Malayalam
അത്തരം ചോദ്യങ്ങള്‍ വരുമ്പോള്‍ എന്റെ മൂഡിന് അനുസരിച്ചാണ് ഞാന്‍ മറുപടി പറയുന്നത്, എന്റെ മറുപടിക്ക് ശേഷം വരാന്‍ പോകുന്ന വാര്‍ത്തകളെ കുറിച്ചൊന്നും ഞാന്‍ ചിന്തിക്കാറേയില്ലെന്ന് സ്വാസിക
അത്തരം ചോദ്യങ്ങള്‍ വരുമ്പോള്‍ എന്റെ മൂഡിന് അനുസരിച്ചാണ് ഞാന്‍ മറുപടി പറയുന്നത്, എന്റെ മറുപടിക്ക് ശേഷം വരാന്‍ പോകുന്ന വാര്‍ത്തകളെ കുറിച്ചൊന്നും ഞാന്‍ ചിന്തിക്കാറേയില്ലെന്ന് സ്വാസിക
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് സ്വാസിക. അഭിനേത്രി എന്നതിനേക്കാള്‍ ഉപരി നല്ലൊരു നര്‍ത്തകി കൂടിയാണ് സ്വാസിക. സിനിമകളിലൂടെയാണ് താരം ക്യാമറയ്ക്ക് മുന്നിലെത്തുന്നതെങ്കിലും സീരിയലുകളിലൂടെയാണ് താരം ശരദ്ധിക്കപ്പെടുന്നത്. മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്ത ‘ദത്തുപുത്രി’ എന്ന പരമ്പരയിലൂടെയാണ് മിനിസ്ക്രീന്‍ എത്തുന്നത്. എന്നാല്‍ ഫ്ലവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘സീത’ എന്ന പരമ്പരയിലൂടെയാണ് സ്വാസിക പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. ഇതിലൂടെ നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്.
സീത അവസാനിച്ചിട്ടും ഇന്നും ഈ പരമ്പരയും നടിയുടെ സീത എന്ന കഥാപാത്രവും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. നിരവധി മലയാള സിനിമകളിലും അഭിനയിച്ചിട്ടുള്ള താരത്തിന് 2020ല്‍ മികച്ച സ്വാഭാവനടിക്കുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിരുന്നു. പത്ത് വര്‍ഷത്തിന് മുകളിലായി സിനിമാ സീരിയല്‍ രംഗത്ത് സ്വാസിക സജീവമാണ്. അഭിനയ ജീവിതത്തിനിടയില്‍ തന്നെ തേടി വന്ന വിലമതിക്കാനാവാത്ത സമ്മാനമെന്നാണ് അന്ന് സംസ്ഥാന പുരസ്കാരം ലഭിച്ചപ്പോള്‍ സ്വാസിക പറഞ്ഞത്.
വാസന്തി എന്ന സിനിമയിലെ പ്രകടനത്തിലൂടെയാണ് സ്വാസികയെ തേടി പുരസ്കാരം എത്തിയത്. ഒരു ലൈം?ഗിക തൊഴിലാളിയുടെ വേഷമാണ് സ്വാസിക ചിത്രത്തില്‍ അവതരിപ്പിച്ചത്. വാസന്തിയുടെ 20 വയസ് മുതല്‍ 35 വയസ് വരെയുള്ള യാത്രയാണ് സിനിമ പറഞ്ഞത്. ഷിനോസ് റഹ്മാന്, സജാസ് റഹ്മാന് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് വാസന്തി. സ്വാസികയ്ക്ക് പുറമേ സിജു വിത്സണ്, ശബരീഷ് വര്‍മ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ സീരിയലും സിനിമകളുമായി തിരക്കിലായ താരം പുതിയ വിശേഷങ്ങള്‍ പങ്കുവെക്കുകയാണിപ്പോള്‍.
അടുത്തിടെ താന്‍ ജനുവരിയില്‍ വിവാഹിതയാകുമെന്ന് സ്വാസിക പറഞ്ഞിരുന്നു. ആരെയാണ് വിവാഹം ചെയ്യാന്‍ പോകുന്നത് എന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല. വിവാഹം ഉടന്‍ ഉണ്ടാകുമോ എന്ന് ചോദിച്ചപ്പോള്‍ വിവാഹം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്നാണ് അഭിമുഖത്തില്‍ സ്വാസിക പറഞ്ഞത്. യുട്യൂബ് വീഡിയോയില്‍ ഉടന്‍ വിവാഹിതയാകുമെന്ന് അറിയിച്ചതിലെ വാസ്തവം ചോദിച്ചപ്പോള്‍ പെട്ടന്നൊരു ആവേശത്തില്‍ പറഞ്ഞതാണ് എന്നാണ് സ്വാസിക പറഞ്ഞത്.
‘വിവാഹം, പ്രണയം എന്നിവയെ കുറിച്ച് നിരന്തരം ചോദ്യങ്ങള്‍ വരുമ്പോള്‍ എന്റെ മൂഡിന് അനുസരിച്ചാണ് ഞാന്‍ മറുപടി പറയുന്നത്. ചിലപ്പോള്‍ തോന്നും പ്രണയത്തിലാണെന്ന് പറഞ്ഞാലോ എന്ന്… ചിലപ്പോള്‍ പ്രണയം തകര്‍ന്നുവെന്ന് പറയാന്‍ തോന്നും. അല്ലാതെ എന്റെ മറുപടിക്ക് ശേഷം വരാന്‍ പോകുന്ന വാര്‍ത്തകളെ കുറിച്ചൊന്നും ഞാന്‍ ചിന്തിക്കാറേയില്ല. വിവാഹിതയാകാന്‍ പോകുന്നുവെന്ന് പറഞ്ഞശേഷം നിരവധി വാര്‍ത്തകളാണ് അത് സംബന്ധിച്ച് വന്നത്.
ഞാന്‍ അത് പറഞ്ഞത് കൊണ്ട് പിന്നീട് കുറച്ച് ദിവസം ഞാന്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു’ സ്വാസിക പൊട്ടിച്ചിരിച്ചുകൊണ്ട് പറയുന്നു. വിവാഹിതയാകാന്‍ പോകുന്നുവെന്ന പറഞ്ഞശേഷം അതിന് വേണ്ടി മാത്രം അഭിമുഖം ചോദിച്ച് നിരവധിപേരാണ് എത്തിയതെന്നും തന്റെ സീരിയലുകളെ കുറിച്ചോ സിനിമകളെ കുറിച്ചോ അറിയാന്‍ അവര്‍ക്ക് താല്പര്യമുണ്ടായിരുന്നില്ലെന്നും വിവാഹിതയാകാന്‍ പോകുന്നുവെന്ന് പറഞ്ഞപ്പോഴേക്കും ഇന്റര്‍വ്യൂവിന്റെ ബഹളമായിരുന്നുവെന്നും സ്വാസിക പറയുന്നു.
എപ്പോഴെങ്കിലും സംഭവിക്കട്ടേയെന്ന് കരുതിയാണ് ഇടയ്ക്കിടെ ഉടന്‍ വിവാഹിതയാകും എന്ന് പറയുന്നതെന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു. തന്റെ കരിയറിനെ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന ഒരാളെ വിവാഹം ചെയ്യണമെന്നാണ് ആഗ്രഹമെന്നും സ്വാസിക പറഞ്ഞു. ഇപ്പോള്‍ മനംപോലെ മംഗല്യം എന്ന സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സ്വാസിക. സീരിയലിലെ നായകന് നടന് പ്രേമിനൊപ്പമുള്ള സ്വാസികയുടെ റീല്‍സെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്.
മറാത്തി സീരിയലിന്റെ റീമേക്കായ മനംപോലെ മംഗല്യത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഇഷ്ക്, ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, പൊറിഞ്ചു മറിയം ജോസ് എന്നിവയാണ് സ്വാസികയുടേതായി അവസാനം റിലീസിനെത്തിയ സിനിമകള്‍. മോഹന്‍ലാല്‍ സിനിമ ആറാട്ടിലും ശ്രദ്ധേയ കഥാപാത്രത്തെ സ്വാസിക അവതരിപ്പിക്കുന്നുണ്ട്. ചതുരം, കുടുക്ക്, ഒരുത്തി തുടങ്ങി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്ന സ്വാസിക അഭിനയിച്ച മറ്റ് സിനിമകള്‍. സീതയെന്ന സീരിയലിലെ പ്രകടനത്തിലൂടെ നിരവധി ഫാന്‍സ് പേജുകളും സ്വാസികയുടെ പേരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
