News
കൊവിഡ് 19 ബാധിച്ചവരെ പിന്തുണച്ച് ഉള്ള ഒരു ആര്‍ട് പ്രൊജക്റ്റിന്റെ ഭാഗമായി സാമന്ത അക്കിനേനി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
കൊവിഡ് 19 ബാധിച്ചവരെ പിന്തുണച്ച് ഉള്ള ഒരു ആര്‍ട് പ്രൊജക്റ്റിന്റെ ഭാഗമായി സാമന്ത അക്കിനേനി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടിയാണ് സാമന്ത. കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് സാമന്തയുടെ വിവാഹമോചന വാര്‍ത്തകള്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സാമന്ത പെയിന്റ് ചെയ്യുന്നതിന്റെ ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കൊവിഡ് 19 ബാധിച്ചവരെ പിന്തുണച്ച് ഉള്ള ഒരു ആര്‍ട് പ്രൊജക്റ്റിന്റെ ഭാഗമാകുകയായിരുന്നു സാമന്ത.
ആ ദിവസങ്ങളില്‍, നിങ്ങള്‍ക്ക് പെയിന്റ് ചെയ്യാന്‍ കഴിയില്ല എന്ന് നിങ്ങള്‍ക്ക് തോന്നുന്നെങ്കില്‍ എല്ലാ വിധത്തിലും പെയിന്റ് ചെയ്യുക. ആ തോന്നല്‍ ഇല്ലാതാകും എന്നാണ് സാമന്ത ഫോട്ടോയ്ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നതും.
നാഗചൈതന്യയുമായി അടുത്തിടെയാണ് സാമന്ത വിവാഹബന്ധം വേര്‍പെടുത്തിയത്. സാമന്ത നായികയായി ചില ചിത്രങ്ങള്‍ അടുത്തിടെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സാമന്ത നായികയാകുന്ന ഒരു ചിത്രം നിര്‍മിക്കുന്നത് ഡ്രീം വാരിയര്‍ പിക്ചേഴ്സ് ആണ്.
ശന്തരുബന്‍ ആണ് സാമന്തയുടെ ചിത്രം സംവിധാനം ചെയ്യുന്നത്. വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തില്‍ അതിഥി താരമായിട്ടാണ് സാമന്ത ആദ്യമായി വെള്ളിത്തിരിയിലെത്തുന്നത്.
യാ മായ ചേസവേയെന്ന ചിത്രം തെലുങ്കില്‍ വന്‍ ഹിറ്റായതോടെ നായികയെന്ന നിലയില്‍ സാമന്തയ്ക്ക് തിരക്കേറി. മനം, അഞ്ചാന്, കത്തി, തെരി, ജനത ഗാരേജ്, മേഴ്സല്, മജിലി, നീതാനെ എന്‍ പൊന്‍വസന്തം, ഓട്ടോനഗര്‍ സൂര്യ, 10 എന്‍ഡ്രതുക്കുള്ള തുടങ്ങി ഒട്ടേറെ ഹിറ്റുകളിലാണ് സാമന്ത നായികയായത്.
