Connect with us

മാപ്പുചോദിക്കുന്നു, മനപൂർവമായിരുന്നില്ല; സാമന്തയോട് അപേക്ഷയുമായി അയാൾ; തിരിഞ്ഞു നോക്കാതെ നടി

Actress

മാപ്പുചോദിക്കുന്നു, മനപൂർവമായിരുന്നില്ല; സാമന്തയോട് അപേക്ഷയുമായി അയാൾ; തിരിഞ്ഞു നോക്കാതെ നടി

മാപ്പുചോദിക്കുന്നു, മനപൂർവമായിരുന്നില്ല; സാമന്തയോട് അപേക്ഷയുമായി അയാൾ; തിരിഞ്ഞു നോക്കാതെ നടി

തെന്നിന്ത്യൻ താരസുന്ദരി നടി സാമന്തയുടെ വാർത്തകൾ വലിയ രീതിയിൽ ചർച്ചയാകാറുണ്ട്. ദിവസങ്ങൾക്ക് മുൻപ് നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച പോസ്റ്റ് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. വൈറൽ അണുബാധകളെ ചെറുക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്താൽ മതിയെന്നും അതിന്റെ ഉപയോഗത്തെ കുറിച്ചുമാണ് സാമന്ത വീഡിയോയിൽ പറഞ്ഞത്.

എന്നാൽ ഇതിനു പിന്നാലെ ഇതിനെതിരെ വിമർശിച്ച് ഡോ. സിറിയക്ക് എബി ഫിലിപ്സ് എന്ന രംഗത്ത് വന്നിരുന്നു. ലിവർ ഡോക്ടർ എന്ന പേരിൽ പ്രശസ്തനായ ഡോ. സിറിയക്ക് എബി ഫിലിപ്സ് നടിയുടെ നിർദ്ദേശത്തെ വിമർശിക്കുകയും അവരെ “ആരോഗ്യ നിരക്ഷര” എന്ന് വിളിക്കുകയും ചെയ്തു.

ഇപ്പോഴിതാ താരത്തോട് ക്ഷമാപണം നടത്തിയിരിക്കുകയാണ് ഡോ. ഫിലിപ്സ്. തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് ഡോക്ടർ ഫിലിപ്സ് ക്ഷമാപണം നടത്തിയത്.

എന്റെ വാക്കുകൾ സാമന്തയെ വേദനിപ്പിച്ചെങ്കിലോ മോശമായി തോന്നിയെങ്കിലോ ഞാൻ മാപ്പു ചോദിക്കുന്നെന്നും അതൊരിക്കലും മനപൂർവ്വമായിരുന്നില്ലെന്നും ഡോക്ടർ ഫിലിപ്സ് പറയുന്നു. ഡോക്ടർമാരെന്ന പേരിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നവരെ പ്രതിരോധിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും ഡോക്ടർ ഫിലിപ്സ് പറഞ്ഞു.

അതേസമയം ലിവർ ഡോക്ടറിന്റെ വിമർശനത്തിന് സാമന്ത മറുപടിയുമായി എത്തിയിരുന്നു. 25 വർഷമായി ഡിആർഡിഒയിൽ സേവനമനുഷ്ഠിച്ച ഉയർന്ന യോഗ്യതയുള്ള ഒരു ഡോക്ടറാണ് തനിക്ക് ഈ ചികിത്സാരീതി നിർദ്ദേശിച്ചതെന്നും തനിക്ക് ഫലം ചെയ്തൊരു രീതിയാണ് സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചതെന്നും താരം വ്യക്തമാക്കി. മാത്രമല്ല മറ്റുള്ളവരെ സഹായിക്കാനാണ് താൻ ശ്രമിച്ചതെന്നും സാമന്ത പോസ്റ്റിൽ കുറിച്ചു.

More in Actress

Trending

Recent

To Top