ന നാളിലാണ് സീമയ്ക്ക് അവാര്‍ഡ് സമ്മാനിക്കപ്പെടുക.

സീമയുടെ ജീവകാരുണ്യ പ്രവര്‍ത്തികള്‍ മാനിച്ചാണ് ദുഃഖിതരും ദുര്‍ബലരുമായ സഹജീവികള്‍ക്ക് മാതൃവാല്‍സല്യത്തോടെ തണലൊരുക്കിയ മദര്‍ തെരേസയുടെ നാമത്തിലുളള അവാര്‍ഡ് സീമയ്ക്ക് നല്‍കുന്നത്.

സിനിമാ സീരിയല്‍ രംഗത്തെ അഭിനയ മികവിനു പുറമെ ആയിരത്തിലധികം വേദികളില്‍ നാടകാഭിനയം കാഴ്ചവച്ചിട്ടുള്ള പ്രതിഭ കൂടിയാണ് സീമ ജി. നായര്‍. മികച്ച നടിക്കുള്ള സംസ്ഥാന അമച്വര്‍ നാടക,ടെലിവിഷന്‍, അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി നേട്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top