Connect with us

അണികളോട് അതിനായി അഭ്യര്‍ത്ഥിച്ചിട്ടും പാലിച്ചില്ല; തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യാനെത്തിയ സുരേഷ് ഗോപി പരിപാടി പൂര്‍ത്തിയാക്കാതെ ഇറങ്ങിപ്പോയി!

Malayalam

കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിക്കാതിരുന്നതിനാല്‍ പരിപാടി പൂര്‍ത്തിയാക്കാതെ തിരികെ പോയി നടനും എംപിയുമായ സുരേഷ് ഗോപി. കൊട്ടാരക്കരയില്‍ ബിജെപിയുടെ സ്മൃതികേരം പദ്ധതിയില്‍ 71 പേര്‍ക്കു തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യാനായിരുന്നു സുരേഷ് ഗോപി എത്തിയത്.

കൊട്ടാരക്കര മാര്‍ത്തോമ്മാ ജൂബിലി മന്ദിരം ഹാളില്‍ ഇന്നലെ ഉച്ചയ്ക്ക് 3 മണിയോടെയായിരുന്നു സംഭവം. സാമൂഹിക അകലം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അണികള്‍ കേള്‍ക്കാതെ വന്നതോടെയാണ് അദ്ദേഹം പരിപാടി പൂര്‍ത്തിയാക്കാതെ മടങ്ങിയത്.

നേതാക്കളും പ്രവര്‍ത്തകരും കാറില്‍ നിന്ന് ഇറങ്ങുന്നത് മുതല്‍ തിക്കും തിരക്കും കൂട്ടുകയും ചെയ്തു. അദ്ദേഹം കാറില്‍ നിന്ന് ഇറങ്ങിയത് തന്നെ സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ മടങ്ങിപ്പോകും എന്ന മുന്നറിയിപ്പോടെയാണ്.

എന്നാല്‍ ജൂബിലി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രവര്‍ത്തകര്‍ തിക്കും തിരക്കും കൂട്ടുകയായിരുന്നു. പല തവണ ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ തയാറായില്ല. അദ്ദേഹം വീണ്ടും പ്രവര്‍ത്തകരോട് സാമൂഹിക അകലം പാലിക്കാനും സീറ്റുകളിലിരിക്കാനും അഭ്യര്‍ത്ഥിച്ചു. എന്നിട്ടും അണികള്‍ കേള്‍ക്കാതെ വന്നതോടെയാണ് സുരേഷ് ഗോപി പരിപാടി മതിയാക്കി മടങ്ങിയത്.

More in Malayalam

Trending