News
സാമന്തയുടെ ട്വീറ്റിന് നന്ദി പറഞ്ഞ് നാഗചൈതന്യ; വിവാഹ മോചന വാര്‍ത്തകള്‍ക്ക് പിന്നാലെ വീണ്ടും വൈറലായി സാമന്തയും നാഗചൈതന്യയും
സാമന്തയുടെ ട്വീറ്റിന് നന്ദി പറഞ്ഞ് നാഗചൈതന്യ; വിവാഹ മോചന വാര്‍ത്തകള്‍ക്ക് പിന്നാലെ വീണ്ടും വൈറലായി സാമന്തയും നാഗചൈതന്യയും
തെന്നിന്ത്യന്‍ താരദമ്പതിമാരായ സാമന്തയും നാഗചൈതന്യയും വിവാഹമോചിതരാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ വൈറലായിരിക്കുകയാണ് സാമന്തയുടെ ട്വീറ്റ്. നാഗചൈതന്യയുടെ ഏറ്റവും പുതിയ ചിത്രമായ ലവ് സ്റ്റോറിയുടെ ട്രെയ്ലര് പങ്കുവച്ചായിരുന്നു സാമന്തയുടെ ട്വീറ്റ്.
സാധാരണ നാഗചൈതന്യയുടെ ചിത്രങ്ങളുടെ പോസ്റ്ററുകളോ ട്രെയ്ലറുകളോ പുറത്തിറങ്ങുമ്പോള്‍ അഭിനന്ദങ്ങള്‍ നേര്‍ന്നുള്ള കുറിപ്പുകള്‍ പങ്കുവയ്ക്കാറുള്ള സാമന്ത പക്ഷേ ഇത്തവണ ചിത്രത്തിലെ നായികയായ സായ് പല്ലവിയെ മാത്രം ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തതാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയത്.
ഇരുവരും തമ്മിലുള്ള വിവാഹമോചന വാര്‍ത്ത ശരിയാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ സാമന്ത പങ്കുവച്ചത് നാഗചൈതന്യയുടെ ട്വീറ്റ് ആയതിനാലാണ് താരം അദ്ദേഹത്തെ ടാഗ് ചെയ്യാതിരുന്നതെന്ന് മറു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. സാമന്തയുടെ ട്വീറ്റിന് നാഗചൈതന്യ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഇരുവരും വിവാഹമോചനത്തിനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. സോഷ്യല്‍ മീഡിയയില്‍ നിന്ന് നാഗചൈതന്യയുടെ കുടുംബ പേരായ അകിനേനി സാമന്ത നീക്കം ചെയ്തതോടെയാണ് ഗോസിപ്പുകള്‍ ശക്തമായത്. ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്കൊപ്പം സാമന്ത ഈയിടെ നല്കിയ അഭിമുഖങ്ങളിലൊന്നും പ്രതികരിച്ചതുമില്ല.
